പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക് അതിൻ്റെ സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കുകളും പരിഷ്കരിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്കുകൾ 2025 മെയ് 21 മുതലും സേവിംഗ്സ് അക്കൗണ്ടുകളുടെ പുതുക്കിയ നിരക്കുകൾ 2025 മെയ് 19 മുതലും പ്രാബല്യത്തിൽ വരും. 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് കുറഞ്ഞ എഫ്.ഡി പലിശ ബാധകമാകുന്നത്.
കാനറ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ
ഏറ്റവും പുതിയ മാറ്റങ്ങൾ അനുസരിച്ച് കോളബിൾ എഫ്.ഡി പലിശ നിരക്കുകൾ ഇപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് 4 ശതമാനം മുതൽ 7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.50 ശതമാനം വരെയും പുതുക്കി. ഇതിനു മുന്നേ സാധാരണ നിക്ഷേപകർക്ക് 4%-7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4%-7.75% വരെയും ആയിരുന്നു പലിശ നിരക്ക് നൽകിയിരുന്നത്.
പുതുക്കിയ പലിശ നിരക്കുകൾ അറിയാം...
- 1 വർഷത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 6.85 % പലിശയും മുതിർന്ന പൗരൻമാർക്ക് 7.35% പലിശയും ലഭിക്കും.
- 444 ദിവസത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 7% പലിശയും മുതിർന്ന പൗരൻമാർക്ക് 7.5% പലിശയും ലഭിക്കും.
- 1 വർഷത്തിന് മുകളിൽ മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.85% പലിശയും മുതിർന്ന പൗരൻമാർക്ക് 7.35% പലിശയും ലഭിക്കും.
- 2 വർഷവും അതിൽ കൂടുതലും, 3 വർഷത്തിൽ താഴെ വരെയുമുള്ള കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.9 ശതമാനം പലിശയും മുതിർന്ന പൗരൻമാർക്ക് 7.4% പലിശയും ലഭിക്കുന്നു.
- 3 വർഷവും അതിൽ കൂടുതലും, 5 വർഷത്തിൽ താഴെ വരെയുമുള്ള കാലാവധി പൊതു ജനങ്ങൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരൻമാർക്ക് 7.5% പലിശ നിരക്കും നൽകുന്നു.
- 5 വർഷവും അതിനുമുകളിലും, 10 വർഷം വരെയുമുള്ള കാലാവധിയിൽ പൊതുജനങ്ങൾക്ക് 6.7 ശതമാനം പലിശ നിരക്കും മുതിർന്ന പൗരൻമാർക്ക് 7.2% പലിശയും നൽകുന്നു.

മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കുമുള്ള എഫ്‌ഡികൾ
180 ദിവസത്തിന് മുകളിലും 3 കോടി രൂപയിൽ താഴെയുമുള്ള എഫ്‌ഡികൾക്ക് (NRE/NRO, CGA നിക്ഷേപങ്ങൾ ഒഴികെ) മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ ലഭിക്കും.
444 ദിവസത്തെ കാലാവധിയുള്ള സ്കീമിന് കീഴിൽ 80 വയസ്സിനു മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 0.60% അധിക പലിശ ലഭിക്കുന്നു. അതായത് കോളബിൾ എഫ്.ഡിയ്ത്ത് സൂപ്പർ സീനിയർ സിറ്റിസൺസിന് 7.60% നിരക്കിലാണ് ലഭിക്കുന്നത്.
കാനറ ബാങ്ക് ടാക്സ് സേവർ എഫ്ഡി
ടാക്സ് സേവർ നിക്ഷേപ പദ്ധതി പ്രകാരം, കാനറ ബാങ്ക് സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 6.70% പലിശ നൽകുന്നു. ഈ പദ്ധതിയിൽ പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്.
പുതുക്കിയ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ
2025 മെയ് 19 മുതൽ പ്രാബല്യത്തിൽ വന്ന കാനറ ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ച് ഇപ്പോൾ 2.70 ശതമാനം മുതൽ 4.00 ശതമാനം വരെയാണ്: പ്രധാന നിരക്കുകൾ പരിശോധിക്കാം...
- 50 ലക്ഷം രൂപയിൽ താഴെയുള്ള കുടിശ്ശിക ബാലൻസ്: 2.7% നിരക്കാണ്
- 50 ലക്ഷം രൂപ മുതൽ 5 കോടി രൂപയിൽ താഴെയുള്ള കുടിശ്ശിക തുക: 2.75% നിരക്കുണ്ട്
- 10 കോടി രൂപ മുതൽ 100 കോടി രൂപയിൽ താഴെയുള്ള കുടിശ്ശിക ബാലൻസ്: 3.05% നിരക്കാണ്
- 500 കോടി രൂപ മുതൽ 1000 കോടി രൂപയിൽ താഴെയുള്ള കുടിശ്ശിക തുക: 3.4% നിരക്കാണ്
- 2000 കോടി രൂപയോ അതിൽ കൂടുതലോ കുടിശ്ശികയുള്ള ബാലൻസ്: 4% നിരക്കാണ്
എഫ്ഡികൾ സുരക്ഷിതമായ ഒരു ഓപ്ഷനായതിനാൽ നിക്ഷേപകർക്ക് കൂടുതൽ താത്പര്യം സ്ഥിര നിക്ഷേപങ്ങളോടുണ്ട്. നിലവിലെ പലിശ നിരക്കുകൾ എല്ലാ ബാങ്കുകളും പരിഷ്കരിച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications