സ്ഥിര നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയിൽ എല്ലാ ബാങ്കുകളും എൻബിഎഫ്സികളും വിവിധ എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു നിശ്ചിത കാലത്തേക്ക് ഒറ്റത്തവണയായി തുക നിക്ഷേപിച്ച് അതിന് സ്ഥിരമാർന്ന പലിശ ലഭിക്കുന്ന സുരക്ഷിത നിക്ഷേപങ്ങളാണ് എഫ്ഡി. സാധാരണ നിക്ഷേപകർക്ക് പുറമേ മുതിർന്ന പൗരൻമാർക്കും ഉറപ്പുള്ള നേട്ടം ലഭിക്കും.
ഓരോ ബാങ്ക് എഫ്ഡിയും വ്യത്യസ്ത പലിശയും കാലാവധിയും വാഗ്ദാനം ചെയ്യുന്നു. സാധാരണയായി ഉയർന്ന പലിശ നിരക്കുള്ള എഫ്ഡികളോടാണ് ആളുകൾക്ക് താത്പര്യം. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനാൽ നിക്ഷേപ പലിശ നിരക്കും കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും ഉയർന്ന പലിശ നൽകുന്ന നിക്ഷേപങ്ങളുണ്ട്.
5 വർഷത്തെ കാലാവധിക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പുതിയ പലിശ നിരക്കും, ഈ കാലാവധിയിൽ 20 ലക്ഷം നിക്ഷേപിച്ചാൽ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ലഭിക്കുന്ന മെച്യൂരിറ്റി തുകയും അറിയാം.. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പിഎൻബി, പോസ്റ്റ് ഓഫീസ് എന്നിവ നൽകുന്ന എഫ്ഡി സ്കീമുകളാണ് ഇവിടെ പരിശോധിക്കുന്നത്.
1. എസ്‌ബിഐ എഫ്ഡി നിരക്കും മെച്യൂരിറ്റിയും...
എസ്ബിഐ 5 വർഷത്തെ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.30% പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.30% പലിശ ലഭിക്കും. ഈ സ്കീമിൽ നിക്ഷേപകർ 20 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ എത്ര രൂപ ലഭിക്കും?
സാധാരണ നിക്ഷേപകർ എസ്‌ബിഐയുടെ 5 വർഷത്തെ എഫ്‌ഡിയിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചാ? കാലാവധി പൂർത്തിയാകുമ്പോൾ 27,33,799 രൂപ മെച്യൂരിറ്റിയായി ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി 28,71,563 രൂപയാണ്.

2. പിഎൻബി എഫ്ഡി നിരക്കും മെച്യൂരിറ്റിയും....
പഞ്ചാപ് നാഷണൽ ബാങ്ക് അഥവാ പിഎൻബിയിൽ 5 വർഷത്തെ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത് 7 ശതമാനവുമാണ്. ഈ കാലാവധിയിൽ 20 ലക്ഷത്തിന്റെ ഇൻവെസ്റ്റ് നടത്തിയാൽ നിക്ഷേപകർക്ക് എത്ര രൂപ മെച്യൂരിറ്റിയായി ലഭിക്കും?
5 വർഷത്തെ കാലാവധിയിൽ സാധാരണ ഉപഭോക്താക്കൾ പിഎൻബിയുടെ എഫ്‌ഡിയിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 27,60,840 രൂപയായിരിക്കും.
മുതിർന്ന പൗരന്മാർ 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിച്ച 20 ലക്ഷത്തിന് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് മൊത്തം 28,29,556 രൂപയായിരിക്കും.
3. എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി പലിശ നിരക്കും മെച്യൂരിറ്റിയും
എച്ച്ഡിഎഫ്സി ബാങ്കിൽ 5 വർഷത്തെ കാലാവധിയുള്ള എഫ്ഡി സാധാരണ നിക്ഷേപകർക്ക് 6.40% പലിശ നൽകുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ 6.90 ശതമാനമാണ്. ഈ സ്കീമിൽ ഒരു നിക്ഷേപകൻ 20 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപം എത്രത്തോളം വളരും? കണക്കുകൾ ഇതാ...
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ 5 വർഷത്തെ എഫ്ഡിയിൽ സാധാരണ നിക്ഷേപകർ 20 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 27,47,288 രൂപയായിരിക്കും.
ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 28,15,684 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും.
4. ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്കും മെച്യൂരിറ്റിയും
5 വർഷത്തെ കാലാവധിയിൽ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപം നൽകുന്നു. ഇതിൽ സാധാരണ നിക്ഷേപകർക്ക് 6.60% പലിശയും മുതിർന്ന പൗരന്മാർക്ക് 7.10% പലിശയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ കാലാവധിയിൽ നിക്ഷേപകർ 20 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുകയായി എത്ര രൂപ നേടാൻ സാധിക്കും?
സാധാരണ നിക്ഷേപകർക്ക് ഐസിഐസിഐയുടെ 5 വർഷത്തെ എഫ്‌ഡിയിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 27,74,455 രൂപ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് 5 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകുന്ന തുക 28,43,493 രൂപയായിരിക്കും.
5. പോസ്റ്റ് ഓഫീസ് എഫ്ഡി പലിശ നിരക്കും മെച്യൂരിറ്റിയും
പോസ്റ്റ് ഓഫീസ് 5 വർഷത്തെ എഫ്ഡിയ്ക്ക് എല്ലാ നിക്ഷേപകർക്കും ഒരുപോലെ 7.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിൽ പോസ്റ്റ് ഓഫീസിൽ 20 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും?
അതായത് പോസ്റ്റ് ഓഫീസ് 5 വർഷത്തെ എഫ്‌ഡിയിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് 28,99,896 രൂപയായിരിക്കും.
ഇവിടെ 4 ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശയും മെച്യൂരിറ്റി തുകയും പോസ്റ്റ് ഓഫീസ് എഫ്ഡി വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
