സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ 7 ശതമാനത്തിന് മുകളില്‍ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്തിരുന്ന സുവര്‍ണകാലം അവസാനിച്ചിരിക്കുകയാണ്. അവയില്‍ മിക്ക മാങ്കുകളും വിവിധ വിഭാഗങ്ങളിലായി പലിശ നിരക്കുകള്‍
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ 7 ശതമാനത്തിന് മുകളില്‍ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്തിരുന്ന സുവര്‍ണകാലം അവസാനിച്ചിരിക്കുകയാണ്. അവയില്‍ മിക്ക മാങ്കുകളും വിവിധ വിഭാഗങ്ങളിലായി പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്.

ഇതില്‍ ഏറ്റവും അവസാനം പലിശ നിരക്ക് കുറച്ചിട്ടുള്ളത് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആണ്. 2021 ജൂണ്‍ 21 മുതല്‍ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 മുതല്‍ 100 ബേസിസ് പോയിന്റുകള്‍ വരെ കുറയ്ക്കും. വിവിധ കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ ഇത്തരത്തില്‍ കുറവുണ്ടാകും.
ഏറ്റവും വലിയ കുറവ് ഉണ്ടാവുക 5 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ്. 6.25 ശതമാനമായിരിക്കും 5 വര്‍ഷകാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്. നേരത്തേ ഇത് 7.25 ശതമാനമായിരുന്നു. ഏറ്റവും കുറവ് ഇടിവുണ്ടാകുന്നത് 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ്. 6.25 ശതമാനമായിരിക്കും പുതിയ പലിശ നിരക്ക്, നേരത്തേ ഇത് 6.75 ശതമാനമായിരുന്നു,
ഈ മാസത്തിന്റെ തുടക്കത്തില്‍ ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. 900 ദിവസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്കാണ് ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ദാനം ചെയ്തിരുന്നത്. 888 ദിവസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.5 ശതമാനം പലിശ നിരക്കും നല്‍കിയിരുന്നു.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഫിന്‍കെയര്‍ സ്മോള്‍ ഫിന്‍കെയര്‍ ബാങ്ക്, ജാനാ സ്മോള്‍ ഫിന്‍കെയര്‍ ബാങ്ക് എന്നിവ കഴിഞ്ഞ മാസം പലിശ നിരക്ക് കുറച്ചിരുന്നു.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (700 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക്), നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (777 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക്) എന്നിവയാണ്. ഇവയില്‍ മിക്ക ബാങ്കുകളും ഹ്രസ്വ കാല നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴും ആകര്‍ഷകമാണ്. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് അവ 6 ശതമാനം മുതല്‍ 6.5 ശതമാനം വരെയുള്ള പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് റിസര്‍വ് ബാങ്ക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് സാമ്പത്തീക വിദഗ്ധര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
