2021 ജൂലൈ മാസം മുതല്‍ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതം ഉയരുവാന് സാധ്യത. ഡിയര്‍നെസ് അലവന്‍സ് അഥവാ ഡിഎ മരവിപ്പിച്ചതാണ് പിഎഫ് വിഹിതം ഉയരുവാനുള്ള കാരണം.
2021 ജൂലൈ മാസം മുതല്‍ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതം ഉയരുവാന് സാധ്യത. ഡിയര്‍നെസ് അലവന്‍സ് അഥവാ ഡിഎ മരവിപ്പിച്ചതാണ് പിഎഫ് വിഹിതം ഉയരുവാനുള്ള കാരണം. ജീവനക്കാരുടെ ജൂണ്‍ മാലം വരെയുള്ള ശമ്പളത്തില്‍ ഡിഎ ചേര്‍ക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കുടിശ്ശിക ഇനത്തിലുള്ള ഡിഎ കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയാണ്. ഇത് മൂന്ന് ഗഡുക്കളായി ശമ്പളത്തില്‍ ചേര്‍ത്ത് നല്‍കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 2020 ജനുവരി മാസം മുതല്‍ ജൂണ്‍ വരെയും ജൂലൈ മുതല്‍ ഡിസംബര്‍ വരെയും 2021 ജനുവരി മുതല്‍ ജൂണ്‍ 20 വരെയുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഡിഎ ചേര്‍ക്കുക എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.
ഒരു ജീവനക്കാരന്റെ അടിസ്ഥാന വേതനവും ഡിഎയും അടിസ്ഥാനമാക്കിയാണ് പ്രതിമാസ പിഎഫ് വിഹിതം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ വര്‍ധിച്ച കുടിശ്ശിക തുക കൂടി എത്തുന്നതോടെ ഓരോ ജീവനക്കാരന്റെയും പ്രതിമാസ പിഎഫ് വിഹിതത്തിലും ആ വര്‍ധനയുണ്ടാകും.ഏഴാം ശമ്പള കമ്മീഷന്റെ തീരുമാനപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഡിഎ ആനുകൂല്യത്തില്‍ കൂടുതല്‍ വിപുലീകരണമൊന്നും വരുത്തില്ല. പക്ഷെ ജീവനക്കാരുടെ ഡിഎയില്‍ ഉയര്‍ന്ന വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കുറഞ്ഞത് 4 ശതമാനം ഡിഎ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇതിനുപുറമെ, 2020 ജനുവരി മുതല്‍ ജൂണ്‍ വരെ പ്രഖ്യാപിച്ച 3 ശതമാനം ഡിഎയും 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ പ്രഖ്യാപിച്ച 4 ശതമാനം ഡിഎയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള ഡിഎയില്‍ ചേര്‍ത്തേക്കും. നിലവില്‍ 17 ശതമാനം ഡിഎ ആണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഡിഎ ഇനിയും മരവിപ്പില്ലെങ്കില്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന 17 ശതമാനത്തില്‍ നിന്നും ഇവ 28 ശതമാനം വരെ ഉയര്‍ന്നേക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications