പ്രകൃതി ദുരന്തങ്ങൾ അപ്രതീക്ഷിതമാണ്. എപ്പോൾ ശക്തമായ മഴ പെയ്യുമെന്നോ ഉരുൾപൊട്ടലോ മണ്ണിടിച്ചലോ ഉണ്ടാകുമെന്ന് പറയാൻ സാധ്യമല്ല. കഴിഞ്ഞ ദിവസം ചെന്നൈ നഗരത്തെ വെള്ളത്തിൽ മുക്കിയ മിഷോങ് ചുഴലിക്കാറ്റിനെ കുറിച്ച് നമ്മൾ കണ്ടതും വായിച്ചതുമാണ്. കുത്തിയൊലിച്ച വെള്ളത്തിൽ ഒഴുകിപ്പോയ വാഹനങ്ങൾക്കും കണക്കില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ നിരാശ ഉണ്ടാക്കുന്ന കാര്യമാണ് വാഹനങ്ങൾക്കുണ്ടാകുന്ന അപ്രതീക്ഷിത കേടുപാടുകൾ. കാരണം അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. അപ്രതീക്ഷിത പ്രകൃതി ദുരന്തത്തിൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ടതാണ്.
ഈ കാര്യങ്ങൾ അവഗണിക്കരുത്
വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ മോഷണത്തെക്കുറിച്ചും ഏതെങ്കിലും ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കരുത്. പകരം മഴയോ വെള്ളപ്പൊക്കമോ പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്ന് വാഹനത്തിന് പരിരക്ഷ നൽകാനാകുമോ എന്ന് കൂടി പരിശോധിക്കണം. കാരണം തുടക്കത്തിൽ പറഞ്ഞത് പൊലെ പ്രകൃതിദുരന്തങ്ങൾ എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ടുണ്ടാകുന്ന വലിയ നഷ്ടങ്ങൾ പോക്കറ്റുകൾ കാലിയാക്കും.

സമഗ്ര കാർ ഇൻഷുറൻസ് പോളിസി
പ്രകൃതി ദുരന്തങ്ങളിൽ വാഹനങ്ങൾ സംരക്ഷിക്കണമെങ്കിൽ സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസി അത്യാവശ്യമാണ്. സമഗ്ര മോട്ടോർ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ മാത്രമേ പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒരു മോട്ടോർ കമ്പനി കവർ ചെയ്യുകയുള്ളൂ. അതേ സമയം വാഹനം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും എഞ്ചിനോ ഗിയർബോക്സിനോ കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകില്ല.
മറ്റ് ചില ആഡ്-ഓണുകൾ കൂടി പരിശോധിക്കാം
1. എഞ്ചിൻ സംരക്ഷണ പോളിസി : വെള്ളം കയറി കേടായ എഞ്ചിൻ ഭാഗങ്ങൾ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ സാമ്പത്തിക പരിരക്ഷ ഈ പോളിസിയിലൂടെ നേടാം.
2. ഇൻവോയ്സ് പോളിസി : ഇൻവോയ്സ് കവർ പോളിസിയുണ്ടെങ്കിൽ കാർ വാങ്ങിയ വിലയോ കാറിന്‍റെ ഇൻവോയ്സ് വിലയോ ക്ലെയിം ചെയ്യാം. വാഹന രജിസ്ട്രേഷനും റോഡ് നികുതിയും ഇതിൽ ഉൾപ്പെടുന്നു. കാർ മോഷ്ടിക്കപ്പെടുമ്പോഴോ അത് നന്നാക്കാൻ കഴിയാത്തപ്പോഴോ ക്ലെയിം ബാധകമാണ്.
പ്രകൃതിക്ഷോഭം കാരണമുള്ള വാഹനങ്ങളുടെ കേടുപാടുകൾക്ക് എങ്ങനെ ഇൻഷുറൻസ് ക്ലെയിം ചെയ്യാം..?
1. നഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക
2. കാറിന്‍റെ കേടുപാടുകൾ കാണിക്കുന്ന ഫോട്ടോകളും വീഡിയോയും എടുക്കുക.
3. ഇൻഷുറൻസ് കമ്പനി ആവശ്യമായ ഡോക്യുമെന്‍റുകൾ രേഖകൾ അല്ലെങ്കിൽ അപേക്ഷിക്കേണ്ട ഫോമുകൾ നൽകുകയോ ആവശ്യപ്പെടുകയോ ചെയ്യും.
4. വാഹനത്തിനുണ്ടായ കേടുപാടുകൾ പരിശോധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് ഒരു ഇൻസ്പെക്ടറെ നിയമിക്കും. ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകുക.
5. ക്ലെയിം അംഗീകരിക്കപ്പെട്ടാൽ, അറ്റകുറ്റപ്പണികൾക്കായി കാർ ഗാരേജിലേക്ക് അയയ്ക്കും.
എന്തൊക്കെ ശ്രദ്ധിക്കണം
പുതിയ വാഹനം വാങ്ങുമ്പോള്‍ നിലവില്‍ ഇന്‍ഷുറന്‍സ് ലഭിക്കാറുണ്ട്. എന്നാല്‍ ഇത് നിശ്ചിത കാലത്തേക്ക് മാത്രമാണ്. അത് കൊണ്ടു തന്നെ കാലാവധി കഴിയുമ്പോൾ തന്നെ ഇന്‍ഷുറന്‍സ് പുതുക്കണം. ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളിൽ മൂന്നിൽ രണ്ടും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് ഏകദേശ കണക്ക്. ഇന്‍ഷുറന്‍സ് അടയ്‌ക്കുന്ന വാഹനങ്ങള്‍ക്ക് മോഷണം പോയാലും, അപകടം ഉണ്ടായാലും സംരക്ഷണം ഉറപ്പാണെന്നുള്ളതാണ് പ്രധാന പ്രത്യേകത. ഇത് വാഹനത്തിനും, യാത്രക്കാരനും, വാഹനം ഓടിച്ചയാള്‍ക്കും ലഭിക്കും. ഫുള്‍ കവര്‍ തേഡ് പാര്‍ട്ടി തുടങ്ങി വിവിധ ഇനം ഇന്‍ഷുറന്‍സുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന് തീരുമാനിക്കാം. സാധാരണ ഗതിയിൽ ഒരു വർഷത്തേക്കാണ് വാഹന ഇൻഷുറൻസ് പോളിസി നൽകുന്നത്. ഇപ്പോൾ രണ്ട് വർഷത്തേക്കും മൂന്ന് വർഷത്തേക്കും പരിരക്ഷ നൽകുന്ന പോളിസികൾ ചില ഇൻഷുറൻസ് കമ്പനികൾ പുറത്തിറക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
