Children's Day 2025: ഈ ശിശുദിനത്തിൽ സമ്പാദ്യം തുടങ്ങാം! കുട്ടികളുടെ ഭാവിക്കായി മികച്ച സേവിം​ഗ്സ് സ്കീമുകൾ ഇതാ

രാജ്യത്തിൻ്റെ ഭാവിയാണ് ഓരോ കുട്ടിയും. അതിനാൽ അവരുടെ വളർച്ചയുടെ അടിത്തറ ശക്തമായിരിക്കണം. ബാല്യകാലത്ത് നൽകുന്ന ഓരോ അറിവും അവരുടെ ചിന്തയേയും ബുദ്ധിയേയും വളർത്തും. പഠനത്തോടൊപ്പം കുട്ടികളിൽ സമ്പാദ്യ ശീലവും വളർത്തുന്നത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് ​ഗുണപരമാവും എന്നതിൽ സംശയമില്ല. എങ്കിൽ നവംബർ 14ന് തന്നെ സമ്പാദ്യ ശീലത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചാലോ?

നവംബർ 14ന് രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് പിന്നീട് ശിശുദിനം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. കുട്ടികൾ രാജ്യത്തിൻ്റെ ഭാവിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി വളർച്ചക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. അദ്ദേഹത്തിൻ്റെ മരണശേഷമാണ് നവംബർ 14ന് ശിശുദിനമായി ആചരിക്കുന്നത്.

ഈ നവംബർ 14ന് കുട്ടികൾക്ക് സമ്പാദ്യ ശീലത്തെ കുറിച്ച് പഠിപ്പിക്കുമ്പോൾ അവർക്ക് നിക്ഷേപിക്കാവുന്ന മികച്ച നിക്ഷേപ പദ്ധതികളെ കുറിച്ചും അറിഞ്ഞിരിക്കാം;

1. സുകന്യ സമൃദ്ധി യോജന (SSY)

10 വയസ്സും അതിനു താഴെയും പ്രായമുള്ള പെൺകുട്ടികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത പ്രത്യേക സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഇത് സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പദ്ധതിയാണ്. പ്രായപൂർത്തിയാവാത്തതിനാൽ പെൺകുട്ടിയുടെ രക്ഷിതാവിന് ഈ അക്കൗണ്ട് കൈകാര്യം ചെയ്യാം. 21 വർഷത്തേക്കാണ് ഈ പദ്ധതിയുടെ കാലാവധി. എന്നാൽ നിക്ഷേപ കാലാവധി ആദ്യത്തെ 15 വർഷം വരെയാണ്.

ഓരോ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെല്ലാം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. നിലവിൽ 8.2% വാർഷിക പലിശ നിരക്കാണ് പദ്ധതി വാ​ഗ്ദാനം ചെയ്യുന്നത്.

ഈ ശിശുദിനത്തിൽ സമ്പാദ്യം തുടങ്ങാം! കുട്ടികളുടെ ഭാവിക്കായി മികച്ച സേവിം​ഗ്സ് സ്കീമുകൾ ഇതാ

2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ഇതൊരു ദീർഘകാല സമ്പാദ്യ പദ്ധതിയാണ്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ കുട്ടികൾക്കു വേണ്ടി രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. നിക്ഷേപത്തിനും പലിശ വരുമാനത്തിനും നികുതി ഇളവു നൽകുന്ന പിപിഎഫിൻ്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്.

15 വർഷത്തെ ലോക്ക്-ഇൻ പിരീയഡുള്ള ഈ സ്കീം ആവശ്യമെങ്കിൽ കാലാവധി നീട്ടാനും അനുവാദം നൽകുന്നുണ്ട്. ഇത് നിങ്ങളുടെ സമ്പത്ത് വളർത്താൻ സഹായിക്കും. പിപിഎഫിൽ ഓരോ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം വരെയാണ്.

3. ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)

5 വർഷത്തെ കാലാവധിയിൽ ഒറ്റത്തവണയായി നിക്ഷേപം നടത്താവുന്ന പദ്ധതിയാണിത്. ഈ നിക്ഷേപത്തിനും സെക്ഷൻ 80C പ്രകാരം നികുതി കിഴിവുകൾ ലഭിക്കുന്നു. അതിനാൽ വരുമാനം പൂർണ്ണമായും പിൻവലിക്കാം. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സുരക്ഷിത മൂലധനം ശേഖരിക്കുവാൻ ഇതൊരു മികച്ച പ്ലാനാണ്.

4. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (ULIP)

ഇൻഷുറൻസും നിക്ഷേപ നേട്ടങ്ങളും ഒരുപോലെ സമന്വിയിപ്പിച്ചു കൊണ്ട് രൂപകൽപ്പന ചെയ്ത ഒരു പദ്ധതിയാണിത്. ഇവിടെ പ്രീമിയത്തിന്റെ ഒരു ഭാഗം ഇൻഷുറൻസിനായും, ബാക്കിയുള്ളത് സ്റ്റോക്കുകളിലേക്കോ ബോണ്ടുകളിലേക്കോ നിക്ഷേപിക്കുന്നു.ഇതിലൂടെ രണ്ട് രീതിയിൽ സമ്പാദ്യം ഉറപ്പാക്കാം. അപകട സാധ്യതകളെ ഭയമില്ലാത്തവർക്ക ഈ സ്കീമിൽ നിക്ഷേപിക്കാം. 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നത്.

5. മ്യൂച്വൽ ഫണ്ട് എസ്ഐപി

വിപണിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ പ്രശ്നമല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി മികച്ച സ്കീമാണ്. കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും, അവർക്കു വേണ്ടി സമ്പത്ത് സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോഴാണ് വലിയ നേട്ടങ്ങൾ ലഭിക്കുന്നത്. എസ്ഐപി മാർ​​ഗത്തിലൂടെ നിശ്ചിത കാലത്തേക്ക് നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ വലിയ കോർപ്പസ് സൃഷ്ടിക്കാം.

ഈ 5 പദ്ധതികളും വ്യത്യസ്ത നേട്ടങ്ങളുടെ നിക്ഷേപ ശൈലികളും നൽകുന്നു. ഇവയെല്ലാം കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്നു. ഒപ്പം കുട്ടികളിൽ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങളും വളരുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X