നിങ്ങള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) യുടെ ഒരു പോളിസി ഉടമയാണ്. പോളിസി വാങ്ങിച്ചിട്ട് കുറച്ചു നാളുകളായി. എന്നാല്‍ അതിന്റെ നിലവിലുള്ള സ്റ്റാറ്റസ് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുകയുമില്ല. ഇത്തരം ഒരവസ്ഥ
നിങ്ങള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) യുടെ ഒരു പോളിസി ഉടമയാണ്. പോളിസി വാങ്ങിച്ചിട്ട് കുറച്ചു നാളുകളായി. എന്നാല്‍ അതിന്റെ നിലവിലുള്ള സ്റ്റാറ്റസ് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുകയുമില്ല. ഇത്തരം ഒരവസ്ഥയില്‍ ഉള്ളവര്‍ നമുക്കിടയില്‍ ധാരാളം പേരുണ്ടാകും. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പരിഭ്രമിക്കാനൊന്നുമില്ല. നിങ്ങളുടെ പക്കലുള്ള പോളിസിയുടെ മെച്യൂരിറ്റിയെക്കുറിച്ചോ പ്രീമിയത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അറിയുവാന്‍ നിങ്ങള്‍ നേരിട്ട് എല്‍ഐസി ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യവുമില്ല.
എസ്എംഎസ് സന്ദേശത്തിലൂടെ പോളിസി സ്റ്റാറ്റസ് അറിയാം
ഒരൊറ്റ എസ്എംഎസ് സന്ദേശത്തിലൂടെ നിങ്ങളുടെ പോളിസി സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും. ഇതിനായി ഏറെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ് പോളിസി ഉടമ ചെയ്യേണ്ടത്. അതിന് പുറമേ എല്‍ഐസി പോളിസി ഉടമയ്ക്ക് വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ പെയ്മെന്റുകള്‍ സാധ്യമാകുന്ന സേവനവും ലഭിക്കും. ഇപ്പോള്‍ പുതിയൊരു സേവനം കൂടെ അതിനൊപ്പം എല്‍ഐസി ചേര്‍ത്തിരിക്കുകയാണ്.
പേടിഎം പ്ലാറ്റ്ഫോം ഉപയോഗിച്ച് പെയ്മെന്റുകള്‍
പോളിസി പ്രീമിയം തുകകളുടെ പെയ്മെന്റും കൂടാതെ പോളിസികളുമായുള്ള ഏത് തരത്തിലുള്ള പെയ്മെന്റുകളും പേടിഎം പ്ലാറ്റ്ഫോം ഉപയോഗിച്ച് എല്‍ഐസി ഉപയോക്താക്കള്‍ക്ക് നടത്താവുന്നതാണ്. എല്‍ഐസിയുടെ എല്ലാ തരത്തിലുമുള്ള പെയ്മെന്റ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് പേടിഎമ്മിലൂടെ ലഭ്യമാകും.
സ്റ്റാറ്റസ് ഓണ്‍ലൈന്‍ ആയി പരിശോധിക്കുവാന്‍
ഇനി പോളിസിയുടെ നിലവിലെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ ആയി എങ്ങനെയാണ് പരിശോധിക്കുക എന്ന് നമുക്ക് നോക്കാം. എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.licindia.in ലൂടെ ഉപയോക്താക്കള്‍ക്ക് പോളിസി സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും. സ്റ്റാറ്റസ് മനസ്സിലാക്കുന്നതിനായി ആദ്യം നിങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
രജിസ്ട്രേഷന് പ്രക്രിയ
രജിസ്റ്റര്‍ ചെയ്യുന്നതിനായി നിങ്ങള്‍ പണം നല്‍കേണ്ടതില്ല. നിങ്ങളുടെ ജനനത്തീയ്യതി, പേര്, പോളിസി നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്ക് ഏത് സമയത്തും നിങ്ങളുടെ പോളിസി സ്റ്റാറ്റസ് പരിശോധിക്കാം.
എസ്എംഎസ് സന്ദേശത്തിലൂടെ
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 022 6827 6827 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറുമായും ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാം. അല്ലെങ്കില്‍ 9222492224 എന്ന നമ്പറിലേക്ക് LICHELP എന്ന ഫോര്‍മാറ്റില്‍ ഒരു എസ്എംഎസ് സന്ദേശം അയച്ചാലും മതി. എസ്എംഎസ് അയക്കുന്നതിന് ഉപയോക്താക്കളില്‍ നി്ന്നും ചാര്‍ജ് ഈടാക്കുകയില്ല. ഇനി പോളിസി സ്റ്റാറ്റസ് അറിയുന്നതിനും നിങ്ങള്‍ക്ക് എസ്എംഎസ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 56677 എന്ന നമ്പറിലേക്കാണ് ഉപയോക്താവിന്റെ ഫോണില്‍ നിന്നും എസ്എംഎസ് സന്ദേശം അയക്കേണ്ടത്.
എല്‍ഐസി പോളിസികള്‍
ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്. ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
