പ്രായം 60 കഴിഞ്ഞാലും പണത്തിന് ഒരു പ്രയാസവും വരില്ല. പക്ഷേ അതിനായി ഉറപ്പുള്ള നിക്ഷേപങ്ങളിൽ നിങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ച് സമ്പത്ത് വളർത്തണം. നിലവിൽ നിരവധി നിക്ഷേപങ്ങളുണ്ടെങ്കിൽ മുതിർന്ന പൗരൻമാർക്ക് വിശ്വാസ്യതയോടെ നിക്ഷേപിക്കാവുന്ന മാർഗം എഫ്.ഡികളാണ്. ഉയർന്ന പലിശയും ഉറപ്പുള്ള റിട്ടേണും കുറഞ്ഞ അപകട സാധ്യതയുമാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങളുടെ ആകർഷകമായ ഘടകം. ഇതാണ് മുതിർന്ന പൗരൻമാർക്കും സ്ഥിര നിക്ഷേപങ്ങളോടുള്ള താത്പര്യം വർദ്ധിക്കാൻ കാരണം.
നിങ്ങളുടെ വീട്ടിൽ പ്രായമായ മുതിർന്ന വ്യക്തികളുണ്ടോ? അവർ തങ്ങളുടെ പണം എവിടെയെങ്കിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സെൻട്രൽ ബാങ്ക് ഒരു മികച്ച ഓപ്ഷൻ നൽകുന്നുണ്ട്. സെൻട്രൽ ബാങ്ക് 777 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച എഫ്.ഡി സ്കീമാണ് സെൻ്റ് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീം. മുതിർന്ന പൗരൻമാർക്ക് ഉറപ്പോടെ നിക്ഷേപിക്കാവുന്ന ഏറ്റവും ഉചിതമായ ഓപ്ഷനായിരിക്കും ഇത്. നിക്ഷേപകർക്ക് ഇതിലൂടെ കോടികൾ സമ്പാദിക്കാം.
എന്താണ് സെൻ്റ് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീം ?
സെൻട്രൽ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. 777 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. അതായത് രണ്ട് വർഷവും ഏകദേശം ഒന്നര മാസവുമാണ് ഈ കാലാവധി വരുന്നത്. ഇത് താരതമ്യേന ചെറിയ കാലാവധിയാണ്. ഇന്ത്യൻ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും ഈ സ്കീമിൽ അംഗങ്ങളാകാം. എൻ.ആർ.ഇ ഉപഭോക്താക്കൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. ഈ സ്കീം പ്രകാരം മുതിർന്ന പൗരൻമാർക്ക് 8.05% നിരക്കിൽ പലിശ ലഭിക്കും.
സാധാരണ പൗരൻമാർക്ക് 7.55 ശതമാനം പലിശയാണ് ലഭിക്കുന്നത്. സാധാരണ പൗരൻമാരേ അപേക്ഷിച്ച് സെൻ്റ് ഗരിമ ടേം ഡെപ്പോസിറ്റ് മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം കൂടുതൽ പലിശയാണ് നൽകുന്നത്. ഈ സ്കീമിന്റെ പലിശയും കാലാവധിയും പരിശോധിച്ചാൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപയാണ് നേട്ടം എന്ന് അറിയാം.

ലോൺ സൗകര്യം ലഭ്യമാണ്
സെൻട്രൽ ബാങ്കിൻ്റെ ഈ പ്രത്യേക എഫ്.ഡിയിലൂടെ നിങ്ങൾക്ക് വായ്പാ സൗകര്യം ലഭിക്കും. നിങ്ങളുടെ നിക്ഷേപ തുകയുടെ 90 ശതമാനം വരെയാണ് വായ്പയായി ലഭിക്കുന്നത്. എന്നാൽ ഈ വായ്പകൾക്ക് പലിശ നിരക്ക് നൽകണം. അതായത് ഫ്ലോട്ടിംഗ് പലിശ നിരക്കുകളേക്കാൾ 1.00% കൂടുതലായിരിക്കും വായ്പയുടെ പലിശ. നിക്ഷേപ തുകയിൽ നിങ്ങൾ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, കാലാവധിക്കു മുന്നേ നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. ഓൺലൈനായും ഓഫ് ലൈനായും നിക്ഷേപകന് ഗരിമ ടേം ഡെപ്പോസിറ്റ് സ്കീമിൽ അക്കൗണ്ട് തുറക്കാം.
1 ലക്ഷം നിക്ഷേപിച്ചാൽ ലാഭം എത്ര?
മുതിർന്ന പൗരൻമാർ ഈ സ്കീമിൽ 1 ലക്ഷം നിക്ഷേപിച്ചാൽ 8.05% പലിശ നിരക്കിൽ, അവർക്ക് മൊത്തം പലിശയായി 18,490 രൂപ ലഭിക്കും. ഇതു പ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 1,18,490 രൂപയാവും.
അതേസമയം സാധാരണ പൗരൻമാർ ഇവിടെ 1 ലക്ഷം നിക്ഷേപിച്ചാൽ പലിശയിനത്തിൽ 17,260 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 1,17,260 രൂപയാവും.
എത്ര രൂപ വരെ നിക്ഷേപിക്കാം?
ഈ സ്‌കീമിൽ കുറഞ്ഞത് 10,000 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാം. പരമാവധി 10 കോടി വരെയും നിക്ഷേപിക്കാം. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ തുക പിൻവലിക്കുകയാണെങ്കിൽ, നിങ്ങൾ 1% നിരക്കിൽ പിഴ അടയ്‌ക്കേണ്ടിവരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications