റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തുടർച്ചയായ പണനയത്തിനു ശേഷം നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വിവിധ ബാങ്കുകൾ കുറച്ചിട്ടുണ്ട്. ഇപ്പോൾ പ്രത്യേക നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പൊതുമേഖലാ ബാങ്കുകളായ കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും. ഇന്നലെയാണ് പുതിയ നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനവുമായി ഈ ബാങ്കുകൾ രംഗത്തെത്തിയത്.
2024-25 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം നിക്ഷേപം 10.3 ശതമാനമായി കുറഞ്ഞു. അതായത് 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 13.5 ശതമാനമായിരുന്നു. മിക്ക പൊതുമേഖലാ ബാങ്കുകളും ഈ സാമ്പത്തിക വർഷത്തിൽ 9-11 ശതമാനം വരെ നിക്ഷേപ വളർച്ച പ്രവചിച്ചിട്ടുണ്ട്. ഇത്തവണ വളർച്ച മന്ദഗതിയിൽ ആയതിനാൽ പുതിയ നിക്ഷേപ പദ്ധതിയുമായി കാനറ ബാങ്കും യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയും എത്തി.
കാനറ ട്രൂഎഡ്ജ് പദ്ധതി
മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവവും, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നൽകുന്നതിനുമായി കാനറ ട്രൂഎഡ്ജ് എന്ന പദ്ധതിയാണ് കാനറ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു കറന്റ് അക്കൗണ്ടും, സേവിംഗ്സ് അക്കൗണ്ടുമാണ്. മുൻ മാസത്തെ പ്രതിമാസ ശരാശരി ബാലൻസുമായി (MAB) ബന്ധിപ്പിച്ചിരിക്കുന്ന ചാർജ് ഇളവുകൾ പോലുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപ സമാഹരണം ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്. വളർച്ച മന്ദഗതിയിലായത് അതിനാലാണ്. പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാൻ കാരണമായതും ഈ പ്രതിസന്ധികളാണ്. കൂടാതെ ഒരേ സമയം ഒന്നിലധികം ബാങ്കിംഗ് ആവശ്യകതകളും നിറവേറ്റുന്നതിനായി ഈ നിക്ഷേപ മാർഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കാനറ ബാങ്കിനെ പോലെ യൂണിയൻ ബാങ്കിന്റെ പ്രത്യേക പദ്ധതിയും ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് സമ്പത്ത് സൃഷ്ടിക്കുന്നതിനൊപ്പം ആരോഗ്യ നേട്ടങ്ങളും ഒരു പ്ലാറ്റ്‌ഫോമിലൂടെ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെയും പ്രത്യേകത.
യൂണിയൻ വെൽനസ് ഡെപ്പോസിറ്റ്
ഈ പദ്ധതി പ്രകാരം, യൂണിയൻ ബാങ്ക് 375 ദിവസത്തെ നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ നൽകും. 10 ലക്ഷം മുതൽ 3 കോടി വരെയുള്ള നിക്ഷേപങ്ങൾ നടത്താൻ അനുവാദമുണ്ട്. മാത്രമല്ല ഈ പദ്ധതിയിൽ 375 ദിവസത്തെ സൂപ്പർ ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടുന്നു. അതായത് നിക്ഷേപത്തിലൂടെ ഇൻഷുറൻസ് സേവനം ലഭിക്കുന്നതിനാൽ പണരഹിത ആശുപത്രി സൗകര്യങ്ങളോടെ 5 ലക്ഷം ഇൻഷ്വർ ചെയ്ത തുക വാഗ്ദാനം ചെയ്യുന്നു.
മാത്രമല്ല നിങ്ങൾക്ക് റുപേ സെലക്ട് ഡെബിറ്റ് കാർഡ് വഴി നിരവധി ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു, എന്നാണ് ബാങ്ക് പ്രസ്താവനയിൽ പറയുന്നത്. ഈ പദ്ധതിയിൽ 18 നും 75 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാം. ഇവിടെ സിംഗിൾ അക്കൗണ്ടോ ജോയിൻ്റ് അക്കൗണ്ടോ ആരംഭിക്കാനും ഓപ്ഷനുണ്ട്. ജോയിന്റ് അക്കൗണ്ടുകൾ എടുത്താൽ പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ലഭിക്കുകയുള്ളൂ. ഇത് പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
10 ലക്ഷം മുതൽ പരമാവധി 3 കോടി വരെ നിക്ഷേപിക്കാം. ആവശ്യമെങ്കിൽ കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും, മാത്രമല്ല സാമ്പത്തിക ആവശ്യം വന്നാൽ നിക്ഷേപത്തിൽ നിന്നും വായ്പ ഉറപ്പാക്കാനും ഈ സ്കീം പ്രകാരം സാധിക്കും.
നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നിലധികം ആനുകൂല്യങ്ങൾ ലഭിക്കുന്നവ ഉറപ്പാക്കുക. ഒരേ സമയം സമ്പാദിക്കാനും മറ്റു നേട്ടങ്ങളും ലഭിക്കുന്ന ഇത്തരം സ്കീമുകൾ മികച്ച തിരഞ്ഞെടുപ്പാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
