നമുക്കെല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാവും. എന്നാൽ മിനിമം ബാലൻസ് നിലനിർത്താൻ പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ പിഴ ഈടാക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ട ഉപഭോക്താക്കളിൽ നിന്ന് പിഴയായി 8,495 കോടി രൂപ ഈടാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇപ്പോൾ മിനിമം ബാലൻസ് ഇല്ലാത്ത ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കാറില്ല. എന്നാൽ മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൊത്തം 1,538 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. ഇന്ത്യൻ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , കാനറ ബാങ്ക് എന്നിവ യഥാക്രമം 1,466 കോടി, 1,251 കോടി, 1,158 കോടി രൂപ സമാഹരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് മിനിമം ബാലൻസ്..?
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുടമകൾ നിശ്ചിത തുക നിശ്ചിത സമയത്തേക്ക് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഈ തുകയെ ശരാശരി ബാലൻസ് എന്നോ മിനിമം ബാലൻസ് എന്നോ ആണ് സൂചിപ്പിക്കുന്നത്. നിശ്ചിത കാലയളവിൽ ദിവസേനെയുള്ള ക്ലോസിംഗ് ബാലൻസിന്റെ ആകെ തുകയെ കാലയളവിലെ ദിവസങ്ങൾ കൊണ്ട് ഹരിച്ചാണ് ആവറേജ് മിനിമം ബാലൻസ് കണക്കാക്കുന്നത്.

ശരാശരി പ്രതിമാസ ബാലൻസ് എന്താണ്..?
മെയിൻ്റനൻസ് ഇതര നിരക്കുകൾ ഒഴിവാക്കാൻ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ശരാശരി പ്രതിമാസ ബാലൻസ്. ശരാശരി പ്രതിമാസ ബാലൻസ് കണക്കാക്കാൻ ഒരു മാസത്തിലെ എല്ലാ ദിവസത്തേയും ക്ലോസിംഗ് ബാലൻസുകളുടെ തുക എടുത്ത് മാസത്തിലെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുന്നു.
അക്കൗണ്ടിന്‍റെ തരത്തെയും അക്കൗണ്ടുള്ള ബ്രാഞ്ചിന്‍റെ പ്രദേശത്തെയും അക്കൗണ്ടിൽ ലഭ്യമായ സൗകര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് മാസ, ത്രൈമാസ, അർധ വാർഷിക ശരാശരി ബാലൻസുകൾ ബാങ്ക് നിശ്ചയിക്കുന്നത്. എല്ലാ സേവിംഗ്‌സ് അക്കൗണ്ടുടമകളും മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല. സാധാരണ ഗതിയിൽ സൗകര്യങ്ങളും സേവനങ്ങളും കൂടുന്തോറും ശരാശരി ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ ബാങ്ക് , പിഎൻബി തുടങ്ങിയ വൻകിട ബാങ്കുകളുടെ മിനിമം ബാലൻസ് ചാർജുകൾ എത്രയാണെന്ന് പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി പ്രതിമാസ ബാലൻസ് സൂക്ഷിക്കാത്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിഴ ഈടാക്കില്ല. 2020 മുതൽ ഇത് ഒഴിവാക്കിയിട്ടുണ്ട്.

എച്ച്‌ഡിസിഎഫ് ബാങ്ക്
മെട്രോ, നഗരങ്ങളിലെ ഉപഭോക്താക്കൾ നിലനിർത്തേണ്ട ശരാശരി പ്രതിമാസ ബാലൻസ് 10,000 രൂപയാണ്. അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷവും ഒരു ദിവസവും ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപം. അർദ്ധ നഗരങ്ങൾക്ക് 5,000 രൂപ അല്ലെങ്കിൽ 50,000 രൂപയുടെ സ്ഥിര നിക്ഷേപം ആണ്. ഇത് ഇല്ലെങ്കിൽ മിനിമം ബാലൻസ് തുകയുടെ 6 ശതമാനം അല്ലെങ്കിൽ 600 രൂപ എന്നതാണ് പിഴയായി ഈടാക്കുക.
ഐസിഐസിഐ ബാങ്ക്
മിനിമം പ്രതിമാസ ശരാശരി ബാലൻസ് 5000 രൂപയാണ്. ഇത് നിലനിർത്തിയില്ലെങ്കിൽ 100 രൂപ+ ബാലൻസ് തുകയുടെ 5 ശതമാനം തുക പിഴയായി ഈടാക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ ഗ്രാമങ്ങളിലെ ഉപഭോക്താക്കളിൽ നിന്നും 400 രൂപയും നഗരങ്ങളിലെ ഉപഭോക്താക്കളിൽ നിന്ന് 500 രൂപയും അർബൻ/മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളിൽ നിന്ന് 600 രൂപയും ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications