പലരും മ്യൂച്വല്‍ ഫണ്ടുകളെ സങ്കീര്‍ണമായ ഒരു കാര്യമായാണ് വിലയിരുത്തുന്നത്. എന്നാൽ കൃത്യമായി മനസിലാക്കാൻ സാധിച്ചാൽ വലിയ നേട്ടം മ്യൂച്വൽ ഫണ്ടിലൂടെ നേടാൻ സാധിക്കും എന്നതാണ് വസ്തുത. അടിസ്ഥാനപരമായി, ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക.
പൊതുവായ നിക്ഷേപ ലക്ഷ്യങ്ങള്‍ ഉള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്ന ഒരു ട്രസ്റ്റ് ആയിരിക്കും ഇത്. ഇവര്‍ ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും അല്ലെങ്കില്‍ മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കും. ഓരോ നിക്ഷേപകനും യൂണിറ്റുകള്‍ നല്‍കും. ഫണ്ടിന്‍റെ ഹോള്‍ഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകള്‍. ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം/ലാഭം സ്കീമിന്‍റെ “നെറ്റ് അസെറ്റ് വാല്യു ” കണക്കാക്കിക്കൊണ്ട് നിശ്ചിത ചെലവുകള്‍ കിഴിച്ച ശേഷം നിക്ഷേപകര്‍ക്ക് ആനുപാതികമായി വിതരണം ചെയ്യും. ലളിതമായ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. കാരണം താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളുടെ ഒരു ഗണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം ഇവ നല്‍കും.

ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ട്
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 100 കമ്പനികളില്‍നിന്ന് തിരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. സെബിയുടെ നിര്‍ദേശം അനുസരിച്ച് ഈ കമ്പനികളുടെ ഓഹരികളില്‍ മാത്രമെ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ക്ക് നിക്ഷേപിക്കാനാകൂ. അസ്ഥിരമായ വിപണി സാഹചര്യത്തിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ ഓഹരികള്‍ക്ക് കഴിയും. അഞ്ച് മുതല്‍ ഏഴുവര്‍ഷം വരെ എസ്‌ഐപിയായി നിക്ഷേപിക്കുകയാണെങ്കില്‍ മികച്ച ആദായം പ്രതീക്ഷിക്കാം.
മ്യൂച്വൽ ഫണ്ട് ഉപദേശകർ വരും വർഷത്തിൽ ലാർജ് ക്യാപ് സ്കീമുകളിൽ നിക്ഷേപിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. സ്റ്റോക്ക് മാർക്കറ്റ് എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും വിപണി അസ്ഥിരമാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. അതുകൊണ്ടു തന്നെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് താരതമ്യേന സുരക്ഷിതമായ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക നിക്ഷേപകന് ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
ഏറ്റവും മികച്ച ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ:
1. ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് - 18.54%
2. കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട് - 23.74%
3. മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട് - 19.65%
4. ബറോഡ ബിഎൻപി പാരിബാസ് ലാർജ് ക്യാപ് ഫണ്ട് - 26.28%
5. എഡൽവീസ് ലാർജ് ക്യാപ് ഫണ്ട് - 27.63%
അഞ്ച് മുതൽ ഏഴ് വർഷം വരെ കുറഞ്ഞ നിക്ഷേപ ചക്രവാളത്തിൽ ഈ സ്കീമുകളിൽ നിക്ഷേപിക്കാം. ബിഎൻപി പാരിബാസ് ലാർജ് ക്യാപ് ഫണ്ട് 11 മാസമായി മൂന്നാം ക്വാർട്ടിലിലാണ്. ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് 11 മാസമായി നാലാം ക്വാർട്ടിലിലാണ്. ഏഴു മാസമായി മൂന്നാം ക്വാർട്ടിലിലുണ്ടായിരുന്ന കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട് കഴിഞ്ഞ മാസം നാലാം ക്വാർട്ടിലിലായിരുന്നു. മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട് നാല് മാസമായി നാലാം ക്വാർട്ടിലിലാണ്.
കഴിഞ്ഞ 11 മാസമായി ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ടിൻ്റെ മോശം പ്രകടനത്തെക്കുറിച്ചും സ്‌കീമിൽ നിക്ഷേപം തുടരണമോയെന്നുമുള്ള ചോദ്യം നിക്ഷേപകരിൽ നിന്നും ഉയരുന്നുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ അവയുടെ ദീർഘകാല പ്രകടനത്തെ വിലയിരുത്തി മാത്രമേ നിക്ഷേപിക്കാൻ പാടുള്ളു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട് അതിൻ്റെ ബെഞ്ച് മാർക്കിനേയും വിഭാഗത്തെയും ഏഴ് തവണ മറികടന്നു. അതൊരു വലിയ റെക്കോർഡാണ്. കഴിഞ്ഞ മൂന്ന് വർഷമായി സ്‌കീം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതേ സമയം ആശങ്കയുണ്ടെങ്കിൽ മറ്റൊരു ലാർജ് ക്യാപ് സ്കീം തിരഞ്ഞെടുക്കാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications