ഇന്ത്യയിൽ സാധാരണക്കാരിൽ നിക്ഷേപ ശീലം വളർത്തുന്നതിലും സമ്പാദ്യത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ച സർക്കാർ സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള വ്യത്യസ്ത വരുമാനക്കാരയ ആളുകൾക്ക് ഉപകാരപ്പെടുന്ന നിരവധി നിക്ഷേപ - സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചത്. സർക്കാർ പിന്തുണയിൽ ഉറപ്പായ റിട്ടേൺസും ഉയർന്ന പലിശയും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ കൂടുതൽ ജനകീയമാക്കി. ബാങ്കിതര നിക്ഷേപ അവസരങ്ങൾ തേടുന്നവർക്ക് പോസ്റ്റ് ഓഫീസ് തന്നെ നിരവധി നിക്ഷേപ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. അത്തരത്തിൽ ഉയർന്ന പലിശ ലഭിക്കുന്ന ചില പദ്ധതികളുടെ വിശദ വിവരങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം - ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിനുമുണ്ട്. 1, 2, 3, 5 എന്നിങ്ങനെ നാല് വ്യത്യസ്ത കാലയളവിലേക്ക് നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസിൽ സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. 7.5 ശതമാനം വരെ പലിശയാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുന്നത്.

മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് - വനിതകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ സമ്പാദ്യം കെട്ടിപടുക്കാനും അതിലൂടെ പലിശ നിരക്കിൽ നേട്ടമുണ്ടാക്കാനും സാധിക്കും. രണ്ട് വർഷത്തേക്കാണ് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കേണ്ടത്. ഇതിന് 7.5 ശതമാനം പലിശയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.
കിസാൻ വികാസ് പത്ര - നിങ്ങൾക്ക് ദീർഘകാലത്തേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വരെ പിൻവലിക്കാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസിന്റെ കിടിലൻ നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. 115 മാസത്തേക്ക് പണം നിക്ഷേപിക്കാനായാൽ നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി പിൻവലിക്കാം. 7.5 ശതമാനമാണ് ഈ പദ്ധതിയുടെയും പലിശ നിരക്ക്.
നഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് - പോസ്റ്റ് ഓഫീസിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്നൊരു പദ്ധതിയുണ്ട്. ഈ സ്കീമിലും 5 വർഷത്തേക്ക് പണം നിക്ഷേപിക്കുന്നു. നിലവിൽ, ഈ സ്കീം 7.7 ശതമാനം നിരക്കിലാണ് പലിശ നൽകുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം - മുതിർന്ന പൗരന്മാർക്ക് അവരുടെ വരുമാനത്തിന് ഉയർന്ന പലിശയുടെ ആനുകൂല്യം നൽകുന്നതിനായി സർക്കാർ തപാൽ ഓഫീസിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നടത്തുന്നു. 5 വർഷത്തേക്ക് ഈ പദ്ധതിയിലും നിക്ഷേപം നടത്തുന്നു. ഈ സ്കീം 8.2 ശതമാനം നിരക്കിൽ പലിശ നൽകുന്നു.
സുകന്യ സമൃദ്ധി യോജന - പെൺകുട്ടികൾക്കായി പ്രത്യേകം അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയിൽ 15 വർഷത്തേക്ക് നിക്ഷേപം നടത്തണം. ഈ സ്കീം 21 വർഷത്തിൽ മെച്വർ ആകുകയും ചെയ്യും. 250 മുതൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവിൽ ഈ സ്കീമിന് 8.2 ശതമാനം പലിശയാണ് പദ്ധതിയിൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications