രാജ്യത്തെ എല്ലാ ബാങ്കുകളും തന്നെ ഹ്രസ്വകാല, ദീര്‍ഘകാല സ്ഥിര നിക്ഷേപ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
സുരക്ഷിതമായ നിക്ഷേപവും നിക്ഷേപത്തിന് മേല്‍ സ്ഥിരമായ ആദായവും ആഗ്രഹിക്കുന്നവരുടെ മികച്ച തിരഞ്ഞെടുപ്പാണ് സ്ഥിര നിക്ഷേപങ്ങള്‍. രാജ്യത്തെ എല്ലാ ബാങ്കുകളും തന്നെ ഹ്രസ്വകാല, ദീര്‍ഘകാല സ്ഥിര നിക്ഷേപ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകന്റെ ആവശ്യകതയും താത്പര്യവും അടിസ്ഥാനമാക്കി നിക്ഷേപത്തിന്റെ കാലാവധി തെരഞ്ഞടുക്കാവുന്നതാണ്. ബാങ്കുകളെക്കൂടാതെ പോസ്റ്റ് ഓഫീസുകളിലും സ്ഥിര നിക്ഷേപ സേവനം ലഭ്യമാണ്.

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകള്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമാണ്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിയില്‍ പോസ്റ്റ് ഓഫീസുകളില്‍ സ്ഥിര നിക്ഷേപ സേവനം ലഭ്യമാണ്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനവും പലിശ നിരക്ക് ലഭിക്കും.
എസ്ബിഐയിലെ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.9 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.9 ശതമാനം പലിശ നിരക്ക് ലഭിക്കും. 180 ദിവസം മുതല്‍ ഒരു വര്‍ഷത്തിന് 1 ദിവസം കുറവ് വരെയുള്ള നിക്ഷേപത്തിന് 4.4 ശതമാനമാണ് പലിശ നിരക്ക് നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്ക് ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.1 ശതമാനമാണ്. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.3 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശ നിരക്ക്.
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐയില്‍ 3.4 ശതമാനം മുതല്‍ 6.2 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
