ചെറിയ തുക നിക്ഷേപം നടത്തിക്കൊണ്ട് അതില്‍ നിന്നും വലിയ ആദായം നേടുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തപാല്‍ വകുപ്പിന് കീഴിലുള്ള ഈ കിടിലന്‍ നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
ചെറിയ തുക നിക്ഷേപം നടത്തിക്കൊണ്ട് അതില്‍ നിന്നും വലിയ ആദായം നേടുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തപാല്‍ വകുപ്പിന് കീഴിലുള്ള ഈ കിടിലന്‍ നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. നിക്ഷേപകര്‍ക്ക് ഉറപ്പു നല്കുന്ന ഉയര്‍ന്ന ആദായമാണ് ഈ നിക്ഷേപ പദ്ധതികളുടെയെല്ലാം മുഖ്യ ആകര്‍ഷണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
7 ശതമാനത്തിന് മുകളില്‍ പലിശ നിരക്ക്
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടേതുള്പ്പെടെ പലിശ നിരക്കുകള്‍ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നിങ്ങളുടെ നിക്ഷേപത്തിന് 7 ശതമാനത്തിന് മുകളില്‍ പലിശ നിരക്കാണ് ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവ എന്തൊക്കെയാണെന്നും എങ്ങനെയാണ് നിക്ഷേപം ആരംഭിക്കുന്നത് എന്നമുള്ള കാര്യങ്ങള്‍ വിശദമായി ഇനി നമുക്ക് പരിശോധിക്കാം.
സുകന്യ സമൃദ്ധി അക്കൗണ്ട്
പോസ്റ്റ് ഓഫീസ് വാഗ്ദനാം ചെയ്യുന്ന കിടിലന്‍ ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്‍കുന്നതും സുകന്യ സമൃദ്ധി സ്കീം ആണ്. നിലവില്‍ 7.6 ശതമാനമാണ് സുകന്യ സമൃദ്ധി നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. ഈ പദ്ധതിയില്‍ നിക്ഷേപം നടത്തിയാല്‍ വെറും 9 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരും.
നിക്ഷേപിക്കേണ്ടുന്ന ഏറ്റവും ചുരുങ്ങിയ തുക
ഒരു സാമ്പത്തീക വര്‍ഷത്തില്‍ സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടുന്ന ഏറ്റവും ചുരുങ്ങിയ തുക 250 രൂപയാണ്. പരമാവധി നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുക 1,50,000 രൂപയും. 50 രൂപയുടെ ഗുണിതങ്ങളായ തുകയാണ് പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക. ഒറ്റത്തവണയായും നിക്ഷേപം നടത്താവുന്നതാണ്. ഒരു മാസത്തിലോ, അല്ലെങ്കില്‍ ഒരു സാമ്പത്തീക വര്‍ഷത്തിലോ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള ഈ നിക്ഷേപ പദ്ധതിയില്‍ നിലവില്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്. 9 വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെയും നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരും. 1000 രൂപയുടെ ഗുണിതങ്ങളാണ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. പരമാവധി 15 ലക്ഷം രൂപ വരെ ഒരു ാമ്പത്തീക വര്‍ഷത്തില്‍ നിക്ഷേപം നടത്താം.
നിക്ഷേപം ആര്‍ക്കൊക്കെ?
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പ്രകാരം ഒരു അക്കൗണ്ട് ആരംഭിക്കുന്നതിനായുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 60 വയസ്സാണ്. അതായത് 60 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയുള്ളൂ. അതുകൂടാതെ, സ്വമേധയാ റിട്ടയര്‍മെന്റ് (വളണ്ടറി റിട്ടയര്‍മെന്റ്) തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്കും പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപം ആരംഭിക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏതൊരു വ്യക്തിയ്ക്കും ആരംഭിക്കാവുന്നതാണ്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപ കാലാവധി. പ്രതിവര്‍ഷം 7.1 ശതമാനമാണ് പലിശ നിരക്ക്. ഈ പലിശ നിരക്കില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി മാറും. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
കിസാന്‍ വികാസ് പത്ര
കിസാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ഒരാള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പ്രതിവര്‍ഷം 6.9 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപിക്കുന്ന തുക 124 മാസങ്ങള്‍ കൊണ്ട് (10 വര്‍ഷവും നാല് മാസവും) ഇരട്ടിയാകുമെന്നാണ് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 100 രൂപയുടെ ഗുണിതങ്ങളായ തുക നിക്ഷേപം നടത്താം.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
