സ്ഥിര നിക്ഷേപങ്ങളുടെ (ഫിക്സഡ് ഡിപ്പോസിറ്റ്) പലിശ നിരക്ക് കാനറ ബാങ്ക് പുതുക്കി. രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് പുതിയ പലിശ നിരക്ക് ബാധകമാവുക.
ഒരു വര്‍ഷം കൊണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുറച്ചു. മറുഭാഗത്ത് രണ്ട് വര്‍ഷത്തിനും പത്തു വര്‍ഷത്തിനുമിടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. പലിശ നിരക്കിലെ പുതിയ മാറ്റം ഫെബ്രുവരി 8 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ അറിയിപ്പ് പ്രകാരം 7 മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.95 ശതമാനം പലിശ നിരക്കാണ് ബാങ്ക് നല്‍കുക. സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി 46 മുതല്‍ 90 ദിവസം വരെയെങ്കില്‍ 3.90 ശതമാനവും 91 മുതല്‍ 179 ദിവസം വരെയെങ്കില്‍ 4.0 ശതമാനവും പലിശ നിരക്ക് കാനറ ബാങ്ക് സമര്‍പ്പിക്കും. 180 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.45 ശതമാനം പലിശ നിരക്കിനാണ് അര്‍ഹത.
ഒരു വര്‍ഷം കൊണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചത് കാണാം. ഒരു വര്‍ഷമാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിയെങ്കില്‍ 5.20 ശതമാനം പലിശ നിരക്ക് ബാങ്ക് നല്‍കും. ഒരു വര്‍ഷത്തില്‍ കൂടുതലും എന്നാല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുമായി കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളും പലിശ നിരക്കും 5.20 ശതമാനം തന്നെ.
ഇതേസമയം, രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ 5.40 ശതമാനം പലിശ നിരക്ക് ആകര്‍ഷിക്കും. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിയെങ്കില്‍ 5.50 ശതമാനം പലിശ നല്കാന് കാനറ ബാങ്ക് തയ്യാറാണ്.
- 7 മുതല്‍ 45 ദിവസം വരെ - 2.95 ശതമാനം പലിശ
- 46 ദിവസം മുതല്‍ 90 ദിവസം വരെ - 3.90 ശതമാനം പലിശ
- 91 ദിവസം മുതല്‍ 179 ദിവസം വരെ - 4 ശതമാനം പലിശ
- 180 ദിവസം മുതല്‍ 1 വര്‍ഷം വരെ - 4.45 ശതമാനം പലിശ
- ഒരു വര്‍ഷം - 5.20 ശതമാനം പലിശ
- 1 വര്‍ഷത്തിനും 2 വര്‍ഷത്തിനുമിടയില്‍ - 5.20 ശതമാനം പലിശ
- 2 വര്‍ഷത്തിനും 3 വര്‍ഷത്തിനുമിടയില്‍ - 5.40 ശതമാനം പലിശ
- 3 വര്‍ഷത്തിനും 5 വര്ഷത്തിനിടുമിടയില് - 5.50 ശതമാനം പലിശ
- 5 വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ - 5.50 ശതമാനം പലിശ
ഇതേസമയം 7 ദിവസത്തിനും 10 വര്‍ഷത്തിനുമിടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.95 ശതമാനം മുതല്‍ 6 ശതമാനം വരെ കാനറ ബാങ്ക് പലിശ നിരക്ക് ഉറപ്പുവരുത്തും. 180 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50 അധിക ബേസിസ് പോയിന്റ് ബാങ്ക് കല്‍പ്പിക്കുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications