സ്വർണ വില കത്തിക്കയറു മ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർ കൂടുതലാണ്. ലാഭം നോക്കി വാങ്ങുന്നവർ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ നിക്ഷേപം ആകെ അവതാളത്തിൽ ആകും. സ്വർണ്ണം ആഭരണമായി വാങ്ങുമ്പോൾ പണിക്കൂലി മുതൽ ജിഎസ്ടി വരെയാണ് ചെലവ്. ഡിജിറ്റൽ ഗോൾഡിലും ജിഎസടി ബാധ്യത വരും. ലാഭകരമായ വഴികൾ ഏതൊക്കെ എന്നറിയാം.

ഭൗതിക സ്വർണ്ണം:
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും സാധാരണവും പരമ്പരാഗതവുമായ മാർഗ്ഗം ഭൗതിക സ്വർണമാണ്. നാണയങ്ങൾ, ബാറുകൾ അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവയുടെ രൂപത്തിൽ വാങ്ങുക എന്നതാണ്. ജ്വല്ലറിയിൽ നിന്നോ ബാങ്കിൽ നിന്നോ സ്വർണ നാണയങ്ങളോ ആഭരണങ്ങളോ വാങ്ങാം. എളുപ്പത്തിൽ വിൽക്കാനും പണയം വെയ്ക്കാനും കഴിയുന്നതുമായതിനാൽ സുരക്ഷിതമായ നിക്ഷേപമായി ഇതിനെ കണക്കാക്കാം. ആഭരണം ആണെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ വിലയിൽ ഉൾപ്പെടും.
ഗോൾഡ് ഇടിഎഫുകൾ
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള മറ്റൊരു ജനപ്രിയ മാർഗമാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്). ഭൗതിക സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. ഈ ഫണ്ടുകളുടെ മൂല്യം സ്വർണ്ണത്തിന്റെ വിപണി വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഗോൾഡ് ഇടിഎഫുകൾ ഒരു ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാം, നിക്ഷേപം ഓൺലൈനായി നടത്താം. സ്വർണത്തിൽ നിക്ഷേപിക്കുന്ന ചെലവ് കുറഞ്ഞ രീതികളിൽ ഒന്നാണിത്.
സോവറിൻ ഗോൾഡ് ബോണ്ട്:
സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട്. കേന്ദ്ര സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്തിരുന്നത്. എന്നാല് കുറച്ചു കാലങ്ങളായി പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യു ചെയ്യുന്നില്ല. വിപണിയിൽ ലിസ്റ്റ് ചെയ്ത സോവറിൻ ഗോൾഡ് ബോണ്ടുകൾ നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാൻ സാധിക്കും.
ബോണ്ടുകളുടെ മൂല്യം സ്വർണ്ണത്തിന്റെ വിപണി വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എസ്‌ജിബികൾ 2.5% വാർഷിക പലിശ നിരക്ക് ലഭിക്കും.
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ:
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ്ണ ഖനനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികളിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നു. ഈ ഫണ്ടുകളുടെ മൂല്യം ഈ കമ്പനികളുടെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഡിജിറ്റൽ ഗോൾഡ്: സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള പുതിയതും നൂതനവുമായ മാർഗ്ഗമാണ് ഡിജിറ്റൽ ഗോൾഡ്. മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ചെറിയ അളവിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു. വിവിധ കമ്പനികൾ ഡിജിറ്റൽ ഗോൾഡ് വാഗ്ദാനം ചെയ്യുന്നു, എന്നാല് ഡിജിറ്റൽ സ്വർണത്തിന് സെബിയുടെ പരിരക്ഷ ഇല്ലെന്ന് ഈയിടെ മാർക്കറ്റ് റെഗുലേറ്റർ വ്യക്തമാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications