ഐസിഐസിഐ ബാങ്ക് സേവന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു; മാറിയ നിരക്കുകള്‍ അറിയാം

ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ട് ഉടമകളുടെ പണ ഇടപാടുകളുടെ പരിധി, എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ഡ്, ചെക്ക് ബുക്ക് നിരക്ക് എന്നിവ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഐസിഐസിഐ ബാങ്ക് പുതി വിജ്ഞാപനം പുറത്തിറക്കി.

ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ട് ഉടമകളുടെ പണ ഇടപാടുകളുടെ പരിധി, എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ഡ്, ചെക്ക് ബുക്ക് നിരക്ക് എന്നിവ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഐസിഐസിഐ ബാങ്ക് പുതി വിജ്ഞാപനം പുറത്തിറക്കി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിരക്കുകളിലെ മാറ്റങ്ങള്‍ സംബന്ധിച്ച് പുതുക്കിയ വിവരങ്ങള്‍ ബാങ്ക് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2021 ആഗസ്ത് 1 മുതലായിരിക്കും പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. അക്കൗണ്ടിന്റെ സ്വഭാവത്തിനനുസരിച്ചായിരിക്കും പണ ഇടപാടുകളുടെ പരിധി നിശ്ചയിക്കുന്നതും അധിക ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതും.

സാധാരണ സേവിംഗിംസ്, സാലറി അക്കൗണ്ടുകളില്‍

സാധാരണ സേവിംഗിംസ്, സാലറി അക്കൗണ്ടുകളില്‍

സാധാരണ സേവിംഗിംസ്, സാലറി അക്കൗണ്ടുകളില്‍ ഒരു മാസത്തില്‍ 4 സൗജന്യ പണ ഇടപാടുകളാണ് നടത്തുവാന്‍ സാധിക്കുക. അതിന് മുകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപാ വീതം അക്കൗണ്ട് ഉടമയില്‍ നിന്നും ചാര്‍ജ് ഈടാക്കും. ഇടപാട് തുകകളുടെ പരിധി അതായത് നിക്ഷേപിക്കുന്ന തുകയുടേയും പിന്‍വലിക്കുന്ന തുകയുടേയും അളവ് ഹോം ബ്രാഞ്ചുകളിലും നോണ്‍ ഹോം ബ്രാഞ്ചുകളിലും വ്യത്യസ്തമാണ്.

അക്കൗണ്ട് ഉടമ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിനെയാണ് ഹോം ബ്രാഞ്ച് എന്ന് പറയുന്നത്. ഹോം ബ്രാഞ്ചില്‍ ഒരു മാസത്തില്‍ നടത്താവുന്ന ഇടപാട് തുകയുടെ പരിധി 1 ലക്ഷം രൂപയാണ്. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണ് ഇടപാട് നടത്തുന്നതെങ്കില്‍ ഓരോ 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ബാങ്ക് ചാര്‍ജ് ഈടാക്കും. ചുരുങ്ങിയത് 150 രൂപയാണ്് ഈടാക്കുക.

മൂന്നാം കക്ഷി പണ ഇടപാടുകളുടെ പരിധി

മൂന്നാം കക്ഷി പണ ഇടപാടുകളുടെ പരിധി

നോണ്‍ ഹോം ബ്രാഞ്ചുകളില്‍ ഓരോ ദിവസവും നടത്തുന്ന 25,000 രൂപ വരെയുള്ള പണ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളില്‍ ഓരോ 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. ചുരുങ്ങിയ ചാര്‍ജ് 150 രൂപയാണ്. മൂന്നാം കക്ഷി പണ ഇടപാടുകളുടെ പരിധി ഒരു ദിവസം 25,000 രൂപയാണ്. ഓരോ ഇടപാടിനും 150 രൂപയാണ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത്. 25,000 രൂപയ്ക്ക് മുകളിലുള്ള മൂന്നാം കക്ഷി ഇടപാടുകള്‍ അനുവദനീയമല്ല.

സില്‍വര്‍ സേവിംഗിംസ്, സാലറി അക്കൗണ്ടുകളില്‍

സില്‍വര്‍ സേവിംഗിംസ്, സാലറി അക്കൗണ്ടുകളില്‍

സില്‍വര്‍ സേവിംഗിംസ്, സാലറി അക്കൗണ്ടുകളില്‍ ഒരു മാസത്തില്‍ 4 സൗജന്യ പണ ഇടപാടുകളാണ് നടത്തുവാന്‍ സാധിക്കുക. അതിന് മുകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപാ വീതം അക്കൗണ്ട് ഉടമയില്‍ നിന്നും ചാര്‍ജ് ഈടാക്കും. ഇടപാട് തുകകളുടെ പരിധി അതായത് നിക്ഷേപിക്കുന്ന തുകയുടേയും പിന്‍വലിക്കുന്ന തുകയുടേയും അളവ് ഹോം ബ്രാഞ്ചുകളിലും നോണ്‍ ഹോം ബ്രാഞ്ചുകളിലും വ്യത്യസ്തമാണ്. അക്കൗണ്ട് ഉടമ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിനെയാണ് ഹോം ബ്രാഞ്ച് എന്ന് പറയുന്നത്. ഹോം ബ്രാഞ്ചില്‍ ഒരു മാസത്തില്‍ നടത്താവുന്ന ഇടപാട് തുകയുടെ പരിധി 1 ലക്ഷം രൂപയാണ്. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണ് ഇടപാട് നടത്തുന്നതെങ്കില്‍ ഓരോ 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ബാങ്ക് ചാര്‍ജ് ഈടാക്കും. ചുരുങ്ങിയത് 150 രൂപയാണ്് ഈടാക്കുക.

നോണ്‍ ഹോം ബ്രാഞ്ചുകളില്‍

നോണ്‍ ഹോം ബ്രാഞ്ചുകളില്‍

നോണ്‍ ഹോം ബ്രാഞ്ചുകളില്‍ ഓരോ ദിവസവും നടത്തുന്ന 25,000 രൂപ വരെയുള്ള പണ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളില്‍ ഓരോ 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. ചുരുങ്ങിയ ചാര്‍ജ് 150 രൂപയാണ്. മൂന്നാം കക്ഷി പണ ഇടപാടുകളുടെ പരിധി ഒരു ദിവസം 25,000 രൂപയാണ്. ഓരോ ഇടപാടിനും 150 രൂപയാണ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത്. 25,000 രൂപയ്ക്ക് മുകളിലുള്ള മൂന്നാം കക്ഷി ഇടപാടുകള്‍ അനുവദനീയമല്ല.

ഗോള്‍ഡ് പ്രിവിലേജ് സേവിംഗ്‌സ് , സാലറി അക്കൗണ്ടുകളില്‍

ഗോള്‍ഡ് പ്രിവിലേജ് സേവിംഗ്‌സ് , സാലറി അക്കൗണ്ടുകളില്‍

ഗോള്‍ഡ് പ്രിവിലേജ് സേവിംഗ്‌സ് , സാലറി അക്കൗണ്ടുകളില്‍ ഓരോ മാസവും അഞ്ച് സൗജന്യ പണ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപാ വീതം ഈടാക്കും. ഹോം ബ്രാഞ്ചുകളിലും നോണ്‍ ഹോം ബ്രാഞ്ചുകളിലും നടത്താവുന്ന ഇടപാട് തുകയുടെ പരിധി 1 ലക്ഷം രൂപയാണ്. ഇതിന് മകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. 150 രൂപയാണ് ചുരുങ്ങിയ നിരക്ക്.

മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍

മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍

ഐസിഐസിഐ ബാങ്കിന്റേതല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ മുംബൈ, ന്യൂ ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളില്‍ ഓരോ മാസവും ആദ്യ മൂന്ന് എടിഎം സേവനങ്ങള്‍ സൗജന്യമാണ്. മറ്റ് നഗരങ്ങളില്‍ ആദ്യ 5 ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമാണ്. 10 ലീഫുകളുള്ള ഓരോ അധിക ചെക്ക് ബുക്കുകള്‍ക്കും 20 രൂപയാണ് ചാര്‍ജ് ഈടാക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X