രാജ്യത്തെ ഏഴ് ബാങ്കുകളില്‍ അക്കൗണ്ട് ഉടമകളായിട്ടുള്ളവരുടെ പക്കലുള്ള പാസ് ബുക്കുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ ഒന്നോടെ പ്രാബല്യമില്ലാതെയാകും.
ഏതൊരു സാധാരണക്കാരന്റെയും നിത്യ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ് ഇന്ന് ബാങ്കിടപാടുകള്‍. 2021 ഏപ്രില്‍ 1 മുതല്‍ ബാങ്കിംഗ് കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏഴ് ബാങ്കുകളില്‍ അക്കൗണ്ട് ഉടമകളായിട്ടുള്ളവരുടെ പക്കലുള്ള പാസ് ബുക്കുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ ഒന്നോടെ പ്രാബല്യമില്ലാതെയാകും.

ദേന ബാങ്ക്, വിജയ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കും ചെക്കുകളുമാണ് റദ്ദാകുക. 2019 ഏപ്രില്‍ 1, 2020 ഏപ്രില്‍ 1 എന്നീ കാലയളവുകളില്‍ മറ്റ് ബാങ്കുകളുമായി ലയന പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുള്ള ബാങ്കുകളാണിവ.
മേല്‍പ്പറഞ്ഞ ഈ ഏഴ് ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ അക്കൗണ്ട് ഉടമകളായിട്ടുള്ള വ്യക്തികള്‍ ഉടനെതന്നെ പുതിയ ചെക്ക് ബുക്കിനും പുതുക്കിയ ഐഎഫ്എസ്സി നമ്പറും ലഭിക്കുവാന്‍ ബാങ്കുകളുമായി ബന്ധപ്പെടേണ്ടതാണ്.
2019 ഏപ്രില്‍ 1നാണ് ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ബറോഡയുമായി സംയോജിക്കുന്നത്. 2021 ഏപ്രില്‍ 1 മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് ബുക്കിനും പാസ് ബുക്കിനും മാത്രമാണ് സാധുതയുണ്ടാവുക.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ലയിച്ചിട്ടുള്ളത്. 2021 മാര്‍ച്ച് 31 വരെ മാത്രമേ ഈ രണ്ട് ബാങ്കുകളും പുറത്തിറക്കിയിട്ടുള്ള ചെക്ക് ബുക്കുകള്‍ക്ക് സാധുതയുണ്ടാവുകയുള്ളൂവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും അറിയിച്ചുകഴിഞ്ഞു.
ആന്ധ്രബാങ്കിലെയും കോര്പ്പറേഷന് ബാങ്കിലെയും അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ പുതിയ ഐഎഫ്എസ്സി കോഡ് ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയുവാന്‍ സാധിക്കും. ഇതിനായി www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അതില്‍ അമാല്ഗമേഷന് സെന്റര്‍ തിരഞ്ഞെടുത്താല്‍ പുതുക്കിയ ഐഎഫ്എസ്സി നമ്പര്‍ കാണുവാന്‍ സാധിക്കും. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറുകളായ 1800-208-2244, 1800-425-1515, 1800-425-3555 ഇവയില്‍ നേരിട്ടു ബന്ധപ്പെട്ടും വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഒപ്പം 9223008486 എന്ന നമ്പറിലേക്ക് IFSC എന്ന് എസ്എംഎസ് അയക്കുന്നതിലൂടെയും പുതുക്കിയ ഐഎഫ്എസ്സി നമ്പര്‍ ഉപയോക്താവിന് അറിയുവാന്‍ സാധിക്കും.
അതേസമയം കാനറബാങ്കുമായുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക്ബുക്കുകളുടെ ലയനകാലാവധി 2021 ജൂണ്‍ 30വരെ നീട്ടിയിട്ടുണ്ട്. ആന്ധ്രബാങ്കും കോര്പ്പറേഷന് ബാങ്കും യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിച്ചിരിക്കുന്നത്. അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കുമായി ഗവണ്മെന്റ് ലയിപ്പിക്കുകയും ചെയ്തു.
ഇത്തരം ലയനപ്രക്രിയകള്‍ കാരണം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് നമ്പര്‍, IFSC കോഡ്, MICR കോഡ്, ബ്രാഞ്ച് അഡ്രസ് തുടങ്ങിയ സുപ്രധാന വിവരങ്ങളിലെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications