ബെംഗളൂരു: നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണ് മെട്രോ റെയിൽ സർവീസുകൾ. ബെംഗളൂരു നഗരത്തിലെ കനത്ത തിരക്കിനിടയിൽ മെട്രോ ഇല്ലാത്ത ജീവിതം ആലോചിക്കാൻ പോലും കഴിയില്ല. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് 'നമ്മ മെട്രോ' സർവീസിനെ ആശ്രയിക്കുന്നത്. ഇപ്പോഴിതാ യാത്രക്കാർക്കായി പുതിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് .

മെട്രോ ട്രെയിനുകളിൽ യാത്രക്കാർക്ക് മദ്യക്കുപ്പികൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന കാര്യമാണ് അധികൃതർ പരിഗണിക്കുന്നത്. എന്നാൽ ഇതിന് കർശനമായ നിബന്ധനകൾ ഉണ്ടാകും. സീൽ ചെയ്തതും കൃത്യമായി പാക്ക് ചെയ്തതുമായ മദ്യക്കുപ്പികൾ മാത്രമേ ട്രെയിനുള്ളിൽ പ്രവേശിപ്പിക്കൂ. ബി.എം.ആർ.സി.എൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തുകയും തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
എങ്കിലും എല്ലാ മെട്രോ ലൈനുകളിലും ഈ സൗകര്യം ലഭ്യമാകില്ല. നിലവിൽ ഡൽഹി മെട്രോയുടെ എയർപോർട്ട് ലൈനിൽ മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ട്. സമാനമായ രീതിയിൽ ബെംഗളൂരു മെട്രോ വിമാനത്താവളവുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമായിരിക്കും ഈ അനുമതി നൽകുക. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് വലിയ സൗകര്യമാകും.
ബെംഗളൂരു മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഈ പുതിയ മാറ്റം നടപ്പിലാക്കാൻ യാത്രക്കാർ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിൽ മദ്യക്കുപ്പികളുമായി മെട്രോയിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
