എല്ലാവരുടേയും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും സ്വന്തമായി ഒരു കാർ. പലർക്കും സാമ്പത്തിക പ്രതിസന്ധികൾ കാരണം അതിനു സാധിക്കാറില്ല. ഒറ്റത്തവണയായി പണം അടച്ച് ഒരു കാർ വാങ്ങുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് അത്ര നിസ്സാരമല്ല. അതിനാണ് വായ്പാ സൗകര്യം നൽകുന്നത്. നിരവധി ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും കാർ ലോണുകൾ ഉറപ്പ് നൽകുന്നുണ്ട്.
പുതിയ കാറുകൾക്കും പഴയ കാറുകൾക്കും ഒരുപോലെ ലോൺ ലഭ്യമാണ്. എന്നാൽ പുതിയ കാറും പഴയ കാറും വായ്പയോടെ വാങ്ങുമ്പോൾ ഗുണവും ദോഷവുമുണ്ട്. അവ തിരിച്ചറിഞ്ഞതിനു ശേഷം മാത്രം കാർ ബുക്ക് ചെയ്യുക. പുതിയ കാർ വാങ്ങണോ? അതോ ഉപയോഗിച്ച പഴയ കാർ വാങ്ങണോ എന്ന് എങ്ങനെ തീരുമാനിക്കാം? പരിശോധിക്കാം.
പുതിയ കാറുകൾക്കുള്ള ലോൺ പലിശ
പൊതുവേ പുതിയ കാർ ലോണുകൾക്ക് പലിശ കുറവായിരിക്കും. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലുകൾ അനുസരിച്ച് 7% മുതൽ 10% വരെ സാധാരണയായി വായ്പ നൽകുന്നത്. പുതിയ കാറുകൾക്ക് ഉയർന്ന റീസെയിൽ മൂല്യമുള്ളതിനാലാണ് കുറഞ്ഞ നിരക്കുകൾ നൽകുന്നത്.
ഉപയോഗിച്ച പഴയ കാറുകൾക്കുള്ള ലോൺ പലിശ
ഉപയോഗിച്ച കാറുകളുടെ പലിശ നിരക്ക് പൊതുവെ കൂടുതലാണ്. 10% മുതൽ 15% വരെയാണ് പലിശ നിരക്ക് വരുന്നത്. ഇത്തരം കാറുകൾക്ക് റീസെയിൽ വാല്യൂ കുറവായതിനാലാണ് ഉയർന്ന പലിശ നിരക്കുകൾ വരുന്നത്.

- പുതിയ കാർ ലോണിൻ്റെ നേട്ടങ്ങൾ
കുറഞ്ഞ പലിശ: പുതിയ കാർ ലോണുകൾ കുറഞ്ഞ പലിശ നിരക്കായിരിക്കും. ഇത് വായ്പാ ചിലവ് കുറക്കുന്നു.
ദീർഘ നാളത്തെ കാലാവധി: പുതിയ കാർ ലോണുകൾക്ക് ദീർഘകാലത്തേക്കാണ് കാലാവധി നൽകുന്നത്. അതിനാൽ ഇ.എം.ഐ വഴി എളുപ്പത്തിൽ തിരിച്ചടവ് പൂർത്തിയാക്കാം.
വാറൻ്റി: പുതിയ കാറുകൾ വാങ്ങിയാൽ വാറന്റി ആനുകൂല്യങ്ങൾ ലഭിക്കും. ആദ്യ വർഷങ്ങളിൽ മെയിൻ്റനൻസ് ചെലവ് കുറയ്ക്കുന്നു.
പുതിയ ഫീച്ചറുകൾ : പുതിയ കാർ വാങ്ങുമ്പോൾ പുതിയ സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകൾ, ഇന്ധനക്ഷമതയുള്ള മോഡലുകൾ എന്നീ സൗകര്യങ്ങൾ ഉറപ്പാക്കാം.
ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള നിങ്ങൾ കുറഞ്ഞ ഇ.എം.ഐ സൗകര്യത്തോടെ ഏറ്റവും പുതിയ ഫീച്ചറുകളുള്ള കാർ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ പുതിയ കാർ വാങ്ങുന്നതാവും നല്ലത്.
- ഉപയോഗിച്ച കാർ ലോണിൻ്റെ നേട്ടങ്ങൾ....
കുറഞ്ഞ ചെലവ് : ഇത്തരം കാറുകൾക്ക് വില കുറവായിരിക്കും. അതിനാൽ കുറഞ്ഞ കുറഞ്ഞ ഇ.എം.ഐ ഉറപ്പാക്കാം.
മൂല്യത്തകർച്ച : ഉപയോഗിച്ച കാറുകൾക്ക് കുറഞ്ഞ നിരക്കിലാണ് മൂല്യത്തകർച്ച. പുതിയ കാറുകൾക്ക് ആദ്യം വർഷം തന്നെ 20-30% വരെ നഷ്ടപ്പെടും.
ഇൻഷുറൻസ് പ്രീമിയം: ഉപയോഗിച്ച കാറുകൾക്കുള്ള ഇൻഷുറൻസ് ചെലവ് പുതിയ വാഹനങ്ങളേക്കാൾ കുറവാണ്.
ലോൺ അംഗീകാരം വേഗത്തിൽ: ഉപയോഗിച്ച കാറുകൾക്ക് വേഗം തന്നെ വായ്പാ അംഗീകാരം നൽകും.
കുറഞ്ഞ ചെലവിൽ നല്ല നിലവാരമുള്ള കാർ വേണ്ടവർക്ക് ഉപയോഗിച്ച കാറുകൾ നല്ല ഓപ്ഷനാണ്.
- പുതിയ കാർ ലോണിൻ്റെ ദോഷ വശങ്ങൾ
മൊത്തം വില: കുറഞ്ഞ പലിശനിരക്ക് ഉണ്ടെങ്കിലും വാഹനത്തിൻ്റെ വില, ഇൻഷുറൻസ്, റോഡ് നികുതികൾ എന്നീ ചിലവുകൾ ഒരുമിച്ച് വരുമ്പോൾ ഒരു പുതിയ കാർ വാങ്ങാനുള്ള മൊത്തം ചിലവ് കൂടുതലാണ്.
മൂല്യത്തകർച്ച : പുതിയ കാറുകൾക്ക് പെട്ടെന്ന് മൂല്യം നഷ്‌ടപ്പെടും.
കാലാവധി: ദൈർഘ്യമേറിയ കാലാവധികളുള്ള തിരിച്ചടവുകൾ ചിലപ്പോൾ സാമ്പത്തിക ബാധ്യതകൾക്ക് കാരണമായേക്കാം.
- ഉപയോഗിച്ച കാർ ലോണിൻ്റെ ദോഷ വശങ്ങൾ
ഉയർന്ന പലിശ: ഇത്തരം കാറുകൾക്ക് ഉയർന്ന പലിശ ഈടാക്കും.
ലോൺ കാലാവധി : ഉപയോഗിച്ച കാറുകളുടെ ലോണുകൾക്ക് കുറഞ്ഞ തിരിച്ചടവ് കാലാവധിയാണ്. മാത്രമല്ല ഉയർന്ന ഇ.എം.ഐ തുകയും അടക്കേണ്ടി വരും.
അധിക ചിലവ്: പഴയ കാറുകളുടെ പരിപാലനത്തിന് ചിലവ് കൂടുതലായിരിക്കും.
മികച്ച കാർ ലോൺ ഏതാണ്? എങ്ങനെ തിരഞ്ഞെടുക്കാം?
1. ഈ രണ്ട് വായ്പാ ഓപ്‌ഷനുകൾ താരതമ്യം ചെയ്യുക.
2. ശേഷം മൊത്തം ചെലവുകൾ വിലയിരുത്തുക.
3. ഉപയോഗിച്ച കാറുകൾ നന്നായി പരിശോധിക്കുക.
4. റീസെയിൽ മാർക്കറ്റുള്ള കാർ വാങ്ങാൻ ശ്രമിക്കുക
More From GoodReturns

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications