ഇന്നത്തെ ലോകത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ആരോഗ്യ ഇൻഷുറൻസ്. ഓരോ വ്യക്തിയുടെയും സാമ്പത്തിക സ്ഥിരത പോലും ആരോഗ്യ ഇൻഷുറൻസിനെ ആശ്രയിച്ചിരിക്കും. എന്നാൽ പോളിസി പ്രീമിയം ഉയരുന്നത് പ്രതിമാസ കണക്കു കൂട്ടലുകൾ തെറ്റിക്കും. അപ്രതീക്ഷിതമായിട്ടാണ് പ്രീമിയം കുതിക്കുന്നത്. അതിനാൽ തന്നെ എപ്പോഴും ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തെ കുറിച്ച് വ്യക്തമായി വിശകലനം നടത്തേണ്ടതുണ്ട്. തടസ്സരഹിതമായി ക്ലെയിം ഉറപ്പാക്കുന്നതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കാം....
1: പോളിസിയിൽ നിങ്ങൾക്ക് എന്തെല്ലാം പരിരക്ഷ ലഭിക്കുന്നുവെന്ന് അറിയുക..
- നിങ്ങൾ തിരഞ്ഞെടുക്കുന്ന പോളിസിൽ എന്തെല്ലാം പരിരക്ഷ നൽകുന്നു, എന്തിനെല്ലാം ഭാഗികമായി പരിരക്ഷ നൽകുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ആദ്യം അറിഞ്ഞിരിക്കണം.
- ലളിതമായ വഴിയിലൂടെ എങ്ങനെ ക്ലെയിം ചെയ്യാമെന്ന് വ്യക്തമായി മനസിലാക്കി വെക്കുക.
- ഡെൻ്റൽ പ്രശ്നങ്ങൾ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ, പ്രസവ ചികിത്സ (ചില പോളിസികളിൽ) തുടങ്ങിയ ചികിത്സകളെല്ലാം ഒഴിവാക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ പോളിസിയിൽ നിന്നും ഒഴിവാക്കുന്ന ചികിത്സകളെ കുറിച്ച് അറിയുക.
2: ശരിയായ പോളിസി വാങ്ങുവാൻ ശ്രദ്ധിക്കുക...
മുറി വാടക പരിധി, സബ്-ലിമിറ്റുകൾ, കോ-പേയ്‌മെന്റുകൾ എന്നീ ഓപ്ഷനുള്ള പ്ലാനുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.
പ്രീമിയം അടച്ചിട്ടും നിങ്ങളുടെ മുറി വാടക പരിധി കവിയുന്നുവെങ്കിൽ അത് ശ്രദ്ധിക്കണം. ഒരു പ്രത്യേക രോഗത്തിന് നിങ്ങൾക്ക് എത്ര ക്ലെയിം ചെയ്യാമെന്ന് സബ് ലിമിറ്റുകൾ നിയന്ത്രിക്കുന്നു. കോ-പേയ്‌മെന്റുകൾ എന്നാൽ ക്ലെയിമിന്റെ ഒരു ഭാഗം നിങ്ങൾ സ്വയം വഹിക്കണം എന്നാണ്. വർഷങ്ങളായി പ്രീമിയങ്ങൾ അടച്ചിട്ടും നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
- ഹ്രസ്വകാലത്തെ പ്രീ- എക്സിസ്റ്റിംഗ് ഡിസീസ് (PED) പ്ലാനുകൾ തിരഞ്ഞെടുക്കുക.
പ്രമേഹം, ബിപി പോലുള്ള രോഗങ്ങൾക്ക് ഹ്രസ്വകാല പ്ലാൻ തിരഞ്ഞെടുക്കുക. ചില കമ്പനികൾ ഒരു ദിവസത്തെ PED കവർ പോലും വാഗ്ദാനം ചെയ്യുന്നു.
- ഉപഭോക്തൃ വിവര ഷീറ്റ് (CIS) കൃത്യമായി വായിക്കുക...
കമ്പനികൾ നൽകുന്ന പ്രധാന നിബന്ധനകൾ ലളിതമായ രീതിയിൽ ഒരു CIS രേഖയായി നിർബന്ധമായും നൽകേണ്ടതുണ്ട്. അത് പോളിസി വാങ്ങുന്നവർ തീർച്ചയായും പരിശോധിച്ച് വായിക്കുക.
- ഫ്രീ-ലുക്ക് കാലയളവ് ഉപയോഗിക്കുക
പോളിസി വാങ്ങിയതിന് ശേഷം 30 ദിവസത്തിനുള്ളിൽ അത് പരിശോധിക്കാൻ സമയം ലഭിക്കും. പോളിസിയിൽ തെറ്റുണ്ടെങ്കിൽ, അത് തിരികെ നൽകാനും റീഫണ്ട് നേടാനും നിങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ ഈ മാർഗം ശരിയായ രീതിയിൽ പ്രയോഗിക്കുക.

3: മൈഗ്രേഷൻ നടപ്പിലാക്കുന്നുണ്ടോ എന്ന് അറിയുക...
കമ്പനികൾക്ക് എപ്പോൾ വേണമെങ്കിലും ഈ പ്ലാനുകൾ നിർത്തലാക്കാൻ കഴിയും. പക്ഷേ അവർ ഒരു മൈഗ്രേഷൻ (ഒരേ കമ്പനിയിൽ നിന്ന് വ്യത്യസ്ത പ്ലാൻ) ഓപ്ഷൻ നൽകും. മാത്രമല്ല നിലവിലുള്ള ആനുകൂല്യങ്ങളുള്ള മറ്റൊരു കമ്പനിയിലേക്ക് നിങ്ങളുടെ പോളിസി മാറ്റാനും കഴിയും. ഇത്തരത്തിൽ മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 45-60 ദിവസം മുമ്പ് നിങ്ങൾ അപേക്ഷിക്കണം.
4: പിശകുകൾ ഒഴിവാക്കുക
ചില പൊതുവായ കാരണങ്ങളാലാണ് ഭൂരിഭാഗം ക്ലെയിമുകളും നിരസിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം;
a) PED വെളിപ്പെടുത്താതിരിക്കൽ
b) നിങ്ങളുടെ പൂർണ്ണമായ മെഡിക്കൽ ചരിത്രം എപ്പോഴും വെളിപ്പെടുത്തുക.
c) കാത്തിരിപ്പ് കാലയളവിലെ ക്ലെയിമുകൾ.
d) മിക്ക പോളിസികൾക്കും PED-കൾക്ക് 1-3 വർഷത്തെ കാത്തിരിപ്പ് കാലയളവുണ്ട്. എന്നാൽ ഈ കാലയളവിലെ ക്ലെയിമുകൾ പലപ്പോഴും നിരസിക്കപ്പെടുന്നു. അതിനാൽ എപ്പോഴും ഹ്രസ്വകാല PED പോളിസി വാങ്ങുക.
- രേഖകളുടെ അഭാവം അല്ലെങ്കിൽ തെറ്റായ ബില്ലുകൾ
മരുന്നുകൾ, പരിശോധനാ റിപ്പോർട്ടുകൾ, ഡിസ്ചാർജ് വിവരങ്ങൾ, ആശുപത്രി ബില്ലുകൾ തുടങ്ങിയ എല്ലാ രേഖകളും സൂക്ഷിക്കുക. ഒരു പേപ്പർ നഷ്ടപ്പെട്ടാൽ പോലും ക്ലെയിം വൈകുകയോ നിരസിക്കുകയോ ചെയ്തേക്കാം.
- ലൈവ് ക്ലെയിം ട്രാക്കിംഗ് ഉള്ള കമ്പനി തിരഞ്ഞെടുക്കുക
നിങ്ങളുടെ ക്ലെയിമിൻ്റെ നിലവിലെ സ്റ്റാറ്റസ് അറിയാനും മറ്റുമായി ഈ സേവനം കമ്പനിയോട് ആവശ്യപ്പെടുക.
മറ്റു പ്രശ്നങ്ങൾ ഒഴിവാക്കരുത്....
- മോശം ഉപഭോക്തൃ സേവനം
മോശം കസ്റ്റമർ സർവ്വീസുള്ള നിരവധി കമ്പനികളുണ്ട്. അതിനാൽ നല്ല ഉപഭോക്തൃ സേവനം നൽകുന്ന ഒരു കമ്പനി തിരഞ്ഞെടുക്കുക.
- അമിതമായി ഉയരുന്ന പ്രീമിയം
ചില കമ്പനികൾ ഒരു ചെറിയ ക്ലെയിമിന് ശേഷവും പ്രീമിയങ്ങൾ വൻതോതിൽ വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ പോക്കറ്റ് അനാവശ്യമായി കാലിയാക്കുന്ന പ്രീമിയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് മൈഗ്രേറ്റ് ചെയ്യുകയോ മറ്റ് കമ്പനിയിലേക്ക് മാറുകയോ ചെയ്യാം.
ഒരു പോളിസി എടുക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണം?
- മുറി വാടക പരിധികളോ, സബ്-ലിമിറ്റുകളോ, കോ-പേയ്മെൻ്റോ ഇല്ലാത്ത, ഹ്രസ്വകാല PED കാത്തിരിപ്പ് പോളിസി തിരഞ്ഞെടുക്കുക.
- നിങ്ങളുടെ നിലവിലെ ആരോഗ്യ, മെഡിക്കൽ ഹിസ്റ്ററി പൂർണ്ണമായി വെളിപ്പെടുത്തുക.
- നിങ്ങളുടെ പുതുക്കൽ തീയതികൾ തിരിച്ചറിയുക. അവ കൃത്യസമയത്ത് അവലോകനം ചെയ്യുക.
- നിങ്ങളുടെ ക്ലെയിമുകൾ ഫയൽ ചെയ്ത് ട്രാക്ക് ചെയ്യുക.
- ആവശ്യം വരുമ്പോൾ മൈഗ്രേറ്റ് ചെയ്യുക അല്ലെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് പോളിസി മാറ്റുക.
ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് ആളുകൾ ഉയർന്ന പ്രീമിയം മുടക്കിയും ഇത്തരം പോളിസികൾ വാങ്ങുന്നത്. അതിനാൽ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications