ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചിരുന്നു. 2020 - 2021 അവസാന പാദങ്ങളിലെ അതേ നിരക്കില്‍ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് തുടരുമെന്ന് നിര്‍മല സീതാരാമന് അറിയിച്ചു.
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചിരുന്നു.
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7,1 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യസമൃദ്ധി യോജനയുടേത് 6.9 ശതമാനമായുമായിട്ടായിരുന്നു കുറച്ചത്. കൂടാതെ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.40 ശതമാനത്തില്‍ നിന്ന് 1.1 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്കുള്ള സീനിയര്‍ സിറ്റിസന്‍ സേവിങ് സ്കീം പദ്ധതിയുടെ പലിശ 0.9 ശതമാനവും കുറച്ചിരുന്നു.

പദ്ധതികളിലെ പലിശ നിരക്ക് കുറച്ചത് ദശലക്ഷക്കണക്കിന് ഇടത്തരക്കാരായ നിക്ഷേപകരെ നിരാശപ്പെടുത്തിയിരുന്നു.
2020 - 2021 അവസാന പാദങ്ങളിലെ അതേ നിരക്കില്‍ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തെയുണ്ടായിരുന്നതും ഇനി തുടരാന്‍ പോകുന്നതുമായ പിപിഎഫ്, സുകന്യ സമൃദ്ധി, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികള്‍ എന്നിവയുടെ പലിശ നിരക്കുകള്‍ എങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം.
സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനമാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം നല്‍കുന്നത് 7.6 ശതമാനം പലിശ നിരക്കാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 7.1 ശതമാനം പലിശ നിരക്ക് ലഭിക്കും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത് 6.8 ശതമാനം പലിശ നിരക്കാണ്.
കിസാന്‍ കിസാന്‍ വികാസ് പത്രയില്‍ നിന്നും 6.6 ശതമാനം പലിശ നിരക്ക് ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 7.6 ശതമാനമാണ് പലിശ ലഭിക്കുക.
ത്രൈമാസ ആവൃത്തിയില്‍ കൂട്ടിച്ചേര്‍ക്കുന്ന പദ്ധതികള്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷത്തെ നിക്ഷേപത്തിന് 6.7 ശതമാനമാണ് പലിശ നിരക്ക്.
5 വര്‍ഷത്തെ റക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനമാണ് പലിശ നിരക്ക്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
