എപ്പോഴും നാം നമ്മുടെ പണം നിക്ഷേപം നടത്തുമ്പോള്‍ അത് എങ്ങനെ ഇരട്ടിയായി വര്‍ധിപ്പിക്കാം എന്നത് മാത്രമായിരിക്കും നമ്മുടെ ലക്ഷ്യം. അല്ലെങ്കില്‍ ആ നിക്ഷേപത്തിലൂടെ റിട്ടയര്‍മെന്റിന് ശേഷം സ്ഥിരമായ ആദായം ലഭ്യമാകണം. എന്നാല്‍ വിപണ
എപ്പോഴും നാം നമ്മുടെ പണം നിക്ഷേപം നടത്തുമ്പോള്‍ അത് എങ്ങനെ ഇരട്ടിയായി വര്‍ധിപ്പിക്കാം എന്നത് മാത്രമായിരിക്കും നമ്മുടെ ലക്ഷ്യം. അല്ലെങ്കില്‍ ആ നിക്ഷേപത്തിലൂടെ റിട്ടയര്‍മെന്റിന് ശേഷം സ്ഥിരമായ ആദായം ലഭ്യമാകണം. എന്നാല്‍ വിപണിയില്‍ നിലനില്‍ക്കുന്ന ധാരാളം നിക്ഷേപ പദ്ധതികളില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് പലപ്പോഴും നിക്ഷേപകനെ കണ്‍ഫ്യൂഷനിലാക്കുന്ന കാര്യമാണ്.
ഉയര്‍ന്ന ആദായത്തിനായി എവിടെ നിക്ഷേപിക്കണം?
നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന, മികച്ച ആദായം ഉറപ്പു നല്കുന്ന നിക്ഷേപ പദ്ധതികള്‍ തന്നെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കണം എന്നതാണാണ് എല്ലാ നിക്ഷേപകരുടെയും ആഗ്രഹം. ശരിയായ ഇടത്താണ് നിങ്ങള്‍ നിങ്ങളുടെ പക്കലുള്ള തുക നിക്ഷേപം നടത്തുന്നത് എങ്കില്‍ അത് ഇരട്ടിയായോ, ചിലപ്പോള്‍ മൂന്ന് മടങ്ങായോ വര്‍ധിച്ചേക്കാം. എത്ര വേഗത്തിലാണ് നിങ്ങളുടെ നിക്ഷേപ തുക വളരുന്നത് എന്ന് മനസ്സിലാക്കുവാന്‍ ഒരു എളുപ്പ വഴിയുണ്ട്. റൂള്‍ 72, റൂള്‍ 114 എന്നിവയാണവ.
നിക്ഷേപം ഇരട്ടിയായി വളരുന്നതിന് എത്ര സമയമെടുക്കും?
നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുന്നതിന് എത്ര സമയമെടുക്കും എന്നതാണ് റൂള്‍ 72 പറയുന്നത്. അത് അറിയുവാന്‍ ചെയ്യേണ്ടത് ഇത്ര മാത്രമാണ് നിങ്ങളുടെ നിക്ഷേപ പദ്ധതിതിയുടെ പലിശ നിരക്കിനെ 72 കൊണ്ട് ഹരിക്കുക. എത്ര വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുമെന്ന് മനസ്സിലാക്കാം. വാര്‍ഷികമായി പലിശ നിരക്ക് കണക്കാക്കുന്ന പദ്ധതികളിലാണ് റൂള്‍ 72 ഫലപ്രദമാവുക എന്ന് ഓര്‍മിക്കുക.
റൂള്‍ 72 പ്രകാരം നിക്ഷേപ തുക ഇരട്ടിയായി വളരുവാനെടുക്കുന്ന സമയം എങ്ങനെ കണ്ടെത്താം?
ഉദാഹരണത്തിന് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിലവില്‍ നല്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഈ ജൂലൈ സെപ്തംബര്‍ പാദത്തില്‍ നിങ്ങള്‍ 50,000 രൂപ നിക്ഷേപം നടത്തി എന്ന് കരുതുക. എത്ര വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുകയായ 50,000 രൂപ 1 ലക്ഷം രൂപയായി വളരുമെന്ന് അറിയുവാന്‍ 72നെ പദ്ധതി പലിശ നിരക്കായ 7.1 ശതമാനം കൊണ്ട് ഹരിച്ചാല്‍ മതി.
നിക്ഷേപ തുക മൂന്ന് മടങ്ങായി വര്ധിക്കുവാന് എത്ര കാലമെടുക്കും? റൂള്‍ 117 പറയുന്നതിങ്ങനെ
നിക്ഷേപ തുക മൂന്ന് മടങ്ങായി വര്ധിക്കുവാന് എത്ര കാലമെടുക്കുമെന്നാണ് റൂള്‍ 117 പറയുന്നത്. റൂള്‍ 72ന് സമാനമായി 114നെ നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് കൊണ്ട് ഹരിച്ചാല്‍ എത്ര വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപം മൂന്ന് മടങ്ങായി വളരുമെന്ന് അറിയുവാന്‍ സാധിക്കും. നേരത്തേ പറഞ്ഞ ഉദാഹരണം പരിഗണിക്കുകയാണെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ 7.1 ശതമാനം പലിശ നിരക്കില്‍ നിക്ഷേപ തുകയായ 50,000 രൂപ മുന്ന് മടങ്ങായ 1.5 ലക്ഷം രൂപയായി വളരുവാന്‍ 16.05 വര്‍ഷങ്ങളെടുക്കും.
ഇനി നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് റൂള്‍ 72ഉം റൂള്‍ 117ഉം അനുസരിച്ച് നിക്ഷേപ തുകയുടെ വളര്‍ച്ച കണക്കാക്കി അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ മാത്രം നിക്ഷേപിക്കാം. ഒപ്പം നിക്ഷേപത്തിലൂടെ മികച്ച നേട്ടവും സ്വന്തമാക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications