സംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 1995 നവംബറിൽ ഒരു സാമൂഹിക സുരക്ഷാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) 95 എന്നറിയപ്പെടുന്നു. ഈ പദ്ധതിക്ക് കീഴിൽ, തൊഴിലാളിയും തൊഴിലുടമകളും പണമടയ്ക്കുന്നു. അതിൽ തന്നെ തൊഴിലാളി നിക്ഷേപിക്കുന്ന പണം മുഴുവനായി ഇ.പി.എഫിലേക്കും തൊഴിലുടമയുടെ നിക്ഷേപം രണ്ട് ഭാഗങ്ങളായി, 3.67 ശതമാനം പ്രൊവിഡന്റ് ഫണ്ടിലേക്കും 8.33 ശതമാനം പെൻഷൻ സമ്പാദ്യമായി ഇ.പി.എസ് 95-ൽ നിക്ഷേപിക്കുകയും ചെയ്യുന്നു. തൊഴിലാളി ജോലി ചെയ്ത കാലയളവിൽ ഉണ്ടാക്കിയ ഈ ഇ.പി.എസ് സമ്പാദ്യം, വിരമിച്ചതിന് ശേഷം ഒരു നിശ്ചിത പെൻഷൻ ഉറപ്പാക്കുന്നു.
എങ്കിലും, ഇ.പി.എഫ്.ഒ പദ്ധതിക്ക് കീഴിലുള്ള പെൻഷന് അർഹത നേടുന്നതിനായി, നിങ്ങൾ കുറഞ്ഞത് 10 വർഷത്തേക്ക് പദ്ധതിയിലേക്ക് പണം നൽകേണ്ടതുണ്ട്. നിങ്ങൾ 10 വർഷത്തെ നിക്ഷേപം പൂർത്തിയാക്കിയാൽ, ഇ.പി.എഫ്.ഒ നിയമങ്ങളനുസച്ച് നിങ്ങൾക്ക് മിനിമം പെൻഷൻ ലഭിക്കുമെന്ന് ഉറപ്പാണ്. നിലവിൽ ഇ.പി.എഫ്.ഒയ്ക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1,000 രൂപയും പരമാവധി പെൻഷൻ 7,500 രൂപയുമാണ്. ഇവിടെ, 58 വയസ് തികയുന്നതിന് മുമ്പ് പെൻഷൻ പിൻവലിക്കാനുള്ള സാധ്യതകളെ നമുക്ക് പരിശോധിക്കാം.

ഇ.പി.എഫ്.ഒ അംഗങ്ങൾ ചില നിബന്ധനകൾ പാലിക്കുമ്പോൾ നേരത്തെയുള്ള പെൻഷൻ പിൻവലിക്കൽ സാധ്യമാകുന്നതാണ്. തൊഴിലാളി ഇ.പി.എഫ്.ഒ അംഗമെന്ന നിലയിൽ കുറഞ്ഞത് 10 വർഷമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ, 50 വയസിൽ കൂടുതലോ 58 വയസിൽ കുറവുള്ളവരോ ആയിരിക്കണം എന്നതാണ് ആദ്യത്തെ ആവശ്യകത. ഇ.പി.എഫ്.ഒ അംഗമെന്ന നിലയിൽ നിങ്ങൾ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ, നേരത്തെ തന്നെ പെൻഷന് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യരാകും. എങ്കിലും, 58 വയസ് തികയുന്നതിന് മുമ്പ് പെൻഷൻ പിൻവലിക്കുന്നത് പെൻഷൻ തുകയിൽ കുറവുണ്ടാക്കുമെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. 58-ൽ താഴെയുള്ള ഓരോ വർഷത്തിനും 4 ശതമാനം എന്ന നിരക്കിലാണ് കുറവ് കണക്കാക്കുന്നത്. ഇനി നിങ്ങൾ 60 വയസ് വരെ നിങ്ങളുടെ പെൻഷൻ വാങ്ങൽ വൈകിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മുഴുവൻ ഇ.പി.എസ് പെൻഷനും ലഭിക്കും.
ഇ.പി.എഫിൽ പണമടയ്ക്കുന്നവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) വിവിധ തരത്തിലുള്ള പെൻഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് വിധവ പെൻഷൻ, ശിശു പെൻഷൻ, അനാഥ പെൻഷൻ ചെറിയ പെൻഷൻ എന്നിവയാണ്. പേരുകൾ സൂചിപ്പിക്കുന്നത് പോലെ, മരണപ്പെടുന്ന ഇ.പി.എഫ് അംഗങ്ങളുടെ വിധവകൾക്ക് വിധവ പെൻഷനും മക്കൾക്ക് ശിശു പെൻഷനും ലഭിക്കും. ജീവിച്ചിരിക്കുന്ന വിധവയില്ലെങ്കിൽ ഇ.പി.എഫ് അംഗത്തിന്റെ മക്കൾക്ക് അനാഥ പെൻഷൻ ലഭിക്കുന്നു. 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർക്കും 58 വയസ് വരെ പെൻഷൻ അർഹിക്കുന്ന മുഴുവൻ വ്യവസ്ഥയും പൂർത്തിയാക്കാത്ത ജീവനക്കാർക്കാണ് ചെറിയ പെൻഷൻ നൽകുന്നത്.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications