പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്കപ്പോഴും മുതിര്‍ന്ന പൗരന്മാര്‍ അവരുടെ റിട്ടയര്‍മെന്റ് സമ്പാദ്യം റിസ്‌ക് സാധ്യതകള്‍ ഇല്ലാത്തതോ, തീരെ കുറഞ്ഞതോ ആയ ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുവാനാണ് താത്പര്യം കാണിക്കാറ്. അപരിചിതമായ ഏതെങ്കിലും മേഖലകളില്‍ കടന്ന് അതുവരെയുണ്ടാക്കിയ തങ്ങളുടെ സമ്പാദ്യം നഷ്ട സാധ്യതകളുടെ നിഴലിലേക്കാക്കുവാന്‍ ആരും ആഗ്രഹിക്കുകയില്ലല്ലോ. soഅതും ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ ഒരാള്‍. നിക്ഷേപ മൂലധനത്തിന്മേലുള്ള പരിപൂര്‍ണ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളോ, സര്‍ക്കാര്‍ പിന്തുണയുള്ള ഏതെങ്കിലും സമ്പാദ്യ പദ്ധതികളോ, അല്ലെങ്കില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളോ തെരഞ്ഞെടുക്കുകയാണ് പതിവ്.

 

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കാം ഈ പദ്ധതിയിലൂടെ

പിഎംവിവിവൈ, എസ്‌സിഎസ്എസ് നിക്ഷേപ പദ്ധതികള്‍

പിഎംവിവിവൈ, എസ്‌സിഎസ്എസ് നിക്ഷേപ പദ്ധതികള്‍

റിട്ടയര്‍മെന്റ് കാലത്തില്‍ സ്ഥിരമായ ആദായമായിരിക്കും ഈ നിക്ഷേപങ്ങളുടെയെല്ലാം പ്രാഥമിക ലക്ഷ്യം. എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്) എന്നിവ അത്തരത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരമായ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണ്. പലപ്പോഴും നിക്ഷേപത്തിനായി പിഎംവിവിവൈ തെരഞ്ഞെടുക്കണോ അതോ എസ്‌സിഎസ്എസ് മതിയോ എന്ന ആശയക്കുഴപ്പം പെന്‍ഷന്‍കാരായ നിക്ഷേപകരില്‍ കാണാറുണ്ട്. ഈ രണ്ട് നിക്ഷേപ പദ്ധതികളുടെയും പലിശ നിരക്കും മറ്റ് സവിശേഷതകളും എന്തൊക്കെയാണെന്ന് നമുക്കിവിടെ വിശദമായി പരിശോധിക്കാം.

Also Read : പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന

എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന

60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയാണ് എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന. 10 വര്‍ഷത്തേക്കുള്ള സ്ഥിരമായ പെന്‍ഷനാണ് പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന അവതരിപ്പിക്കുന്നത്. ഈ പദ്ധതിയിലെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, ഒരു വര്‍ഷത്തില്‍ വില്‍ക്കുന്ന പോളിസികള്‍ക്കുള്ള ഗ്യാരണ്ടീഡ് പെന്‍ഷന്‍ നിരക്കുകള്‍ ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ ധനകാര്യ മന്ത്രാലയം അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും.

Also Read : എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

അതേസമയം, സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. റിട്ടയര്‍മെന്റിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരമായ ഒരു വരുമാനം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വര്‍ഷത്തിലെ ഓരോ പാദത്തിലുമാണ് നിക്ഷേപകര്‍ക്ക് എസ്‌സിഎസ്എസ് ആദായം വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ സര്‍ട്ടിഫൈഡ് ചെയ്തിട്ടുള്ള ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഒരു വ്യക്തിയ്ക്ക് എസ്‌സിഎസ്എസ് പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുന്നതാണ്.

Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

പ്രധാന്‍ മന്ത്രി വയ വന്ദന യോജന പ്രകാരം ആദ്യത്തെ സാമ്പത്തീക വര്‍ഷത്തില്‍ 7.4 ശതമാനം പ്രതിവര്‍ഷ പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഓരോ മാസവും നിക്ഷേപകന് ആദായം ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിലവിലെ പാദത്തില്‍ 7.4 ശതമാനം വാര്‍ഷിക പലിശ നിരക്കാണ് നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

Also Read : ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

വായ്പാ സൗകര്യം

വായ്പാ സൗകര്യം

പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയില്‍ 2020 മാര്‍ച്ച് 31 വരെ വാങ്ങിക്കുന്ന എല്ലാ പോളിസികള്‍ക്കും 10 വര്‍ഷ കാലയളവിലേക്കാണ് പെന്‍ഷന്‍ തുക ലഭിക്കുക. പോളിസി 3 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അതിന്മേല്‍ വായ്പാ സൗകര്യവും ഉപയോക്താവിന് ലഭിക്കും. പര്‍ച്ചേസ് വിലയുടെ പരമാവധി 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. എന്നാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപ കാലാവധി 5 വര്‍ഷമാണ്. നിക്ഷേപ കാലയളവ് പൂര്‍ത്തിയായാല്‍ താത്പര്യമുള്ള ഉപയോക്താക്കള്‍ക്ക് 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനും സാധിക്കും.

Also Read : വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ തുക

ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ തുക

പിഎംവിവിവൈ പ്രകാരമുള്ള ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ തുക മാസം 1,000 രൂപയാണ്. ഒരു പാദത്തില്‍ 3,000 രൂപയും. അര്‍ധ വാര്‍ഷിക കാലയളവില്‍ ചുരുങ്ങിയച് 6,000 രൂപയും ഒരു വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് 12,000 രൂപയുമാണ് പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയിലെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക. പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ തുക മാസം 9,250 രൂപയാണ്.

Also Read : ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പരമാവധി ലഭിക്കുന്ന പെന്‍ഷന്‍ തുക

പരമാവധി ലഭിക്കുന്ന പെന്‍ഷന്‍ തുക

പാദത്തില്‍ 27,750 രൂപയും അര്‍ധ വാര്‍ഷികമായി 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയുമാണ് പരമാവധി ലഭിക്കുന്ന പെന്‍ഷന്‍ തുക. എന്നാല്‍ നിക്ഷേപകന് അനുവദിച്ചിട്ടുള്ള പരമാവധി പര്‍ച്ചേസ് വില 15 ലക്ഷം രൂപയാണ്. ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാനുള്ള പ്രധാന ഘടകം പ്രായമാണ്. 60 വയസ്സ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് മാത്രമാണ് ഈ പോളിസി വാങ്ങിക്കുവാന്‍ സാധിക്കുക.

Also Read :മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം സുരക്ഷിതവും വിശ്വസനീയവുമായ ഒരു നിക്ഷേപ പദ്ധതിയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്‌സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം നിക്ഷേപകര്‍ക്ക് ലഭിക്കും.

Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ഏത് തെരഞ്ഞെടുക്കാം

ഏത് തെരഞ്ഞെടുക്കാം

നിലവില്‍ പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും 7.4 ശതമാനം പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പോളിസി വാങ്ങിച്ചു കഴിഞ്ഞാല്‍ 10 വര്‍ഷമാണ് പിഎംവിവിവൈ പദ്ധതിയിലെ ലോക്ക് ഇന്‍ പിരിയഡ്. എസ്‌സിഎസ്എസില്‍ 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. അത് നിക്ഷേപകന്റെ താത്പര്യപ്രകാരം ദീര്‍ഘിപ്പിക്കുകയുമാകാം. അതിനാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് അതിന് അനുയോജ്യ പദ്ധതി തെരഞ്ഞെടുക്കാം.

Read more about: investment
English summary

Compare LIC Pradhan Mantri Vaya Vandana Yojana and Senior Citizen Savings Scheme | പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

Compare LIC Pradhan Mantri Vaya Vandana Yojana and Senior Citizen Savings Scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X