സ്ഥിര നിക്ഷേപം ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപ മാർഗങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ആളുകൾ സമ്പാദ്യം വർദ്ധിപ്പിക്കാൻ കൂടുതലായി സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുകയും ചെയ്യുന്നു. രാജ്യത്തെ ബാങ്കുകൾ കാലാവധിക്കനുസരിച്ചും നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ചും വ്യത്യസ്ഥ പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.
പലിശ നിരക്കുകൾ പരിഷ്കരിച്ച് കാനറ ബാങ്ക്
പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടിയുള്ള സ്ഥിര നിക്ഷേപ, സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ പരിഷ്കരിച്ചു. മാറ്റങ്ങൾ 2025 ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് പരിഷ്കാരം. 3 കോടി രൂപയിൽ താഴെയുള്ള കോളബിൾ സ്ഥിര നിക്ഷേപത്തിന് പൊതു ഉപഭോക്താക്കൾക്ക് ഇപ്പോൾ 3.25 ശതമാനം മുതൽ 6.50 ശതമാനം വരെ വരുമാനം ലഭിക്കും.
444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.5 ശതമാനമാണ്. 3 കോടി രൂപയിൽ താഴെയുള്ള കോളബിൾ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 7 ശതമാനം വരെയാണ്. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുക.
1 വർഷം മുതൽ 1 വർഷവും 3 മാസവുമുള്ള എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനം പലിശ നിരക്കും ലഭിക്കും.

2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ: സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും പലിശ നിരക്കുണ്ട്.
3 വർഷം മുതൽ 5 വർഷത്തിൽ താഴെ: സാധാരണക്കാർക്ക് 6.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും പലിശ നിരക്ക് ലഭിക്കും.
5 വർഷവും അതിനുമുകളിലും മുതൽ 10 വർഷം വരെ: സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും പലിശ നേടാം.
സേവിംഗ്സ് അക്കൗണ്ട്
സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിൽ, കാനറ ബാങ്ക് ചില സ്ലാബുകളിലുടനീളം നിരക്കുകൾ കുറച്ചു. അക്കൗണ്ട് ബാലൻസ് അനുസരിച്ച് പലിശ നിരക്ക് ഇപ്പോൾ 2.55 ശതമാനം മുതൽ 4 ശതമാനം വരെയാണ്. നേരത്തെ ഇത് 2.70 ശതമാനം മുതൽ 4 ശതമാനം വരെ ആയിരുന്നു. ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ്(ഐഎംപിഎസ്)ഇടപാടുകളുടെ സേവന നിരക്കും ബാങ്ക് പുതുക്കിയിട്ടുണ്ട്.
1000 രൂപവരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ സൗജന്യമാണ്. 1000 മുതല്‍ 10,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് മൂന്ന് രൂപയും ജിഎസ്ടിയും നല്‍കണം. 10,000 രൂപ മുതല്‍ 25,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും ജിഎസ്ടിയുമാണ് ബാധകം. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണെങ്കില്‍ എട്ട് രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയാണെങ്കില്‍ 15 രൂപയും രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ 20 രൂപയും അതോടൊപ്പം ജിഎസ്ടിയും സേവന നിരക്കായി ഈടാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications