മാസം 25,000 രൂപ സമ്പാദിക്കുന്ന ഒരാൾക്ക് ഒരു കാറും വീടും സ്വന്തമാക്കുക എന്നത് പലപ്പോഴും യാഥാർത്ഥ്യബോധമില്ലാത്ത ഒരു അഭിലാഷമായി തോന്നിയേക്കാം. എന്നാൽ ക്ഷമയും അച്ചടക്കവും ഉണ്ടെങ്കിൽ ഇത് യാഥാർത്ഥ്യമാക്കാൻ സാധിക്കും. മാസം 25,000 രൂപ വരുമാനമുള്ള വ്യക്തികൾക്ക് പോലും കാറും വീടും സ്വന്തമാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധനും ബിസിനസ് പരിശീലകനുമായ ദീപക് വാധ്വാ പറയുന്നത്. ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് ദീപക് ആശയം പങ്ക് വയ്ക്കുന്നത്.
വെറും 25,000 രൂപ ശമ്പളത്തിൽ ഒരു ഫോർച്യൂണറും വീടും വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അത് വളരെ അവിശ്വസനീയമായി തോന്നുന്നു, അല്ലേ? എന്നാൽ കണക്കുകൾ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ക്ഷമയോടെയിരിക്കാൻ തയ്യാറുള്ള ഏതൊരാളുടെയും സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരുത്താൻ കഴിയുന്ന ചെറുതും എന്നാൽ കൃത്യമായി പിന്തുടരേണ്ടതുമായ സാമ്പത്തിക നിക്ഷേപ പദ്ധതി ദീപക് വിശദീകരിക്കുന്നു.
വീടും കാറും വാങ്ങുക എന്ന സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കാം...?
25,000 രൂപ ശമ്പളുമുള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ അതിൽ നിന്നും 5000 രൂപ നിക്ഷേപത്തിനായി മറ്റിവയ്ക്കുക. തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP)വഴി നിക്ഷേപിക്കുകയും ചെയ്യണം. ഓരോ വർഷവും നിക്ഷേപം 20 ശതമാനം വർദ്ധിപ്പിക്കാനും അദ്ദേഹം ഉപദേശിക്കുന്നു. 15 വർഷത്തിനുള്ളിൽ, ഈ സമീപനത്തിലൂടെ 1.5 കോടി രൂപയുടെ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ കഴിയും. അത് പിന്നീട് ഒരു സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(SWP) ആയി പരിവർത്തനം ചെയ്യുക. ദീർഘകാലംകൊണ്ടു കൈവരിച്ച സഞ്ചിത തുകയിൽനിന്നും നിശ്ചിതതുക ഗഡുക്കളായി പിൻവലിക്കാവുന്ന സംവിധാനമാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ. അതുവഴി തുടർന്നുള്ള 30 വർഷത്തേക്ക് പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ പിൻവലിക്കാൻ കഴിയുമെന്നാണ് ദീപക് പറയുന്നത്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രതിമാസം 5,000 രൂപയുടെ എസ്ഐപിയിൽ തുടങ്ങി അത് പ്രതിവർഷം 20% വർദ്ധിപ്പിക്കുന്നത് കാലക്രമേണ വലിയ സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കും. ദീപകിന്‍റെ അഭിപ്രായത്തിൽ, ഈ തന്ത്രം ഫോർച്യൂണർ വാങ്ങുക, ഭവനവായ്പ തിരിച്ചടയ്ക്കുക തുടങ്ങിയ അസാധ്യമായ ലക്ഷ്യങ്ങൾ പെട്ടെന്ന് നേടിയെടുക്കാൻ സഹായിക്കും.
കോമ്പൗണ്ടിംഗ്: ദീർഘകാല വളർച്ചയുടെ താക്കോൽ
നിക്ഷേപ വളർച്ച പ്രധാനമായും കോമ്പൗണ്ടിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതായത് നിക്ഷേപിച്ച യഥാർത്ഥ തുകയിൽ നിന്ന് മാത്രമല്ല,നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേണിനും പലിശ നേടാൻ കഴിയും. ക്ഷമയും ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങളും ഗണ്യമായ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കുമെന്നും, പിന്നീട് ഒരു സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ വഴി പ്രതിമാസ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. "ഇത് പെട്ടെന്ന് സമ്പന്നരാകാനുള്ള ഒരു പദ്ധതിയല്ല. അച്ചടക്കവും കൂടിച്ചേർന്ന കോമ്പൗണ്ടിംഗിന്റെ മാന്ത്രികതയാണിത്", ദീപക് കൂട്ടിച്ചേർത്തു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
