സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. അതിന് കൃത്യമായ സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും അനിവാര്യമാണ്. വരുമാനം നിക്ഷേപത്തിലേക്ക് പരിവർത്തനം ചെയ്യക എന്നത് വളരെ പ്രധാനവുമാണ്. എന്നാൽ ചില തെറ്റിദ്ധാരണകളും പക്ഷപാതം പിടിക്കലം നിങ്ങളുടെ നിക്ഷേപങ്ങളെ വളരെ മോശമായി ബാധിക്കാനുള്ള സാധ്യത മുന്നിൽ കാണേണ്ടതുണ്ട്. ഇത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പകരം നിങ്ങൾക്ക് തിരിച്ചടിയാകാനും ബാധ്യതകൾ വർധിപ്പിക്കുകയും ചെയ്തേക്കാം. നമ്മുടെ നിക്ഷേപങ്ങളെ നാം എങ്ങനെ കാണുന്നുവെന്നതും മുന്നോട്ടുകൊണ്ടുപോവുന്നതും ആഴത്തിൽ സ്വാധീനിക്കുന്നു. അച്ചടക്കവും ക്ഷമയും പോലുള്ള ചില ആശയങ്ങൾ നിക്ഷേപ യാത്രയെ സഹായിക്കുമെങ്കിലും, ചില പക്ഷപാതങ്ങൾ അഥവ മാനസികാവസ്ഥകൾ നമ്മുടെ സമ്പത്ത് സൃഷ്ടിക്കൽ യാത്രയിൽ തടസ്സങ്ങൾ സൃഷ്ടിക്കും. നിങ്ങൾ അടിയന്തരമായി മാറ്റേണ്ട അഞ്ച് പക്ഷപാതങ്ങൾ,

ഹെർഡ് മെന്റാലിറ്റി: ബിഹേവിയറൽ ഫിനാൻസിൽ, മറ്റുള്ളവർ ചെയ്യുന്നത് പിന്തുടരാനും പകർത്താനുമുള്ള പ്രവണതയെയാണ് ഹെർഡ് മെന്റാലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആൾക്കൂട്ടത്തിൽ ചേരാനുള്ള പ്രവണത ഒരു പൊതു സ്വഭാവമാണ്, ഇത് \'ബാൻഡ്‌വാഗൺ ഇഫക്റ്റ്\' എന്നും അറിയപ്പെടുന്നു.
റീസെൻസി ബയാസ്: പല നിക്ഷേപങ്ങളും ദീർഘകാലത്തേക്ക് ആണെങ്കിലും നിക്ഷേപകർ സമീപകാലത്തെയും ഹ്രസ്വകാലത്തെയോ വിവരങ്ങൾക്കും ഫലങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു. മാർക്കറ്റ് സൈക്കിൾ പഠിക്കുന്നതിനും മനസിലാക്കുന്നതിനും പകരം ഹ്രസ്വകാലത്തെ ആശ്രയിക്കുന്നതിനെയാണ് റീസെൻസി ബയാസ് എന്ന് പറയുന്നത്.
കൻഫർമേഷൻ ബയാസ്: കോഗ്നിറ്റീവ് സൈക്കോളജി മേഖലയിൽ നിന്നാണ് ഈ പക്ഷപാതം വരുന്നത്, അവിടെ ഒരാൾ വിവരങ്ങൾ തിരയുന്നതിനോ വ്യാഖ്യാനിക്കുന്നതിനോ ഉള്ള പ്രവണത കാണിക്കുന്നു, ഒപ്പം അവരുടെ മുൻവിധികളുമായോ വിശ്വാസ വ്യവസ്ഥകളുമായോ പൊരുത്തപ്പെടുന്ന രീതിയിൽ അതിനെ സ്ഥാപിക്കുന്നു. കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണിത്. നമ്മുടെ ചിന്തകൾക്കും ധാരണകൾക്കും അനുസരിച്ച് വിപണിയെ വായിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ലോസ് അവേർഷൻ ബയാസ്: ഈ പക്ഷപാതം നെഗറ്റീവ് ഫലത്തോടെ ഒരു തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം അനുഭവപ്പെടുന്ന പശ്ചാത്താപം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയെയാണ് കാണിക്കുന്നത്. ഈ പക്ഷപാതത്താൽ സ്വാധീനിക്കപ്പെടുന്ന നിക്ഷേപകർ ഒന്നുകിൽ നഷ്ടമുണ്ടാക്കുന്ന നിക്ഷേപങ്ങളിൽ പിടിച്ചുനിൽക്കുന്നതിനോ അപകടസാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനോ യുക്തിരഹിതമായ കാരണങ്ങൾ തേടുന്നു.
ഫെമിലിയാരിറ്റി ബയാസ്: നമുക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെ അമിതമായി വിലയിരുത്തുന്നതിനോ മുറുകപിടിക്കുന്നതിനോ ഉള്ള പ്രവണതയെയാണ് ഇത് കാണിക്കുന്നത്. വൈവിധ്യവൽക്കരണത്തിൽ നിന്ന് വ്യക്തമായ നേട്ടങ്ങൾ ഉണ്ടായിട്ടും, നിക്ഷേപകർ പരിചിതമല്ലാത്ത നിക്ഷേപങ്ങളേക്കാൾ പരിചിതമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത് സംഭവിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications