സ്ഥിര നിക്ഷേപങ്ങൾ എപ്പോഴും സുരക്ഷിതമായൊരു സമ്പാദ്യ പദ്ധതിയാണ്. സമ്പാദ്യം വർധിപ്പിക്കുന്നതിനുള്ളൊരു മാർഗം കൂടിയാണവ. നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സ്ഥിര നിക്ഷേപങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത പലിശ നിരക്കിൽ ഒരു തുക നിക്ഷേപിക്കുന്നതാണ്.
സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പിൻവലിച്ചാൽ പിഴ ഈടാക്കും. സ്റ്റാൻഡേർഡ് സേവിങ്സ് അക്കൗണ്ടുകളെ അപേക്ഷിച്ച് എഫ്ഡികൾ പൊതുവെ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. സമ്പാദ്യം വർധിപ്പിക്കാൻ ഉറപ്പുള്ള റിട്ടേൺ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് സ്ഥിരനിക്ഷേപങ്ങൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 1, 3, 5 വർഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ എത്രയാണെന്ന് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരുവർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.80% പലിശയാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ കാലയളവിലെ നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും 5 വർഷംവരെയുള്ളവയ്ക്ക് 6.50 ശതമാനവുമാണ് ബാങ്ക് നൽകുന്ന പലിശ.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും 3 വർഷംവരെയുള്ളവയ്ക്ക് 7 ശതമാനവും 5 വർഷംവരെയുള്ളവയ്ക്ക് 6.50 ശതമാനവും പലിശ നൽകുന്നുണ്ട്.
കാനറ ബാങ്ക്
ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് കാനറ ബാങ്കാണ്. 1 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.85 ശതമാനമാണ് ബാങ്ക് നൽകുന്ന പലിശ. 3 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനവും 5 വർഷംവരെയുള്ളവയ്ക്ക് 6.70 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രെയിൻ ടിക്കറ്റ് കിട്ടിയില്ലേ, തത്കാൽ വഴി കിട്ടുമോ എന്ന് നോക്കാം, ബുക്കിംഗിന്റെ നടപടി ക്രമങ്ങളറിയാം
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 1 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.60 ശതമാനമാണ് പലിശയായി നൽകുന്നത്. 3 വർഷത്തെയും 5 വർഷത്തെയും എഫ്ഡികൾക്ക് ബാങ്ക് ഉയർന്ന പലിശ നിരക്കായ 7 ശതമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐസിഐസിഐ ബാങ്ക്
1 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.70 ശതമാനമാണ് ഐസിഐസിഐ ബാങ്ക് പലിശയായി നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്കിനെ പോലെ 3 വർഷത്തെയും 5 വർഷത്തെയും എഫ്ഡികൾക്ക് ബാങ്ക് ഉയർന്ന പലിശ നിരക്കായ 7 ശതമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ്. മാത്രമല്ല, ബാങ്കിന്റെ നയങ്ങളെയും നിലവിലുള്ള വിപണി സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി വ്യത്യാസം വരാം. സ്ഥിര നിക്ഷേപങ്ങൾക്ക് നിലവിലെ പലിശ നിരക്കുകൾ എത്രയെന്ന് അറിയാനായി ബന്ധപ്പെട്ട ബാങ്കുകളുമായി എപ്പോഴും ബന്ധപ്പെടുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
