ക്രെഡിറ്റ് കാർഡുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് സാമ്പത്തിക ലാഭം പല തരത്തിൽ ഉറപ്പാക്കാം. സാധാരണയായി എല്ലാവരും വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നത് അവരുടെ വരുമാനത്തിന് അനുസരിച്ചായിരിക്കും. എന്നാൽ മുതിർന്ന പൗരൻമാർക്ക് അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റാൻ ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം? വിശദമായി അറിയാം;
1. കുറഞ്ഞ വാർഷിക ഫീസും നിരക്കുകളും
ആജീവനാന്ത സൗജന്യ കാർഡോ അല്ലെങ്കിൽ കുറഞ്ഞ വാർഷിക നിരക്കുള്ള ക്രെഡിറ്റ് കാർഡോ പരിഗണിക്കുക. മാത്രമല്ല പണം പിൻവലിക്കൽ ഫീസ് അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് കോപ്പി ഫീസ് പോലുള്ള മറഞ്ഞിരിക്കുന്ന ചാർജുകളെ കുറിച്ചും മനസിലാക്കണം.
2. ഡിജിറ്റൽ സുരക്ഷ
മുതിർന്ന പൗരന്മാരാണെങ്കിൽ പല തരത്തിലുള്ള സൈബർ തട്ടിപ്പുകൾ നടക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും സംരക്ഷണം നൽകുന്നു ക്രെഡിറ്റ് കാർഡ് തന്നെ ഉറപ്പാക്കണം.
- സീറോ-ബാധ്യതാ സംരക്ഷണം.
- സൈബർ കേസുകളിൽ തർക്ക പരിഹാരത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ.
- എസ്എംഎസ്, ആപ്ലിക്കേഷൻ അലേർട്ടുകൾ എന്നിവ ലഭിക്കുന്ന കാർഡ് ഉറപ്പാക്കുക.
- കാർഡ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഉള്ള സൗകര്യങ്ങൾ.
- ഒടിപി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ
ഇത്രയും സവിശേഷതകളുള്ള ക്രെഡിറ്റ് കാർഡുകൾ പരിഗണിക്കുക. എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളെല്ലാം ഇത്തരം സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
3. മികച്ച മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ
മുതിർന്ന പൗരന്മാർക്ക് കൃത്യമായി പേയ്മെൻ്റുകൾ ഓർമപ്പെടുത്തുന്ന തരത്തിലുള്ള സംവിധാനം ഉണ്ടായിരിക്കണം. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഏജന്റുമാരുമായി നേരിട്ട് സംസാരിക്കാനും, 24/7 സേവനവും ഉറപ്പാക്കുന്നതുമായ കാർഡുകൾ തിരഞ്ഞെടുക്കണം.

4. ചിലവുകൾക്ക് അനുസരിച്ച് ആനുകൂല്യങ്ങളും ഉറപ്പാക്കാം
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന മുതിർന്ന പൗരൻമാർ സ്ഥിരമായ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള കാർഡുകൾ തിരഞ്ഞെടുക്കണം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയിൽ നിന്നും ക്യാഷ്ബാക്ക് ഉറപ്പാക്കുന്ന കാർഡുകൾ പരിഗണിക്കാം. പതിവായി യാത്ര ചെയ്യുന്നവർക്ക് ഇന്ധന സർചാർജ് ഇളവുകൾ, വിമാനത്താവള ലോഞ്ച് പ്രവേശനം എന്നിവയും ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
5. ഫ്ലെക്സിബിൾ പേയ്‌മെന്റ്, ഇഎംഐ ഓപ്ഷനുകൾ
മുതിർന്ന പൗരന്മാർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഇഎംഐ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതിനാൽ അപ്രതീക്ഷിത ചിലവുകളെ അനായാസം കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും.
ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ മുതിർന്ന പൗരൻമാർക്ക് മികച്ച ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാം. എങ്കിലും ക്രെഡിറ്റ് കാർഡിൽ പല തരത്തിലുള്ള അപകട സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു. അതിനെ കുറിച്ച് വിശദമായി അറിയാം;
ക്രെഡിറ്റ് കാർഡിനുള്ളിലെ അപകട സാധ്യത
- ക്രെഡിറ്റ് കാർഡുകളിൽ അമിതമായി ചെലവഴിച്ചാൽ കടം വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ബാലൻസുകൾ ശ്രദ്ധാപൂർവ്വം ട്രാക്ക് ചെയ്യുക.
- എല്ലാ മാസവും മുഴുവൻ ബാലൻസും അടച്ചില്ലെങ്കിൽ ഉയർന്ന ക്രെഡിറ്റ് കാർഡ് പലിശ ഈടാക്കും.
- വൈകിയുള്ള പേയ്‌മെന്റുകൾ നടത്തുക, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ കൃത്യമായി നടത്താതിരിക്കുക , അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ പൂർണ്ണമായും മുടക്കുക എന്നിവ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും.
- ക്രെഡിറ്റ് കാർഡുകളിൽ ഉയർന്ന ഫീസ്, വാർഷിക ചാർജുകൾ, വിദേശ ഇടപാട് ഫീസ്, വൈകിയുള്ള പേയ്‌മെന്റ് ഫീസ് എന്നിവയും ഉൾപ്പെടുന്നു.
പ്രായം 60 കഴിഞ്ഞാലും ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. തെറ്റായ ഒരു തീരുമാനം പോലും നിങ്ങളുടെ സാമ്പത്തിക ഭാവിക്ക് തിരിച്ചടിയാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications