കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു മികച്ച ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. സമീപകാലത്ത് 1 ലക്ഷം കോടി ബിസിനസ് ലക്ഷ്യം കൈവരിച്ച് ശ്രദ്ധ നേടിയ കെഎസ്എഫ്ഇ മികവാർന്ന പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. ഇപ്പോൾ ഹാർമണി ചിട്ടീസ് 2025 എന്ന പുതിയ ചിട്ടി സ്കീമും പ്രവർത്തിക്കുന്നുണ്ട്. കെഎസ്എഫ്ഇ ചിട്ടികൾക്ക് പ്രസിദ്ധമായ സ്ഥാപനമാണ്. അതിനാൽ ഒട്ടനവധി ചിട്ടികൾ ഇവിടെയുണ്ട്.
ചിട്ടിയിൽ ചേരുന്നത് പലരും പല സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ വേണ്ടിയാണ്. കൂടുതൽ പേരും അവരുടെ ബാങ്ക് വായ്പകളും മറ്റും ക്ലോസ് ചെയ്യുന്നതിനുള്ള സാമ്പത്തിക ഉപകരണമായിട്ടാണ് കെഎസ്എഫ്ഇയെ കണക്കാക്കുന്നത്. പ്രത്യേകിച്ചും ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയുള്ളവർ ചിട്ടിയിൽ ചേർന്ന് അതിൽ നിന്നും ലഭിക്കുന്ന തുക വായ്പ ക്ലോസ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.
വീട് പണിയാനും, കാർ വാങ്ങാനുമെല്ലാം വായ്പാ സൗകര്യങ്ങൾ നിരവധിയുണ്ട്. എന്നാൽ വായ്പകൾ അടച്ചു തീരുമ്പോഴേക്കും ഭീമമായ തുകയാണ് പലിശയിലേക്ക് അടക്കേണ്ടി വരുന്നത്. ഇത്തരത്തിൽ വായ്പ എടുത്ത് പ്രതിസന്ധി നേരിടുകയാണോ? എങ്കിൽ നിങ്ങൾ കെഎസ്എഫ്ഇയിലെ ഒരു മുടക്കച്ചിട്ടിയിൽ ചേരുന്നതാണ് നല്ലത്. അതായത് നിങ്ങൾക്ക് ആവശ്യമുള്ള തുകക്ക് അനുസരിച്ചുള്ള മുടക്കച്ചിട്ടി തിരഞ്ഞെടുക്കാം.

മുടക്കച്ചിട്ടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ ആവശ്യം നിറവേറ്റുന്ന സലയാണോ ഈ ചിട്ടിയിലുള്ളത് എന്ന് പരിശോധിക്കുക. അതിനു ശേഷം ഈ ചിട്ടിയിൽ പ്രതിമാസ തിരിച്ചടവുകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് ഉതകുന്നതാണോ എന്ന് തിരിച്ചറിയുക. മാത്രമല്ല ഈ മുടക്കച്ചിട്ടിയിൽ ബാക്കി എത്ര രൂപ നിങ്ങൾ അടക്കേണ്ടി വരുമെന്നും പരിശോധിക്കുക. അവസാനം എത്ര രൂപക്കാണ് ചിട്ടി ലേലം വിളിച്ചെടുത്തത് എന്നും അറിഞ്ഞിരിക്കണം. ശേഷം നിങ്ങൾക്ക് ആ മുടക്കച്ചിട്ടി തിരഞ്ഞെടുക്കാം.
മുടക്കച്ചിട്ടിയിലെ ബാക്കിയുള്ള തുക അടച്ചു കഴിഞ്ഞ് ചിട്ടിയിൽ ചേർന്നാൽ ഉടൻ തന്നെ ചിട്ടി വിളിച്ചെടുക്കാനും ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റാം. നിങ്ങൾക്ക് 20 ലക്ഷമാണ് ആവശ്യമെങ്കിൽ 30 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരുക. അപ്പോഴാണ് നിങ്ങളുദ്ദേശിക്കുന്ന തുക ലഭിക്കുകയുള്ളൂ. അതുപോലെ മുടക്കച്ചിട്ടിയിലൂടെ ലേലം വിളിച്ചെടുത്ത് വായ്പ ക്ലോസ് ചെയ്തു കഴിഞ്ഞാലും ഈ ചിട്ടിയിൽ തടസ്സമില്ലാതെ തിരിച്ചടവ് നടത്താൻ മറക്കരുത്.
വായ്പ ക്ലോസ് ചെയ്യുന്നതിനായി ലേലം വിളിച്ചെടുത്ത് പണം പിൻവലിക്കുകയാണെങ്കിൽ തീർച്ചയായും എന്തെങ്കിലും സെക്യൂരിറ്റി നൽകേണ്ടി വരും. അതിനാൽ നിങ്ങൾക്ക് ഈടായി വെക്കാൻ എന്താണ് കൈവശമുള്ളത് എന്നതിനെ കുറിച്ചും മനസിലാക്കണം.
പലിശ ഇല്ല
നിങ്ങൾ 25,000 രൂപ പ്രതിമാസം 40 മാസത്തെ കാലാവധിയിൽ, 10 ലക്ഷത്തിന്റെ ചിട്ടി മുടക്കച്ചിട്ടിയായി എടുത്താൽ ആ 25,000 രൂപയിൽ ഒരു രൂപ പോലും പലിശയിലേക്ക് അടക്കുന്നില്ല. ആദ്യ മാസത്തിനു ശേഷം പിന്നീട് ഓരോ മാസവും ഡിവിഡൻ്റ് ലഭിക്കുന്നതിനാൽ തിരിച്ചടവ് തുക കുറയും എന്നതും ആശ്വാസകരമാണ്. അതിനാൽ എല്ലാ മാസവും തിരിച്ചടവ് തുക ഒരു ഭാരമായി തോന്നുന്നില്ല. കാലാവധി അവസാനിക്കുമ്പോഴേക്കും വലിയൊരു തുക നിങ്ങൾക്ക് ഡിവിഡൻ്റായി ലഭിക്കുകയും ചെയ്യുന്നു. ഇതെല്ലാം ബാങ്ക് വായ്പകളേക്കാൾ നേട്ടം നൽകുന്ന കാര്യങ്ങളാണ്.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications