മകൾക്കായി മാറ്റിവയ്ക്കാം 28 ലക്ഷം രൂപ, പുതുവർഷ സമ്മാനം ഇതാകട്ടെ; ഉടൻതന്നെ ഈ പദ്ധതിയിൽ അംഗങ്ങളാകാം

പുതിയ കുഞ്ഞ് ജനിക്കുന്നത് കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം പകരുന്ന കാര്യമാണ്. വീടിനുള്ളിലെ കളിയും ചിരിയും ബഹളങ്ങളും കൂടുതൽ ആനന്ദം നൽകുന്നതാണ്. അതേസമയം ഒരു കുഞ്ഞ് ജനിക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയാണ്. കുഞ്ഞിന്റെ പഠനം, ആരോഗ്യം, ജോലി തുടങ്ങിയ കാര്യങ്ങളിലെല്ലാം മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തും. കുഞ്ഞു വളരുന്നതോടെ അവന്റെ അല്ലെങ്കിൽ അവളുടെ വിദ്യാഭ്യാസ ചിലവിലും വലിയ വർധന ഉണ്ടാകും. ആ വർദ്ധനവ് മുൻകൂട്ടി കണ്ടു തുടക്കത്തിലെ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളാവുന്നത് അതുകൊണ്ടുതന്നെ ഏറ്റവും അനിവാര്യമായ കാര്യമാണ്.

മകൾക്കായി മാറ്റിവയ്ക്കാം 28 ലക്ഷം രൂപ, പുതുവർഷ സമ്മാനം ഇതാകട്ടെ; ഉടൻതന്നെ ഈ പദ്ധതിയിൽ അംഗങ്ങളാകാം

വിപണിയിൽ നിരവധി ചെറുകിട നിക്ഷേപ പദ്ധതികൾ ഉണ്ട്. വരുമാനത്തിന് അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്തി അതിൽ നിക്ഷേപിക്കുകയും ചെയ്യണം. പെൺകുട്ടികൾ ആണെങ്കിൽ കേന്ദ്രസർക്കാറിന്റെ പിന്തുണയുള്ള സുകന്യ സമൃദ്ധി യോജനയിൽ ചേരുന്നതാണ് ഏറ്റവും നല്ലത്. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തുകയും ചെയ്തു. സുകന്യ സമൃദ്ധി യോജനയെക്കുറിച്ച് കൂടുതലായി അറിയാം.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.

പ്രതിമാസം കുറഞ്ഞത് 250 രൂപ

സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്.

അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം.

മകൾക്കായി 28 ലക്ഷം രൂപ

സുകന്യ സമൃദ്ധി യോജനയിൽ എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഒരു വർഷം 60,000 രൂപ നിക്ഷേപിക്കും. 5 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 3,00,000 രൂപ. 10 വർഷം കൊണ്ട് 6,00,000 രൂപയായും 15 വർഷത്തിനുള്ളിൽ മൊത്തം 9,00,000 രൂപയും നിക്ഷേപിക്കും. 8.2 ശതമാനം പലിശ ലഭിച്ചാൽ 21 വർഷം പൂർത്തിയാക്കുമ്പോൾ 28.73 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും.

എല്ലാ സാമ്പത്തിക വർഷത്തിലും കേന്ദ്രസർക്കാർ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അതുപോലെ നിലനിർത്തുകയോ അല്ലെങ്കിൽ മാറ്റം വരുത്തുകയോ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഭാവിയിൽ വർദ്ധിപ്പിക്കുകയാണെങ്കിൽ കൂടുതൽ രൂപ സമ്പാദിക്കാൻ സാധിക്കും.

എങ്ങനെ പദ്ധതിയിൽ ചേരാം

സുകന്യ സമൃദ്ധി യോജനയിൽ അം​ഗമാകാനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകാൻ പോസ്റ്റ് ഓഫീസിലോ പൊതു/സ്വകാര്യ ബാങ്കുകളോ സന്ദർശിക്കുക. ഓൺലൈൻ വഴിയും സുകന്യ സമൃദ്ധി യോജനയിൽ അം​ഗങ്ങളാവാം.

ആർബിഐ, ഇന്ത്യൻ പോസ്റ്റ് അല്ലെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. സുകന്യ സമൃദ്ധി യോജന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

നികുതി ഇളവ്

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓരോ മാതാപിതാക്കളും അവരുടെ പെൺകുട്ടിയുടെ പേരിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കണം. വലിയതുകയിലല്ല, ശരിയായി നിക്ഷേപം ക്രമീകരിക്കുന്നതിലാണ് കാര്യമെന്ന് മനസിലാക്കിയാൽ എല്ലാം എളുപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X