പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്) സ്ഥിരമായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ് സ്‌കീമാണ്. പ്രായഭേദമന്യേ ആർക്കും ആരംഭിക്കാൻ സാധിക്കുന്ന സ്കീം ആയാണ് പ്രതിമാസ വരുമാന പദ്ധതി ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്)
പ്രതിമാസ വരുമാനവും ഡെറ്റ് നിക്ഷേപങ്ങളേക്കാൾ മികച്ച റിട്ടേണും വാഗ്ദാനം ചെയ്യുന്നതിനാൽ എംഐഎസ് പദ്ധതിയിൽ കൂടുതലും നിക്ഷേപിക്കുന്നത് സുരക്ഷിതമായ നിക്ഷേപ മാർഗം തേടുന്നവരാണ്.
പലിശ നിരക്ക്
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്.
പരമാവധി നിക്ഷേപത്തുക
ഒരു വ്യക്തി ഒറ്റയ്ക്ക് തുടങ്ങുന്ന അക്കൗണ്ടിൽ മാക്സിമം 9 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. ജോയിൻറ് അക്കൗണ്ട് ആണെങ്കിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്നതാണ്. നിക്ഷേപം തുടങ്ങി ഒരു മാസം പൂർത്തിയാകുന്നത് മുതൽ നിക്ഷേപ കാലാവധി അവസാനിക്കുന്നതുവരെ പലിശ അക്കൗണ്ടിലേക്ക് എത്തുന്നതാണ്. 100 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക.

അക്കൗണ്ട് ഹോൾഡർ മരിച്ചു പോയാൽ
കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അക്കൗണ്ട് ഹോൾഡർ മരിച്ചുപോകുന്ന സന്ദർഭം ഉണ്ടായാൽ അക്കൗണ്ട് ക്ലോസ് ആകുകയും തുക നോമിനിക്കോ നിയമാനുസൃതമായി അർഹതപ്പെട്ടവർക്കോ ലഭിക്കുകയും ചെയ്യും. തുക റീഫണ്ട് ആകുന്നതുവരെയുള്ള പലിശ ലഭിക്കുന്നതാണ്.
നേരത്തെ പിൻവലിക്കാം
അക്കൗണ്ട് ഒരു വര്‍ഷത്തിനു ശേഷം വേണമെങ്കില്‍ പിന്‍വലിക്കാം. പക്ഷേ 3 വര്‍ഷത്തിന് മുമ്പ് ഡെപ്പോസിറ്റില്‍ നിന്ന് 2% തുകയും 3 വര്‍ഷത്തിന് ശേഷം ഡെപ്പോസിറ്റില്‍ നിന്ന് 1% തുകയും പിടിക്കും.
വരുമാനം എത്ര നേടാം..?
വ്യക്തിഗത അക്കൗണ്ടിൽ പരമാവധി തുകയായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ നേടാം. 5 വർഷം കൊണ്ട് 3,33,000 രൂപ. ഇനി ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാം. 5 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം ലഭിക്കുന്ന തുക 5,55,000 രൂപ.

മറ്റ് ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങളും പരിശോധിക്കാം
1. പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി): നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി അഞ്ച് വർഷത്തെ സ്ഥിരമായ ഒരു ഗ്യാരണ്ടീഡ് പലിശ വാഗ്ദാനം ചെയ്യുന്നു. നിലവിൽ പ്രതിവർഷം 7.7 ശതമാനമാണ് പലിശ നിരക്ക്.
2. പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര (കെ.വി.പി): പദ്ധതിയിലെ നിക്ഷേപങ്ങൾ 115 മാസത്തിനുള്ളിൽ (9 വർഷവും 7 മാസവും) ഇരട്ടിയാകും. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയായ പദ്ധതിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
3. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്): പ്രതിവർഷം 8.2 ശതമാനം പലിശ നിരക്ക് പദ്ധതി വാഗ്ദാനം ചെയ്യുന്നു. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി നിക്ഷേപം 30 ലക്ഷം രൂപയുമാണ്.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications