പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന് കേന്ദ്ര സര്‍ക്കാര്‍ വിതരം ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്കായി നല്കുന്ന സാമ്പത്തീക സഹായത്തിന്റെ 9ാം ഗഡു വിതരണം ചെയ്യുന്നതിനാ
പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന് കേന്ദ്ര സര്‍ക്കാര്‍ വിതരം ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്കായി നല്കുന്ന സാമ്പത്തീക സഹായത്തിന്റെ 9ാം ഗഡു വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ പൂര്‍ണമായി തയ്യാറെടുത്തുവെന്നും 2021 ആഗസ്ത് 9ന് രാവിലെ 11 മണിക്ക് തുക വിതരണം ചെയ്യുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിഎം കിസ്സാന്‍ 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക.
2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.
Also Read : ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ ഉയര്‍ന്നത് 33 ലക്ഷത്തിന് മുകളില്‍!
പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ 9ാം ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും.
പിഎം കിസ്സാന്‍ വെബ്സൈറ്റിലൂടെ എങ്ങനെയാണ് പിഎം കിസ്സാന്‍ സമ്മാന്‍ നിധി സ്കീം പദ്ധതിയുടെ 9ാം ഗഡുവിനെക്കുറിച്ച് പരിശോധിക്കുക എന്ന് നമുക്ക് നോക്കാം.
Also Read : പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം
- www.pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- ഹോം പേജിലെ ഫാര്‍മേഴ്സ് കോര്‍ണറില്‍ ചെല്ലുക
- നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപ ജില്ല, ബ്ലോക്ക്, വില്ലേജ് വിവരങ്ങള്‍ തെരഞ്ഞെടുക്കുക.
- റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള ഓപ്ഷന് തെരഞ്ഞെടുക്കുക.
- സ്ക്രീനില്‍ ദൃശ്യമാകുന്ന ബെനഫിഷ്യറി ലിസ്റ്റ് തെരഞ്ഞെടുക്കുക.
- നിങ്ങളുടെ പേര് പരിശോധിച്ച് കണ്‍ഫേം തെരഞ്ഞെടുക്കുക.
- പിഎംകെഎസ്എന്വൈയുടെ ഹോം പേജിലേക്ക് തിരികെ ചെല്ലുക
- വീണ്ടും ബെനഫിഷ്യറി സ്റ്റാറ്റസ് ബട്ടണ്‍ തെരഞ്ഞെടുക്കുക.
- നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങളോ, മൊബൈല്‍ നമ്പറോ, അക്കൗണ്ട് നമ്പറോ നല്‍കുക.
- ഗെറ്റ് ഡേറ്റ് ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ഗഡുവിന്റെ വിവരങ്ങള്‍ അപ്പോള്‍ സ്ക്രീനില്‍ ലഭ്യമാകും.
Also Read : എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!
2021 മെയ് 14നായിരുന്നു പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ മുന്‍പത്തെ ഗഡു കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്.
പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസ്സാന്‍ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബര്‍ 30നും ഇടയില്‍ വിതരണം ചെയ്യും. ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.
Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
എന്നാല്‍ ഇത്തവണ പദ്ധതിയ്ക്ക് കീഴില്‍ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തീക സഹായം ചില കര്‍ഷകര്‍ക്ക് ലഭിക്കുകയില്ല. 2021 ജൂലൈ 12 വരയെുള്ള കണക്കുകള്‍ പ്രകാരം ആകെ 12.30 കോടി ജനങ്ങളുടെ അപേക്ഷകളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 2.77 കോടി കര്‍ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. 27.50 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നടത്തിയ ഇടപാടുകള്‍ പരാജയപ്പെട്ടു. ആകെ 31.63 ലക്ഷം കര്‍ഷകരുടെ അപേക്ഷകള്‍ ഇതിനോടകം തന്നെ തള്ളിക്കളയുകയും ചെയതു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications