എസ്ഐപിയോ പിപിഎഫോ? പ്രതിവർഷം 50000 നിക്ഷേപിക്കാൻ മികച്ച ഇടം ഏത്?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളും (എസ്‌ഐ‌പി) പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകളും (പി‌പി‌എഫ്) രണ്ട് ജനപ്രിയ ദീർഘകാല നിക്ഷേപ ഓപ്ഷനുകളാണ്. പി‌പി‌എഫ് സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ്സ് സ്കീമാണ്, അതേസമയം എസ്‌ഐ‌പി ഒരു മാർക്കറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാനാണ്.

എമർജൻസി ലോൺ: ക്രെഡിറ്റ് സ്കോർ മാത്രം പോര, ഇക്കാര്യങ്ങൾകൂടി അറിഞ്ഞിരിക്കണം

ചെറുതും പതിവായതുമായ സംഭാവനകളിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് എസ്ഐപികൾ. ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് അവ അനുയോജ്യമാണ്. നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് പ്രതിമാസ, ത്രൈമാസ, വാർഷിക അടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒരു നിക്ഷേപ ഓപ്ഷനാണ് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ). എസ്‌ഐപിയുടെ ശരാശരി ദീർഘകാല വരുമാനം ഏകദേശം 12 ശതമാനമാണ്.

എസ്ഐപിയോ പിപിഎഫോ? പ്രതിവർഷം 50000 നിക്ഷേപിക്കാൻ മികച്ച ഇടം ഏത്?

പിപിഎഫ് എന്നത് സർക്കാർ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. ഇതിൽ വ്യക്തികൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പ്രതിവർഷം 7.1 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. 15 വർഷമാണ് നിക്ഷേപ കാലാവധി. 50,000 രൂപയുടെ വാർഷിക നിക്ഷേപത്തിൽ ഏത് ഓപ്ഷനാണ് ഉയർന്ന വരുമാനം നൽകുന്നതെന്ന് നോക്കാം.

എസ്ഐപിയിൽ പ്രതിവർഷം 50,000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?

എസ്ഐപിയിൽ പ്രതിവർഷം 50,000 രൂപ (പ്രതിമാസം 4,166 രൂപ) നിക്ഷേപിക്കുകയാണെങ്കിൽ, 15 വർഷത്തേക്കുള്ള ആകെ നിക്ഷേപം 7,49,880 രൂപയായിരിക്കും. ശരാശരി വാർഷിക വരുമാനം 12 ശതമാനം കണക്കാക്കിയാൽ, 15 വർഷാവസാനത്തിലെ നിങ്ങളുടെ കോർപ്പസ് ഏകദേശം 21,02,064 രൂപയായിരിക്കും, ഇതിൽ പലിശ ഇനത്തിൽ ലഭിക്കുന്ന 13,52,184 രൂപയും ഉൾപ്പെടുന്നു.

ആഘോഷമാക്കാം; വിവാഹത്തിനായി വ്യക്തിഗത വായ്പ ഉപയോഗിക്കുന്നതുകൊണ്ടുള്ള 5 നേട്ടങ്ങൾ

പിപിഎഫിൽ പ്രതിവർഷം 50,000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?

ഒരു പിപിഎഫിൽ പ്രതിവർഷം 50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 15 വർഷത്തിനുള്ളിൽ നിങ്ങളുടെ ആകെ നിക്ഷേപം 7,50,000 രൂപയായിരിക്കും. 7.1 ശതമാനം പലിശ ഇനത്തിൽ കണക്കാക്കിയാൽ കിട്ടുന്നത് 6,06,070 രൂപയായിരിക്കും. അതായത്, 16 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുക ഏകദേശം 13,56,070 രൂപയായിരിക്കും.

എസ്ഐപികൾ മാർക്കറ്റ് ലിങ്ക്ഡ് ആണ്, അതായത് റിട്ടേണുകൾക്ക് ഉറപ്പില്ല. മുകളിൽ സൂചിപ്പിച്ച 12 ശതമാനം റിട്ടേൺ ഒരു ഏകദേശ കണക്കാണ്, വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് യഥാർത്ഥ റിട്ടേണുകൾ വ്യത്യാസപ്പെടാം. പിപിഎഫ് ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ പലിശ നിരക്ക് എസ്ഐപികളെക്കാൾ കുറവാണ്.

Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Greynium Information Technologies should be held liable for any losses. Please consult a professional advisor.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X