കാർ വാങ്ങാനുള്ള പ്ലാനുണ്ടോ? ഇതാണ് സുവർണാവസരം. ജിഎസ്ടി പരിഷ്കരണം വന്നപ്പോൾ ഏറ്റവുമധികം നേട്ടം ലഭിച്ചത് ഓട്ടോമൊബൈൽ മേഖലയിലാണ്. വിവിധ കാറുകളുടെ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ വിൽപ്പന ശക്തമായി ഉയർന്നു. പലരും കാർ വാങ്ങുന്നത് വായ്പാ മാർഗത്തിലൂടെയാണ്. ആർബിഐ തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്ക് ഉയർത്താതിരുന്നതോടെ കാർ വായ്പകളുടെ പലിശ നിരക്കും കുറഞ്ഞിട്ടുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം, കാർ വായ്പകളുടെ പലിശ നിരക്ക് 7.6% മുതലാണ് ആരംഭിക്കുന്നത്. ആകർഷകമായ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് വായ്പകൾ തേടുന്ന ഉപഭോക്താക്കൾക്കായി ഇത് ഒരു മികച്ച അവസരമാണ്. ഇവിടെ നിങ്ങൾ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 5 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ അപേക്ഷിച്ചാൽ കുറഞ്ഞ പലിശ നിരക്ക് ഉറപ്പാക്കുന്ന ബാങ്കുകളും ഉണ്ട്. വിശദമായി അറിയാം;
യുക്കോ ബാങ്ക് : 7.6 ശതമാനമാണ് കാർ വായ്പകൾക്ക് ഈ ബാങ്ക് പലിശ നൽകുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ കാറുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നില്ല. ഇതു പ്രകാരം പ്രതിമാസ ഇഎംഐ 10,043 രൂപ കണക്കാക്കാം.
കാനറാ ബാങ്ക് : 7.7 ശതമാന മുതൽ പലിശ നിരക്കാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 5 ലക്ഷം വായ്പ എടുത്താൽ പ്രതിമാസം 10,067 രൂപ മുതൽ ഇഎംഐ അടക്കേണ്ടി വരും.

യൂണിയൻ ബാങ്ക് : കാർ വായ്പയ്ക്ക് 7.8% മുതൽ 9.7% വരെയാണ് പലിശ ഈടാക്കുന്നത്. 1000 രൂപ വരെ പ്രോസസ്സിംഗ് ഫീസ് നൽകേണ്ടി വരും. ഈ പലിശ പ്രകാരം പ്രതിമാസ ഇഎംഐ 10,090 രൂപ മുതൽ 10,550 രൂപ വരെയാണ് അടക്കേണ്ടത്.
എച്ച്ഡിഎഫ്സി ബാങ്ക് : ഈ സ്വകാര്യ ബാങ്കിൽ 9.2 ശതമാനം മുതലാണ് കാർ വായ്പക്ക് പലിശ നിരക്ക് ആരംഭിക്കുന്നത്. ഈ നിരക്ക് പ്രകാരം പ്രതിമാസ ഇഎംഐ 10,428 രൂപ മുതൽ അടക്കേണം. മാത്രമല്ല വായ്പ തുകയുടെ 1% പ്രോസസ്സിംഗ് ഫീസായി നൽകേണ്ടി വരും.
ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് കാർ വായ്പക്ക് 8.5% മുതൽ പലിശ ഈടാക്കുന്നു. ഇവിടെ പ്രതിമാസ ഇഎംഐ 10,258 രൂപ മുതൽ ആരംഭിക്കുന്നു. വായ്പാ തുകയുടെ 2% വരെ പ്രോസസ്സിംഗ് ഫീസ് നൽകേണം.
പഞ്ചാബ് നാഷണൽ ബാങ്ക് : ഈ പൊതുമേഖലാ ബാങ്ക് 7.8% മുതൽ 9.7% വരെ കാർ വായ്പക്ക് പലിശ ഈടാക്കുന്നുണ്ട്. അതായത് പ്രതിമാസ ഇഎംഐ 10,090 രൂപ മുതൽ 10,550 രൂപ വരെ അടക്കേണ്ടി വരുന്നു. ഇവിടെ വായ്പയുടെ 0.25 ശതമാനം വരെ പ്രോസസ്സിംഗ് ഫീയും ഈടാക്കും.
ബാങ്ക് ഓഫ് ബറോഡ : 7.85% മുതൽ 12.15% വരെയാണ് ഈ ബാങ്ക് കാർ ലോണുകൾക്ക് പലിശ ഈടാക്കുന്നത്. ഇതു പ്രകാരം, 10,174 രൂപ മുതൽ 11,021 രൂപ വരെ ഇഎംഐ അടക്കേണ്ടി വരും. മാത്രമല്ല വായ്പക്ക് അപേക്ഷിക്കുമ്പോൾ പ്രോസസ്സിംഗ് ഫീസായി ഈടാക്കുന്നത് 2000 രൂപ വരെയാണ്.
എസ്ബിഐ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കാർ വായ്പക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.75 ശതമാനമാണ്. അതായത് പ്രതിമാസ ഇഎംഐ 10,319 രൂപയായിരിക്കും. പ്രോസസ്സിങ് ഫീസ് ഇനത്തിൽ 750 -1500 രൂപ വരെ നൽകേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications