പുതിയ സാമ്പത്തിക ലോകത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഓരോ ദിവസം കഴിയുന്തോറും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ കുറച്ചുദിവസത്തേക്ക് പണം കടം തരുന്ന കൂട്ടുകാരനെ പോലെയാണ് ക്രെഡിറ്റ് കാർഡ്. കൃത്യമായി പണം തിരിച്ചു നൽകിയാൽ എത്ര കാലം വേണമെങ്കിലും സുഗമമായി ഉപയോഗിക്കാം. എന്നാൽ പണം കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.

ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത ക്രെഡിറ്റ് കാർഡുകൾ ഇന്ന് ലഭ്യമാണ്. സിനിമ കാണാൻ, ഷോപ്പിംഗ്, യാത്ര അങ്ങനെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. ഉത്സവ സമയങ്ങളിലും പ്രത്യേക ദിവസങ്ങളിലും നിരവധി ഓഫറുകൾ ആണ് കനകാര്യസ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്നത്. കൃത്യമായ ഓഫറുകൾ കണ്ടെത്തുകയാണെങ്കിൽ വലിയ തുക തന്നെ ലാഭിക്കാൻ കഴിയും. അത്തരത്തിൽ ഓഫറുകൾ നൽകുന്ന മികച്ച ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.
എച്ച്.ഡി.എഫ്.സി ബാങ്ക് മണിബാക്ക് ക്രെഡിറ്റ് കാർഡ്
1. ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ നേടാം(ഇന്ധന ഇടപാട്, വാലറ്റ് ലോഡുകൾ/പ്രീപെയ്ഡ് കാർഡ് ലോഡുകൾ, വൗച്ചർ വാങ്ങലുകൾ എന്നിവ ഒഴികെ)
2. ഓരോ മൂന്ന് മാസത്തിനിടയിലും 50,000 രൂപ ചിലവഴിച്ചാൽ 500 രൂപയുടെ സമ്മാന വൗച്ചർ നേടാം. ഒരു വർഷത്തിനുള്ളിൽ 2,000 രൂപയുടെ സമ്മാന വൗച്ചറുകൾ.
3. എച്ച്‌ഡിഎഫ്‌സി ബാങ്ക് മണിബാക്ക് ക്രെഡിറ്റ് കാർഡിൽ ശേഖരിച്ച റിവാർഡ് പോയിന്റുകൾ 1 ആർപി = 0.20 രൂപ നിരക്കിൽ സ്റ്റേറ്റ്‌മെന്റ് ബാലൻസിനെതിരെ റിഡീം ചെയ്യാവുന്നതാണ്.
4. അംഗത്വ ഫീസ് അടച്ചാൽ 500 ക്യാഷ് പോയിന്റുകൾ
അംഗത്വം നേടുന്നതിനുള്ള/പുതുക്കുന്നതിനുള്ള ഫീസ് -500 രൂപ + ബാധകമായ നികുതികൾ. ആദ്യ വർഷം 50,000 രൂപയും അതിൽ കൂടുതലും ചെലവഴിച്ചാൽ അംഗത്വം പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്രെഡിറ്റ് കാർഡ്
1. ഓൺലൈൻ ഇടപാടുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക്
2. ഓഫ്‌ലൈൻ ഇടപാടുകൾക്ക് 1 ശതമാനം ക്യാഷ്ബാക്ക്
3. രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കാർഡ് ക്യാഷ്ബാക്ക് എസ്ബിഐ കാർഡ് അക്കൗണ്ടിലേക്ക് സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടും.
ഒറ്റത്തവണ ചേരുന്ന ഫീസ് - 999 രൂപ
പ്രതിവർഷം പുതുക്കൽ ഫീസ് - 999 രൂപ
ആക്സിസ് എയ്സ് ക്രെഡിറ്റ് കാർഡ്
1. ഗൂഗിൾ പേ വഴിയുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, ഡിടിഎച്ച്, മൊബൈൽ റീചാർജുകൾ എന്നിവയിൽ 5 ശതമാനം ക്യാഷ്ബാക്ക്
2. സ്വിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിൽ നാല് ശതമാനം ക്യാഷ് ബാക്ക്.
3. മറ്റെല്ലാ ചെലവുകൾക്കും 2% ക്യാഷ്ബാക്ക്
കാർഡ് ഇഷ്യൂ ചെയ്‌ത് 45 ദിവസത്തിനുള്ളിൽ 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കുമ്പോൾ അംഗത്വ ഫീസ് ഒഴിവാക്കും.
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
1. 250 രൂപയുടെ വെൽകം ക്യാഷ്ബാക്ക്
2. സിനിമാ ടിക്കറ്റ് ബുക്കിംഗിലും പലചരക്ക് ഷോപ്പിംഗിലും 5% വരെ ക്യാഷ്ബാക്ക്
3. കാർഡ് നേടി ആദ്യ 30 ദിവസത്തിനുള്ളിൽ 2500 രൂപ ചെലവഴിച്ചാൽ 250 രൂപ ക്യാഷ്ബാക്ക്
4. 400 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടിന് 1% സർചാർജ് ഒഴിവാക്കൽ
എച്ച്എസ്ബിസി ഇന്ത്യ ക്രെഡിറ്റ് കാർഡ്
1. എല്ലാ ഡൈനിംഗ്, ഫുഡ് ഡെലിവറി, ഗ്രോസറി ചെലവുകൾക്കും 10 ശതമാനം ക്യാഷ്ബാക്ക്
2. മറ്റെല്ലാ ചെലവുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്ക്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
