2024ലെ ഇടക്കാല ബജറ്റാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വർഷമായത് കൊണ്ടു തന്നെ ജനകീയമായ പ്രഖ്യാപനങ്ങൾ ഒരു പക്ഷെ ബജറ്റിലുണ്ടായേക്കാം. നിർമ്മാണ സാമഗ്രഹികളുടെ വിലയിൽ ഏതെങ്കിലും തരത്തിൽ വില കുറയുമോ എന്നും ആളുകൾ ഉറ്റുനോക്കുന്നുണ്ട്. എന്തായാലും സ്വന്തമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ഭവന വായ്പ പലിശ നിരക്ക് പരിശോധിക്കുന്നതും നല്ലതായിരിക്കും.
ഭവന വായിപയുടെ പലിശ നിരക്കുകൾ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടും. ക്രെഡിറ്റ് സ്കോർ , വരുമാനം, കാലാവധി പലിശ, ലോൺ-ടു-വാല്യൂ അനുപാതം, എംസിഎൽആർ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വായ്പയുടെ പലിശ നിരക്ക്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത് മികച്ച ലോൺ കണ്ടെത്താൻ സഹായിക്കും.

75 ലക്ഷത്തിന് മുകളിലുള്ള തുകകൾക്ക് സ്വകാര്യ ബാങ്കുകൾ 8.35% മുതൽ 14.85% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
1. കൊട്ടക് മഹീന്ദ്ര ബാങ്ക് - 8.70% മുതൽ
2. ഐസിഐസിഐ ബാങ്ക് - 8.75% മുതൽ
3. ആക്സിസ് ബാങ്ക് - 8.70% - 9.10%
4.എച്ച്എസ്ബിസി ബാങ്ക് - 8.45% മുതൽ
5. സൗത്ത് ഇന്ത്യൻ ബാങ്ക് - 9.84% -11.69%
6. കരൂർ വൈശ്യ ബാങ്ക് - 8.95% - 11.00%
7. കർണാടക ബാങ്ക് - 8.58% -10.58 %
8. ഫെഡറൽ ബാങ്ക് - 8.80% മുതൽ
9. ധനലക്ഷ്മി ബാങ്ക് - 9.35% -10.50%
10. ബന്ധൻ ബാങ്ക് - 9.16% -13.33%
11. ആർബിഎൽ ബാങ്ക് - 8.90 മുതൽ
12. സി എസ് ബി ബാങ്ക് - 10.69% -12.54%
13. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് - 8.35% മുതൽ
14. സിറ്റി യൂണിയൻ ബാങ്ക് - 13.35% -14.85%
പൊതുമേഖലാ ബാങ്കുകൾ
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 8.40% മുതൽ 10.05%
2. ബാങ്ക് ഓഫ് ബറോഡ - 8.40% മുതൽ 10.90%
3. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 8.35% മുതൽ 10.90%
4. പഞ്ചാബ് നാഷണൽ ബാങ്ക് - 8.40% മുതൽ 10.15
5. ബാങ്ക് ഓഫ് ഇന്ത്യ - 8.30% മുതൽ 10.75%
6. കാനറ ബാങ്ക് - 8.40% മുതൽ 11.15%
7. യുകോ ബാങ്ക് - 8.45%മുതൽ 10.30 %
8. ബാങ്ക് ഓഫ് മഹാരാഷ്ട്ര - 8.35% മുതൽ 11.15%
9. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് - 8.50% മുതൽ 10%
10. ഇന്ത്യൻ ഓവർസീസ് ബാങ്ക് - 8.40% മുതൽ
11. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.45% മുതൽ 9.80%
ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ പലിശ നിരക്കിൽ സ്വാധീനം ചെലുത്തുന്നു എന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. പേയ്‌മെൻ്റ് ചരിത്രം, സാമ്പത്തിക ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവയെല്ലാം ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കുന്നു. അതുകൊണ്ടു തന്നെ ബാങ്കുകൾ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുകളുള്ള വായ്പക്കാരുടെ പലിശ നിരക്ക് ഉയർത്തും. എന്നാൽ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള ഒരു വ്യക്തിയെ കടം കൊടുക്കുന്നവർ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണക്കാക്കുന്നു. ഇത് അവർക്ക് കുറഞ്ഞ പലിശ നിരക്ക് നൽകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കുറച്ച് കാത്തിരിക്കാം
2024 രണ്ടാം പാദം മുതൽ അല്ലെങ്കിൽ ഒരുപക്ഷേ ജൂൺ അല്ലെങ്കിൽ ജൂലൈയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ
ഭവനവായ്പകളുടെ ഇഎംഐയിൽ എന്തെങ്കിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഭവനവായ്പ എടുക്കുന്നവർ വർഷത്തിൻ്റെ ആദ്യപകുതിയിൽ കാത്തിരിക്കുന്നത് ഒരു പക്ഷെ സാമ്പത്തിക ലാഭത്തിന് കാരണമായേക്കാം.
ഭവന വായ്പ എന്നത് ദീർഘകാലത്തേക്ക് സാമ്പത്തിക ഉത്തരവാദിത്തം നൽകുന്ന വായ്പയാണ്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും പരിശോധിക്കുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications