പെട്ടെന്ന് പണത്തിനായി ഒരത്യാവശ്യം വന്നാല്‍ ഉടനെ കൈയ്യിലുള്ള സ്വര്‍ണം പണമാക്കി മാറ്റി ആവശ്യം നിവൃത്തിക്കുന്നവരാണ് നമ്മളില്‍ പലരും. നമുക്ക് ചുറ്റുമുള്ള പലരും അങ്ങനെ ചെയ്യുന്നത് നാം കണ്ടിട്ടും ഉണ്ടാകും.
പെട്ടെന്ന് പണത്തിനായി ഒരത്യാവശ്യം വന്നാല്‍ ഉടനെ കൈയ്യിലുള്ള സ്വര്‍ണം പണമാക്കി മാറ്റി ആവശ്യം നിവൃത്തിക്കുന്നവരാണ് നമ്മളില്‍ പലരും. നമുക്ക് ചുറ്റുമുള്ള പലരും അങ്ങനെ ചെയ്യുന്നത് നാം കണ്ടിട്ടും ഉണ്ടാകും. ഇപ്പോഴുള്ള കോവിഡ് 19 രോഗ വ്യാപനം കാരണം ജോലി നഷ്ടപ്പെട്ടും ശമ്പളത്തില്‍ കുറവ് വന്നും പലരും സാമ്പത്തിക സമ്മര്‍ദത്തിലാണ്. മിക്ക ആള്‍ക്കാരും അതില്‍ നിന്ന് രക്ഷ നേടാന്‍ ആശ്രയിക്കുന്നതോ? ഒന്നുകില്‍ സ്വര്‍ണ വായ്പകളേയോ അല്ലെങ്കില്‍ സ്വര്‍ണം വില്ക്കുകയോ ചെയ്താണ്.

പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന കരുതലായാണ് സ്വര്‍ണം വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും സ്വര്‍ണം എന്നത് താരതമ്യേന അസ്ഥിരമായ ഒരു ആസ്തിയാണ്. ഇനി നിങ്ങളൊരു എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ സ്വര്‍ണം ഉള്‍പ്പെടുത്തേണ്ടതുണ്ടോ? നമുക്ക് നോക്കാം.
എമര്‍ജന്‍സി ഫണ്ട് എന്നത് ഏറെ ലിക്വിഡിറ്റി ആവശ്യമായ ഒന്നാണ്. അതിനാല്‍ തന്നെ പെട്ടെന്ന് പണമായി ലഭിക്കുന്നതോ, എളുപ്പത്തില്‍ പണമാക്കി മാറ്റുവാന്‍ സാധിക്കുന്നതോ ആയ നിക്ഷേപ സംവിധാനങ്ങളില്‍ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാറില്ല. അതേസമയം മൂലധനത്തില്‍ നഷ്ട സാധ്യതയുണ്ടാകുന്ന നിക്ഷേപോപാധികളിലും എമര്‍ജന്‍സി ഫണ്ട് നിക്ഷേപിക്കാറില്ല. ബാങ്ക് അക്കൗണ്ടിലോ, സ്ഥിര നിക്ഷേപങ്ങളിലോ ലിക്വിഡ് ഫണ്ടുകളിലോ മൂലധനത്തില്‍ നഷ്ടം സംഭവിക്കുവാനുള്ള സാധ്യതകള്‍ വളരെ അപൂര്‍വമാണ്. അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ ഇടമായി പരിഗണിക്കുന്നതും അവയെ തന്നെയാണ്.
കാലങ്ങളായി ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ പണപ്പെരുപ്പത്തെ മറി കടന്നുള്ള ആദായം സ്വര്‍ണത്തില്‍ നിന്ന് ലഭിച്ചു വരുന്നുണ്ട്. ഇത് പണപ്പെരുത്തെ മറികടക്കുവാന്‍ എമര്‍ജന്‍സി ഫണ്ടിനെ പര്യാപ്തമാക്കും. ഇത് ബാങ്ക് നിക്ഷേപങ്ങളിലോ ലിക്വിഡ് ഫണ്ടുകളിലും സംഭവിക്കണമെന്നില്ല. സ്വര്‍ണത്തിന്റെ ഈ പ്രത്യേകത എമര്‍ജന്‍സി ഫണ്ട് പോര്‍ട്ട്ഫോളിയോവില്‍ സ്വര്‍ണത്തിന് ഒരിടം വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍ പണത്തിനായി ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അവ പെട്ടെന്ന് പണമാക്കി മാറ്റാന്‍ നമുക്ക് എളുപ്പം സാധിച്ചുവെന്ന് വരില്ല. എന്തെന്നാല്‍ വിപണിയിലെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചാണ് സാധാരണയായി നാം സ്വര്‍ണം വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുന്നത്. തെറ്റായ സമയത്താണ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ കുറഞ്ഞ ആദായമോ നെഗറ്റീവ് ആദായോ നിക്ഷേപകന് ലഭിക്കുവാനും കാരണമാകും. അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ടിന്റെ ഭാഗമായി സ്വര്‍ണം പരിഗണിക്കാതിരിക്കുന്നത് തന്നെയാണ് ശരിയായ തീരുമാനം.
സാധാരണയായി നമ്മുടെ ചിലവുകള്‍ക്കായി നാം ഉപയോഗിക്കുന്ന സേവിംഗ്സ് അക്കൗണ്ട് അല്ലാതെ പുതിയൊരു സേവിംഗ്സ് അക്കൗണ്ടിലാണ് എമര്‍ജിന്‍സി ഫണ്ട് കരുതേണ്ടത്. അനാവശ്യമായി എമര്‍ജന്‍സി ഫണ്ടില്‍ നിന്നും തുക മറ്റ് ചിലവുകള്‍ക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. എമര്‍ജന്‍സി ഫണ്ടിന്റെ ഒരു ഭാഗം ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലും സൂക്ഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications