റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക അടിത്തറ എല്ലാവരുടേയും ലക്ഷ്യമാണ്. അതുകൊണ്ടു തന്നെ മുതിർന്ന പൗരന്മാർ അവരുടെ പണം ബാങ്ക് സ്ഥിര നിക്ഷേപത്തിലോ പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതിയിലോ നിക്ഷേപിക്കാനാണ് ഇഷ്ടപ്പെടുന്നത്. നിക്ഷേപത്തിന്റെ സുരക്ഷയും ഉറപ്പായ വരുമാനവുമാണ് ഈ ഇഷ്ടത്തിന് കാരണം. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഒമ്പത് ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം വളരെ ജനപ്രിയമാണ്. 60 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും മുതിർന്ന പൗരന്മാരുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീലോ നിഷേപിക്കാൻ കഴിയും. ബാങ്ക് സ്ഥിര നിക്ഷേപത്തിന്റേയും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റേയും പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
എസ്‌സിഎസ്എസ് സ്‌കീമിന്റെ മെച്യൂരിറ്റി കാലയളവ് അഞ്ച് വർഷമാണ്. ഇത് 3 വർഷത്തേക്ക് കൂടി നീട്ടാം. നിലവിൽ എസ്‌സിഎസ്എസ് 8.2 ശതമാനം ഗ്യാരണ്ടീഡ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരിക്കൽ നിക്ഷേപം നടത്തിക്കഴിഞ്ഞാൽ, കാലാവധിയിലുടനീളം പലിശ നിരക്ക് അതേപടി തുടരും. ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

എസ്ബിഐ സീനിയർ സിറ്റിസൺ എഫ് ഡി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപ കാലയളവിന് 4% മുതൽ 7.50% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.25% പലിശ നേടാം.
പഞ്ചാബ് നാഷണൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 4% മുതൽ 7.75% വരെ പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നു. അഞ്ച് വർഷത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7% വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത് 2024 ജനുവരി 8 നാണ്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 7.50% പലിശ നൽകുന്നുണ്ട്. ഈ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത് 2023 ഒക്ടോബർ 1നാണ്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 3.50% മുതൽ 7.65% വരെ പലിശ മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ കാലാവധിയിൽ ബാങ്ക് 7.50% വാഗ്ദാനം ചെയ്യുന്നു. 2023 ഒക്ടോബർ 16 നാണ് ഈ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത്.
നികുതി ഇളവ്
അഞ്ച് വർഷത്തെ ബാങ്ക് സ്ഥിര നിക്ഷേപം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. നിലവിൽ എസ്‌സിഎസ്എസ് സ്‌കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷം രൂപ ആണ്. ഈ തുക നിക്ഷേപിക്കുകയാണെങ്കിൽ, ത്രൈമാസ പലിശ 61,500 ആയിരിക്കും, വാർഷിക പലിശ 2,46,000 രൂപയും. ഈ തുക 50,000 പരിധിക്ക് മുകളിലായതിനാൽ, ഒരു നിശ്ചിത നിരക്കിൽ ടിഡിഎസ് കുറയ്ക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTB അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള നിക്ഷേപങ്ങളുടെ പലിശയിൽ 50,000 രൂപ വരെ കിഴിവ് ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications