നിങ്ങൾ ഒരു പരമ്പരാഗത രീതിയിൽ നിക്ഷേപിക്കുന്ന ആളാണെങ്കിൽ ഫിക്സ്ഡ് ഡിപോസിറ്റ് അഥവ സ്ഥിര നിക്ഷേപം ഇപ്പോഴും മികച്ച തിരഞ്ഞെടുപ്പാണ്. ചെറിയ തുക ഹ്രസ്വ കാലത്തേക്ക് അടച്ചു പോകുകയും അത് മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുന്നത് വരെയും തുടർന്ന് പോകും വഴി നല്ലൊരു സമ്പാദ്യം ഉണ്ടാകുന്നു. ചെറിയ കാലാവധിയിലുള്ള നിക്ഷേപം കുറഞ്ഞ പലിശ നൽകുന്നു. അതേ സമയം ദീർഘ കാലത്തേക്ക് നിക്ഷേപിക്കുന്നതുവഴി നിക്ഷേപകന് കൂടുതൽ പലിശയും ലഭിക്കുന്നു. സമ്പാദ്യം ഭദ്രമാവുന്നതിനൊപ്പം സമ്പത്ത് വളർത്താനും ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപം ഏറെ ഉചിതമാണ്. അത്തരത്തിൽ സ്ഥിര നിക്ഷേപത്തിൽ മികച്ച റിട്ടേൺസ് നൽകുന്ന കുറഞ്ഞ സമയംകൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.
എച്ച്.ഡി.എഫ്.സി ബാങ്ക് - മുതിർന്ന പൗരന്മാർക്ക് 10 വർഷ കാലയളവുള്ള നിക്ഷേപങ്ങളിൽ 7.5 ശതമാനം പലിശനിരക്കാണ് ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നായ എച്ച്.ഡി.എഫ്.സി നൽകുന്നത്. ഏഴ് ശതമാനമാണ് പൊതു പലിശ നിരക്ക്. ഇത്തരത്തിൽ മുതിർന്ന പൗരന്മാർ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 2.06 ലക്ഷമായി പത്ത് വർഷംകൊണ്ട് വളരുന്നു. സാധാരണ പൗരന്മാർക്ക് 1 ലക്ഷം രൂപ 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 1.96 ലക്ഷമായും വളരുന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക്- എച്ച്.ഡി.എഫ്.സി ബാങ്കിന് സമാനമായ പലിശ നിരക്കാണ് ഐ.സി.ഐ.സിഐ ബാങ്കും വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർ വഴി 10 വർഷങ്ങൾക്കായി നിക്ഷേപിക്കുന്നതാണ് നിക്ഷേപങ്ങൾ ഇരട്ടിയാക്കുവാനുള്ള എളുപ്പവഴി. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ, സാധാരണ അക്കൗണ്ടിൽ 10 വർഷങ്ങൾക്ക് ശേഷം 1.96 ലക്ഷം രൂപ ആകുമ്പോൾ മുതിർന്ന പൗരന്മാർക്ക് അത് 2.06 ലക്ഷം രൂപ ആകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - പൊതുവായി ഏറ്റവും വലിയ നിക്ഷേപകന് 10 വർഷങ്ങളിൽ ഫിക്സ്ഡ് ഡിപ്പോസിറ്റിന് 6.5 ശതമാന വാർഷിക പലിശനിരക്കാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ മുതിർന്ന പൗരന്മാർക് 7.5 ശതമാന വാർഷിക പലിശ നിരക്കും ലഭിക്കുന്നു. ഒരേ സമയത്ത് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ആ നിക്ഷേപം സാധാരണക്കാർക്ക് 10 വർഷങ്ങളിൽ 1.87 ലക്ഷം രൂപയായും മുതിർന്ന പൗരന്മാർക്ക് അത് 2.06 ലക്ഷം രൂപയായും വളരും.
ബാങ്ക് ഓഫ് ബറോഡ - 10 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് ബറോഡ 6.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്ക് അത് 7.5 ശതമാനം പലിശയും ലഭിക്കുന്നു. ഒരേ സമയത്ത് ₹1 ലക്ഷം നിക്ഷേപിച്ചാൽ, 10 വർഷങ്ങളിൽ 1.87 ലക്ഷം രൂപയായും 2.06 ലക്ഷം രൂപയായും വളരും.
പഞ്ചാബ് നാഷ്ണൽ ബാങ്ക് - താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് പഞ്ചാബ് നാഷ്ണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്. 10 വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.55 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനവും വാർഷിക പലിശം നൽകുന്നു. ഈ പലിശ നിരക്കിൽ 1 ലക്ഷം രൂപ 10 വർഷം നിക്ഷേപിക്കുമ്പോൾ 1.88 ലക്ഷം രൂപയായും മുതിർന്ന പൗരന്മാർക്ക് 2.03 ലക്ഷ രൂപയായും വളരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
