ചെറിയ ഇൻവെസ്റ്റ്മെന്റ് കൊണ്ട് വലിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ധാരാളം പദ്ധതികൾ എസ് ഐ പി യിൽ ഉണ്ട്. വിപണിയിലെ മുന്നേറ്റങ്ങളെയും താഴ്ചകളെയും അനുസരിച്ചാണ് ഇതിന്റെ വിഹിതം ലഭിക്കുക എന്നത് മാറ്റിനിർത്തിയാൽ റിസ്ക് എടുക്കാൻ റെഡി ആയവർക്ക് എസ് ഐ പികളിലൂടെ ലക്ഷങ്ങളും കോടികളും കൊയ്യാം. എങ്ങനെ എസ് ഐ പികൾ മികച്ച ലാഭം നൽകുന്നു എന്ന് ഒരു വ്യക്തിയുടെ ഇൻവെസ്റ്റ്മെന്റിലൂടെ വ്യക്തമാക്കാനാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്.
ദയയുടെ ഇൻവെസ്റ്റ്മെന്റ് പ്ലാനും അവളുടെ ലക്ഷ്യവും, അതിലേക്ക് എത്താനുള്ള മാർഗങ്ങളും നോക്കാം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി 6 വർഷത്തിനുള്ളിൽ ₹75 ലക്ഷം സമ്പാദിക്കാനാണ് ദയ എന്ന പെൺകുട്ടി ലക്ഷ്യമിടുന്നത്. ഇതിനായി അവൾ മാസം ₹40,000 നിക്ഷേപിച്ചുവരുന്നു. എന്നാൽ, വിപണി അവലോകനങ്ങൾ പ്രകാരം, നിലവിലെ നിക്ഷേപ തുക അവളുടെ ലക്ഷ്യത്തിലെത്താൻ മതിയാകില്ല. ഫിനാൻഷ്യൽ വിദഗ്ധൻ നിസ്രിൻ മമാജി പറയുന്നതനുസരിച്ച്, ദയ എന്ന പെൺകുട്ടിക്ക് 75 ലക്ഷം രൂപ 6 വർഷത്തിനുള്ളിൽ ലഭിക്കണമെങ്കിൽ അവളുടെ എസ് ഐ പി തുക മാസം ₹25,000 കൂടി വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ നിക്ഷേപ കാലാവധി 8.5 വർഷമാക്കി ദീർഘിപ്പിക്കുകയോ ചെയ്യണം.
നിക്ഷേപ മാർഗങ്ങൾ / ദയയുടെ ഇപ്പോഴത്തെ പോർട്ട്ഫോളിയോ
നിക്ഷേപതീയതി സൂക്ഷ്മമായി നിർണ്ണയിച്ച് ദയ പരാഗ് പരിഖ് ഫ്ളക്സ്കി ക്യാപ്, ബന്ധൻ നിഫ്റ്റി ആൽഫ 150, മോട്ടിലാൽ ഓസ്വാൾ മിഡികാപ്, ക്വാണ്ട് മൾട്ടിക്യാപ് ഫണ്ടുകളിൽ എസ് ഐ പി നിക്ഷേപം നടത്തുന്നു. ഓഹരി വിപണിയിൽ സ്ഥിരമായി നിക്ഷേപിച്ച് സംയോജിത വളർച്ചയിലൂടെ സമ്പത്ത് സൃഷ്ടിക്കുകയാണ് എസ് ഐ പിയുടെ മുഖ്യ ലക്ഷ്യം.
നിലവിൽ, ദയ വർഷത്തിൽ 13% ലാഭം എന്ന കണക്കുകൂട്ടലോടെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, ഈ നിരക്കിൽ 6 വർഷത്തിനുള്ളിൽ അവൾക്ക് നേടാനാകുന്നത് വെറും ₹46.4 ലക്ഷം മാത്രമാണ്. അതായത്, ₹75 ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ ₹28.6 ലക്ഷം കൂടി അവൾക്ക് ലഭിക്കണം.

ലക്ഷ്യത്തിലെത്താൻ എന്ത് ചെയ്യാം?
1. എസ് ഐ പി തുക വർദ്ധിപ്പിക്കുക
ദയ മാസം ₹25,000 രൂപ കൂടി നിക്ഷേപിച്ചാൽ മാത്രമേ 6 വർഷത്തിനുള്ളിൽ ₹75 ലക്ഷം അവൾക്ക് നേടാൻ കഴിയൂ.
വിദഗ്ധർ നിർദ്ദേശിക്കുന്ന പോർട്ട്ഫോളിയോ ടോപ്പ്-അപ്പ്:
*മോട്ടിലാൽ ഓസ്വാൾ മിഡ്‌കാപ് - ₹6,000
*ക്വാണ്ട് മൾട്ടി അസറ്റ് - ₹3,500
*സുന്ദരം ബിസിനസ് സൈക്കിൾ ഫണ്ട് - ₹15,000
ഈ വർദ്ധനവോടെ നിലവിലെ 13% പ്രതീക്ഷിച്ച വാർഷിക തിരിച്ചുവരവ് അവൾക്ക് 6 വർഷത്തിനുള്ളിൽ തന്നെ കൈവരിക്കാൻ കഴിയും.
2. നിക്ഷേപ കാലാവധി ദീർഘിപ്പിക്കുക
മാസത്തിൽ ₹40,000 രൂപ മാത്രമേ നിക്ഷേപം തുടരാൻ മാത്രമേ കഴിയൂ എങ്കിൽ, ദയ അവളുടെ ലക്ഷ്യം നേടാൻ നിക്ഷേപ കാലാവധി 8.5 വർഷമാക്കി ദീർഘിപ്പിക്കണം. ഈ രീതിയിൽ നിക്ഷേപം തുടരുകയാണെങ്കിൽ, 13% തിരിച്ചുവരവിൽ ₹75 ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ അവൾക്ക് കഴിയും.
ഇനി ആദ്യമായി നിക്ഷേപിക്കുന്നവർ എന്ത് ശ്രദ്ധിക്കണം എന്ന് നോക്കാം
*നിക്ഷേപ ലക്ഷ്യം വ്യക്തമായി തീരുമാനിക്കുക
*വിപണിയുടെ അവസ്ഥ വിലയിരുത്തി കൃത്യമായ മാർഗരേഖ പാലിക്കുക
*എസ് ഐ പി തുക വർദ്ധിപ്പിക്കണമെങ്കിൽ അതിന് തയ്യാറാകുക
*ദീർഘകാലം തുടർന്നാൽ കൂടുതൽ നേട്ടം ലഭിക്കുമെന്ന് മനസ്സിലാക്കുക
എസ് ഐ പി വഴി സമ്പത്ത് സൃഷ്ടിക്കാൻ മാർഗങ്ങൾ പലതുമുണ്ടെങ്കിലും, ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്താൻ ധനകാര്യ പഠനം, സ്ഥിരത, വിപണി അവലോകനം എന്നിവ നിർണായകമാണ്. അതുകൊണ്ടുതന്നെ കൃത്യമായ നിരീശ്വത്തിനു ശേഷം നിങ്ങൾക്ക് അനുയോജ്യമായ എസ്ഐപികൾ ഏതാണോ അത് തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വിപണി മൂല്യം കൂടി നിൽക്കുന്ന എസ് ഐ പികൾ എടുക്കുന്നതിന് പകരം, ഭാവിയിൽ മൂല്യം കൂടാൻ സാധ്യതയുള്ള എന്നാൽ ഇപ്പോൾ കുറഞ്ഞു നിൽക്കുന്ന എസ് ഐ പികൾ കൊടുക്കുന്നതാണ് കുറേക്കൂടി ലാഭം ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗം. ഇവ കൂടാതെ തന്നെ നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന എസ്ഐപികളുടെ ചരിത്രവും അത് മൂന്നു വർഷത്തിനിടയ്ക്ക് ഉണ്ടാക്കിയിട്ടുള്ള കുതിപ്പും വിലയിരുത്തി നോക്കുക. എസ്ഐപികൾ ഒരിക്കലും ഉറപ്പായ വരുമാനം തരുന്ന ഒന്നല്ല. ഫിക്സഡ് ഡിപ്പോസിറ്റുകൾ പോലെ സുരക്ഷിതമായതും അല്ല. അതുകൊണ്ടുതന്നെ വിപണിയുടെ എല്ലാ റിസ്കുകളും മനസ്സിലാക്കിയതിനു ശേഷം നിക്ഷേപിക്കുക.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications