കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സീനിയര്‍ സിറ്റീസണ്‍ സേവിങ്സ് സ്‌കീമിലെ നിക്ഷേപങ്ങള്‍ പുതുക്കാന്‍ സാധിക്കുമോ?

വിരമിച്ചപ്പോള്‍ കൈയ്യില്‍ വന്ന തുക സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിലാണ് നിക്ഷേപിച്ചിട്ടുള്ളവും ഇനി നിക്ഷേപിക്കാന്‍ പോകുന്നവരും ഏറെയുണ്ട്. അഞ്ച് വര്‍ഷക്കാലത്തേക്കാണ് സീനിയര്‍ സിറ്റീസണ്‍ സ്‌കീമിലെ നിക്ഷേപ കാലാവധി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിച്ചപ്പോള്‍ കൈയ്യില്‍ വന്ന തുക സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിലാണ് നിക്ഷേപിച്ചിട്ടുള്ളവും ഇനി നിക്ഷേപിക്കാന്‍ പോകുന്നവരും ഏറെയുണ്ട്. അഞ്ച് വര്‍ഷക്കാലത്തേക്കാണ് സീനിയര്‍ സിറ്റീസണ്‍ സ്‌കീമിലെ നിക്ഷേപ കാലാവധി. ഈ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുവാനുള്ള സംവിധാനവുമുണ്ട്. എന്നാല്‍ ഈ കാലാവധിക്ക് ശേഷവും നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുമോ എന്നത് പലരുടേയും മനസ്സിലുള്ള സംശയമാണ്.

അഞ്ചു വര്‍ഷമാണ് കാലാവധി

അഞ്ചു വര്‍ഷമാണ് കാലാവധി

കാലാവധി കഴിഞ്ഞാല്‍ നിക്ഷേപം നിര്‍ബന്ധമായും പിന്‍വലിക്കണോ, അതോ പുതുക്കി വീണ്ടും നിക്ഷേപം തുടരാന്‍ സാധിക്കുമോ? ഇനി എന്തെങ്കിലും ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ നിക്ഷേപം കാലാവധി എത്തും മുമ്പ് പിന്‍വലിക്കാന്‍ സാധിക്കുമോ അങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവയുടെ ഉത്തരങ്ങള്‍ നമുക്ക് വിശദമായി നോക്കാം. സാധാരണ ഗതിയില്‍ അഞ്ചു വര്‍ഷ കാലാവധി കഴിഞ്ഞാല്‍ വീണ്ടും മൂന്നു വര്‍ഷത്തേയ്ക്കു കൂടി നിക്ഷേപ കാലാവധി നീട്ടാന്‍ നമുക്ക് സാധിക്കും. ആ കാലാവധിയും പൂര്‍ത്തിയായാല്‍ പിന്നെ നിക്ഷേപം പുതുക്കുവാനോ കാലാവധി നീട്ടുവാന്‍ സാധിക്കുകയില്ല. അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിന്‍വലിക്കുവാന്‍ മാത്രമാണ് സാധിക്കുക.

മൂന്ന് വര്‍ഷത്തേക്ക് വീണ്ടും പുതുക്കാം

മൂന്ന് വര്‍ഷത്തേക്ക് വീണ്ടും പുതുക്കാം

എന്നാല്‍ വീണ്ടും സീനിയര്‍ സിറ്റീസണ്‍ സ്‌കീമിലെ നിക്ഷേപം തുടരണമെന്ന് അത്രയും ആഗ്രഹിക്കുന്നവര്‍ക്ക് അതിനൊരു വഴിയുണ്ട്. പുതിയതായി സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങി വീണ്ടും നിക്ഷേപം നടത്തുക എന്നതാണ് മാര്‍ഗം. അങ്ങനെ നിക്ഷേപിക്കുമ്പോഴും കാലാവധി അഞ്ചു വര്‍ഷമാണ്. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീണ്ടും മൂന്നു വര്‍ഷം കൂടി പുതുക്കുകയും ചെയ്യാം. നിലവിലെ വ്യവസ്ഥ പ്രകാരം പരമാവധി 15 ലക്ഷം രൂപയാണ് ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുക.

കാലാവധി തികയും മുമ്പ് പിന്‍വലിച്ചാല്‍

കാലാവധി തികയും മുമ്പ് പിന്‍വലിച്ചാല്‍

കാലാവധി തികയും മുമ്പ് നിക്ഷേപം പിന്‍വലിക്കുന്നതിന് ഉപാധികളുണ്ട്. ഒരു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം തിരിച്ചെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ പിഴയായി നിക്ഷേപത്തില്‍ നിന്ന് 1.5 ശതമാനം തുക കുറച്ചതിന് ശേഷമുള്ള ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുക. രണ്ടു വര്‍ഷം പൂര്‍ത്തിയായതിന് ശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ഒരു ശതമാനമാണ് പിഴ തുക. റിട്ടയര്‍മെന്റിന് ശേഷം ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഈ സര്‍ക്കാര്‍ നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് 2004ല്‍ ആണ്. 60 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരനായ വ്യക്തിക്കാണ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുക.

നിക്ഷേപത്തിലെ പ്രത്യേകതകള്‍

നിക്ഷേപത്തിലെ പ്രത്യേകതകള്‍

സ്പെഷല്‍ വളന്ററി സ്‌കീമിന് കീഴില്‍ റിട്ടയര്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് 55 വയസ്സ് പൂര്‍ത്തിയായാല്‍ മതിയാകും. പ്രതിരോധ സേവനങ്ങളില്‍ നിന്നും വിരമിച്ച വ്യക്തികള്‍ക്ക് ചില പ്രത്യേക നിബന്ധനകളോടെ 50 വയസ്സില്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. ചുരുങ്ങിയ നിക്ഷേപ തുക 1000 രൂപയും പരമാവധി നിക്ഷേപ തുക 15 ലക്ഷം രൂപയുമാണ്. 1000ന്റെ ഗുണിതങ്ങളായ തുകകള്‍ നിക്ഷേപം നടത്താവുന്നതാണ്. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ 3 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. സ്വന്തം പേരില്‍ മാത്രമോ പങ്കാളിയുമായി ചേര്‍ന്നോ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 7.4 ശതമാനമാണ് നിലവില്‍ നല്‍കുന്ന പലിശ നിരക്ക്.

Read more about: investment
English summary

can you extend the investment duration in senior citizen savings scheme after the maturity period? detailed explanation

can you extend the investment duration in senior citizen savings scheme after the maturity period? detailed explanation
Story first published: Friday, April 9, 2021, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X