പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ചിലവുകൾക്കുമായി കേന്ദ്രസർക്കാർ വിവിധ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പദ്ധതിയുടെ പലിശ നിരക്കും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു. 8.20 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇത് 8.0 ശതമാനമായിരുന്നു.
സുകന്യ സമൃദ്ധി യോജന
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള് ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.

നിക്ഷേപം
250 രൂപ പ്രാരംഭ നിക്ഷേപം നടത്തി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. അതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം.
നികുതി ഇളവ്
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.
28.73 ലക്ഷം സമ്പാദിക്കാം
സുകന്യ സമൃദ്ധി യോജനയിൽ എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഒരു വർഷം 60,000 രൂപ നിക്ഷേപിക്കും. 5 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 3,00,000 രൂപ. 10 വർഷം കൊണ്ട് 6,00,000 രൂപയായും 15 വർഷത്തിനുള്ളിൽ മൊത്തം 9,00,000 രൂപയും നിക്ഷേപിക്കും. 8.2 ശതമാനം പലിശ ലഭിച്ചാൽ 21 വർഷം പൂർത്തിയാക്കുമ്പോൾ 28.73 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും.
55.84 ലക്ഷം സമ്പാദിക്കാം
പ്രതിമാസം 10,000 രൂപ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കണം. അങ്ങനെയെങ്കിൽ ഒരു വർഷത്തിൽ മൊത്തം നിക്ഷേപം ഒരു വർഷം 120,000 രൂപയാകും. കാലാവധി പൂർത്തിയാകുന്നതുവരെ, അതായത് 15 വർഷം വരെ പണം നിക്ഷേപിച്ചാൽ ആകെ 18 ലക്ഷം രൂപ. 15 വർഷത്തെ നിക്ഷേപത്തിന് ശേഷം പലിശയായി 37.84 ലക്ഷം രൂപ ലഭിക്കും. അതായത് മൊത്തം വരുമാനം 55.84 ലക്ഷം രൂപയാകും.
2024 ജനുവരി-മാര്‍ച്ച് പാദത്തിലേക്കുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രസർക്കാർ പരിഷ്കരിച്ചിരുന്നു.
മൂന്ന് വര്‍ഷ ടേം ഡിപ്പോസിറ്റിന്റെ പലിശ, നിലവിലെ 7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയർന്നു. എന്നാൽ ജനപ്രിയ നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെയും സേവിംഗ്സ് നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേത് പോലെത്തന്നെ തുടരും. അതോടൊപ്പം കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.5 ശതമാനമായി തുടരും. ഈ നിക്ഷേപങ്ങൾ 115 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകും. 2024 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്സി) പലിശ നിരക്കും 7.7 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications