റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ചതോടെ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കും വിവിധ വായ്പകളുടെ പലിശ നിരക്ക് കുറക്കുന്നു. ഇത് സാധാരണക്കാരായ വായ്പക്കാർക്ക് ഏറെ ആശ്വാസകരമാവുന്നു. ഇത്തവണ 50 ബേസിസ് പോയിൻ്റാണ് ആർബിഐ കുറച്ചത്. ഇതോടെ 6% നിരക്കിൽ നിന്ന് 5.50 ശതമാനമായി അടിസ്ഥാന നിരക്ക് കുറച്ചു. ജൂൺ 6നായിരുന്നു മൂന്നാമത്തെ റിപ്പോ നിരക്ക് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് കുറച്ചതോടെ നിരവധി ബാങ്കുകളാണ് അവരുടെ വായ്പകളുടെ നിരക്ക് കുറക്കുന്നത്.
കാനറ ബാങ്കിന്റെ പുതിയ പലിശ നിരക്ക്
കാനറ ബാങ്ക് അതിൻ്റെ വിവിധ വായ്പകളുടെ പലിശ നിരക്ക് കുറക്കാനൊരുങ്ങുന്നു. ഇന്ന് ജൂൺ 12 മുതൽ കാനറ ബാങ്കിന്റെ പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് തന്നെ അറിയിച്ചു. അതായത് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് (RLLR) 8.75 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി കുറച്ചു.
ഇതോടെ നിങ്ങളുടെ ഇഎംഐ കുറയുകയോ വായ്പാ കാലയളവ് കുറയുകയോ ചെയ്യും. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ക്രെഡിറ്റ് സൗകര്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.
ആർബിഐ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധപ്പെട്ട പലിശ നിരക്കാണ് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ്. ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുകയോ ഉയർത്തുകയോ ചെയ്താൽ RLLRമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്കും ആനുപാതികമായി മാറും. ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയ വായ്പകൾ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇത്തവണ 50 പോയിൻ്റ് കുറച്ചു
2025-ൽ തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. അതായത് മൂന്ന് തവണയായി 100 പോയിൻ്റ് കുറച്ചു. ഇത്തവണ 50 പോയിൻ്റ് ഒറ്റയടിക്ക് കുറച്ചതോടെ വായ്പക്കാർക്ക് വീണ്ടും ആശ്വാസമായി. പ്രതിമാസ ഇഎംഐ താങ്ങാനാവുന്നത് ആവുന്നു എന്നതാണ് ഇതിൻ്റെ നേട്ടം. പണപ്പെരുപ്പം കുറഞ്ഞ സമയത്ത്, ആർബിഐയുടെ ഈ നിലപാട് സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.
പലിശ നിരക്ക് കുറക്കാൻ മറ്റു ബാങ്കുകളും പിന്നാലെയുണ്ട്...
പഞ്ചാബ് നാഷണൽ ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയും ആർബിഐ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അവരുടെ ആർഎൽഎൽആർ 8.85 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി കുറച്ചു. ബാങ്ക് ഓഫ് ബറോഡ അവരുടെ നിരക്കുകൾ 8.65 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി കുറച്ചു. ബാങ്ക് ഓഫ് ബറോഡ താരതമ്യേന കുറഞ്ഞ നിരക്ക് നൽകുന്നു.
ഇന്ത്യൻ ബാങ്ക് അവരുടെ ആർഎൽഎൽആർ 8.70 ശതമാനത്തിൽ നിന്ന് 8.20 ശതമാനമായും, യുകോ ബാങ്ക് 8.80 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായും കുറച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി MCLR 10 ബേസിസ് പോയിന്റുകൾ കുറച്ചു. ഇപ്പോൾ എച്ച്ഡിഎഫ്സിയുടെ ഒരു വർഷത്തെ MCLR 8.90 ശതമാനമായി. അതിനാൽ നിങ്ങൾക്ക് ഭവന വായ്പ, വ്യക്തിഗത വായ്പ, SME വായ്പ എന്നിവ കുറഞ്ഞ പലിശയിൽ ഉറപ്പാക്കാൻ സാധിക്കും.
ഇത്തരത്തിൽ നിരവധി ബാങ്കുകൾ ഇതിനോടകം തന്നെ വായ്പയുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. റിപ്പോ നിരക്ക് കുറക്കുമ്പോൾ വായ്പക്കാർക്ക് ആശ്വാസമുണ്ടാവുമെങ്കിലും നിക്ഷേപകർക്ക് വലിയ തിരിച്ചടിയായി മാറും. കാറും ഒരുപോലെ നിക്ഷേപ പലിശ നിരക്കും കുറയും. അതിനാൽ നിക്ഷേപത്തിലടെ കാര്യമായ വരുമാനം ഉറപ്പാക്കാൻ സാധിക്കില്ല.
പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുകയും ചെയ്യുന്ന സമയത്താണ് പലിശ നിരക്കുകളിലെ ഈ കുറവ് സംഭവിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications