ദീർഘകാലത്തേക്കുള്ള ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റമെന്റ് പ്ലാൻ അഥവ എസ്ഐപി. പ്രത്യേകിച്ച് ജോലിയിൽ നിന്ന് വിരമിച്ച് ശേഷവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കുന്നത് ഒഴിവാക്കിയും ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച റിട്ടയർമെന്റ് പ്ലാനായും എസ്ഐപി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. പ്രതിമാസ തവണകളായും മൂന്ന് മാസം കൂടുമ്പോഴും നിക്ഷേപകന് ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ ദീർഘകാലത്തേക്ക് നിക്ഷേപം തുടരുന്നത് വഴി കോമ്പൗണ്ടിംഗ് പലിശയുടെ നേട്ടം സ്വന്തമാക്കാനും അങ്ങനെ വലിയൊരു തുക സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേർക്കാനും പറ്റുന്നു.
കൃത്യമായ ഒരു മൂച്വൽ ഫണ്ട് കാൽക്കുലേറ്ററിന്റെ സഹായത്തോടെ നിങ്ങൾക്ക് എത്ര രൂപ എത്ര കാലത്തേക്ക് നിക്ഷേപിക്കാൻ സാധിക്കുമെന്നും മനസിലാക്കാനും അതിൽ നിന്ന് ഏകദേശം എത്ര രൂപ വരെ സമ്പാദിക്കാമെന്നും കണക്കുകൂട്ടാൻ സാധിക്കും. അതേസമയം വേഗത്തിൽ എസ്ഐപിയിൽ നിന്ന് പണം പിൻവലിക്കുന്നത് മുഴവൻ നേട്ടങ്ങളും സ്വന്തമാക്കുന്നതിൽ നിന്ന് നിങ്ങളെ മാറ്റി നിർത്തിയേക്കാം. അതായത്, ദീർഘകാലത്തേക്ക് ഇടുന്നതിന്റെ മെച്ചം ഇത്തരത്തിൽ ഇടക്കാലത്ത് വെച്ച് പിൻവലിക്കുന്നതിലൂടെ നഷ്ടമാകും.

ഇനി നിങ്ങളുടെ പ്രായം 35 വയസാണെങ്കിൽ നിങ്ങൾക്ക് റിട്ടയർമെന്റ് ആകുമ്പോഴേക്കും എസ്ഐപി നിക്ഷേപത്തിലൂടെ എത്ര രൂപ സമ്പാദിക്കാമെന്ന് നോക്കാം. പ്രതിമാസം 5000 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ഏകദേശം ഒരു കോടി രൂപയോളം സമ്പാദിക്കാനാകും. കൃത്യമായി പറഞ്ഞാൽ നിലവിലെ സാഹചര്യത്തിൽ 15 ലക്ഷം രൂപ ആകെ നിക്ഷേപവും 79,88,175 രൂപ കോമ്പൗണ്ടിംഗ് പലിശയും. ആകെ 94,88,175 രൂപ.
അതേസമയം നിങ്ങളുടെ പ്രായം 25 വയസും നിങ്ങൾക്ക് പ്രതിമാസം അടയ്ക്കാൻ സാധിക്കുന്ന തുക 5000 രൂപയുമാണെന്ന് കരുതുക. 60 വയസാകുമ്പോഴേക്കും നിങ്ങളുടെ നിക്ഷേപം 21,00,000 രൂപയും അതിന് ലഭിക്കുന്ന പലിശ 3,03,76,345 രൂപയുമായിരിക്കും. അതായത്, നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺസ് 3,24,76,345 രൂപ ആയിരിക്കും.
കുറച്ചുകൂടെ നേരത്തെ, 20 വയസിൽ നിങ്ങൾക്ക് നിക്ഷേപം തുടങ്ങാനായാൽ 40 വർഷത്തെ നിക്ഷേപം നിങ്ങൾക്ക് നൽകുന്ന റിട്ടേൺസ് 6 കോടിയോളം രൂപയായിരിക്കും. ഇത്രയും ദീർഘകാലത്തിൽ നിങ്ങളുടെ നിക്ഷേപം 24 ലക്ഷം രൂപ മാത്രവും അതിന് ലഭിക്കുന്ന പലിശ 5.70 കോടിയും ആയിരിക്കും. നിലവിലത്തെ കണക്കനുസരിച്ച് ഏകദേശം 5,94,12,101 രൂപയായിരിക്കും ആകെ സമ്പാദ്യം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
