സമ്പാദ്യ ശീലം വളർത്തുന്നത് ഏറ്റവും നല്ല ശീലമാണ്. എന്നാൽ എവിടെ നിക്ഷേപിക്കണമെന്ന ആശങ്ക പലരിലും ഉണ്ടാവാറുണ്ട്. സമ്പത്ത് വളരുന്നതിനൊപ്പം സ്ഥിരമായ വരുമാനവും അപകട സാധ്യത ഇല്ലാത്തതുമായ നിക്ഷേപം തിരയുന്നവർക്ക് എഫ്.ഡി തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ. നിലവിൽ എല്ലാ ബാങ്കുകളും എഫ്.ഡി നൽകുന്നു. പക്ഷേ ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കും വ്യത്യസ്ത ആനുകൂല്യങ്ങളും നൽകുന്നു. ബാങ്കുകൾ പോലെ പോസ്റ്റ് ഓഫീസും മികച്ച സ്ഥിര നിക്ഷേപ ഓപ്ഷനുകൾ നൽകുന്നുണ്ട്.
നിക്ഷേപകർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു വലിയ തുക നിക്ഷേപിക്കാൻ എഫ്.ഡിയിലൂടെ സാധിക്കുന്നു. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെ എഫ്.ഡിയിൽ നിക്ഷേപിക്കാം.
പ്രമുഖ ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാപ് നാഷണൽ ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ 5 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ 7.5 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപിച്ചാൽ നേട്ടം എത്രയാണ്? സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും എത്ര രൂപ വരെ മെച്യൂരിറ്റി ലഭിക്കുമെന്ന് പരിശോധിക്കാം. ഈ ബാങ്കുകൾക്കൊപ്പം പോസ്റ്റ് ഓഫീസ് എഫ്.ഡി നിക്ഷേപത്തെ കുറിച്ചും പരിശോധിക്കാം....
1. എസ്ബിഐ എഫ്ഡി....
സാധാരണ ഉപഭോക്താക്കൾക്ക് 6.50% പലിശ നിരക്കാണ് എസ്ബിഐ എഫ്.ഡി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക്: 7.50% പലിശ നൽകുന്നുണ്ട്. ഇവിടെ സാധാരണ നിക്ഷേപകർ 5 വർഷത്തെ എഫ്‌ഡിയിൽ 7.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 10,35,315 രൂപ മെച്യൂരിറ്റിയായി ഉറപ്പാക്കാം. അതായത് പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത് 2,85,315 രൂപയാണ്. എന്നാൽ ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർ 7.5 ലക്ഷം നിക്ഷേപിച്ചാൽ 10,87,461 രൂപ മെച്യൂരിറ്റി ലഭിക്കും. ഇവിടെ 3,37,461 രൂപ പലിശ മാത്രമായി ലഭിക്കുന്നു.

2. പഞ്ചാപ് നാഷണൽ ബാങ്ക് (പിഎൻബി) എഫ്.ഡി
പിഎൻബി സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനവും എഫ്.ഡി പലിശ നൽകുന്നു. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ ഈ എഫ്.ഡിയിൽ 5 വർഷത്തേക്ക് 7.5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് 10,35,315 രൂപയാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത് 10,61,084 രൂപയും. ഇവിടെ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന മൊത്തം പലിശത്തുക 2,85,315 രൂപയും, മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ 3,11,084 രൂപയുമാണ്.
3. എച്ച്ഡിഎഫ്സി ബാങ്ക് എഫ്.ഡി
ഈ സ്ഥിര നിക്ഷേപത്തിൽ സാധാരണ നിക്ഷേപകർക്ക് 7.00% പലിശയും മുതിർന്ന പൗരന്മാർക്ക് 7.50% പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ഉയർന്ന പലിശ നിരക്കാണ്. 5 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ സാധാരണ നിക്ഷേപകർ 7.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം 10,61,084 രൂപയായിരിക്കും. ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർ 7.5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 10,87,461 രൂപയായിരിക്കും. ഇവിടെ സാധാരണ നിക്ഷേപകർക്ക് പലിശയിനത്തിൽ 3,11,084 രൂപയും മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ 3,37,461 രൂപയുമാണ്.
4. ഐസിഐസിഐ ബാങ്ക് എഫ്.ഡി
എച്ച്ഡിഎഫ്സിക്ക് സമാനമായ പലിശ നിരക്കുകളാണ് ഐസിഐസിഐ ബാങ്കിൻ്റെ എഫ്.ഡി വാഗ്ദാനം ചെയ്യുന്നത്. ഇവിടെ സാധാരണ നിക്ഷേപകർക്ക് 7.00% പലിശ നിരക്കും, മുതിർന്ന പൗരന്മാർക്ക് 7.50% പലിശ നിരക്കും നൽകുന്നു. 5 വർഷത്തെ എഫ്‌ഡിയിൽ 7.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 10,61,084 രൂപയും മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 10,87,461 രൂപയുമായിരിക്കും.
5. പോസ്റ്റ് ഓഫീസ് എഫ്.ഡി
പോസ്റ്റ് ഓഫീസ് എഫ്.ഡിയിൽ എല്ലാ നിക്ഷേപകർക്കും 7.50% പലിശ നിരക്ക് നൽകുന്നു. ഇത് 5 വർഷത്തെ എഫ്‌ഡികൾക്ക് ബാധകമാണ്. പോസ്റ്റ് ഓഫീസ് എഫ്.ഡിയിൽ 5 വർഷത്തേക്ക് 7.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 10,87,461 രൂപ ലഭിക്കും.
ഇതിൽ എല്ലാ സ്ഥിര നിക്ഷേപങ്ങളും മികച്ച നേട്ടങ്ങൾ ഉറപ്പാക്കുന്നു. എന്നാൽ എല്ലാ നിക്ഷേപകർക്കും ഒരുപോലെ ഉയർന്ന വരുമാനം നൽകുന്നത് പോസ്റ്റ് ഓഫീസ് എഫ്.ഡിയാണ്. ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും താരതമ്യേന ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications