ദീർഘകാല നിക്ഷേപത്തിലൂടെ ഉയർന്ന തുക കണ്ടെത്താമെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഏത് നിക്ഷേപ തന്ത്രം സ്വീകരിക്കണമെന്നാണ് പലർക്കും സംശയം. അതേസമയം മ്യൂച്വൽ ഫണ്ട് നിക്ഷേപം കഴിഞ്ഞ കുറേ കാലമായി മികച്ച റിട്ടേൺ നൽകുന്നുണ്ട്. 2023ൽ നിരവധി മ്യൂച്വൽ ഫണ്ടുകൾ 40 ശതമാനത്തിന് മുകളിൽ റിട്ടേൺ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി) വഴി നിക്ഷേപിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.
മ്യൂച്വൽ ഫണ്ടുകൾക്ക് വിപണിയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപത്തിന് റിട്ടേൺ ഉറപ്പ് നൽകാൻ സാധിക്കില്ല. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിപണി വിലയിരുത്തലുകളിൽ നിന്നും എസ്ഐപികളിലെ വരുമാനം ശരാശരി 12 ശതമാനമാണ്. കുറഞ്ഞ തുക എസ്ഐപി വഴി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന തുക കണ്ടെത്താൻ സാധിക്കും. വിശദമായി പരിശോധിക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
മ്യൂച്വൽ ഫണ്ടുകളിലെ ഏറ്റവും പ്രിയപ്പെട്ടതും ഉപയോഗിക്കുന്നതുമായ നിക്ഷേപ തന്ത്രങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, അല്ലെങ്കിൽ എസ്ഐപി. എസ്‌ഐപിയുടെ ലക്ഷ്യം നിക്ഷേപകന്റെ നിക്ഷേപ രീതി ലളിതമാക്കുക എന്നതാണ്. കാരണം ഇത് ഒരു വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം മിതമായ തുക നിക്ഷേപിച്ച് യൂണിറ്റുകൾ വാങ്ങാൻ അനുവദിക്കുന്നു.

എസ്‌ഐപിയിൽ, നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവർ തിരഞ്ഞെടുത്ത ആവൃത്തി അനുസരിച്ച് ഒരു നിശ്ചിത തുക പ്രതിവാര, പ്രതിമാസ അല്ലെങ്കിൽ അർദ്ധ വാർഷികമായി ഡെബിറ്റ് ചെയ്യപ്പെടും. ഒരു ഫണ്ടിന്റെ എൻഎവി വർദ്ധിക്കുമ്പോൾ, നിക്ഷേപകർക്ക് കുറച്ച് യൂണിറ്റുകൾ മാത്രമേ ലഭിക്കൂ. നേരെമറിച്ച്, ഫണ്ടിന്റെ എൻഎവി കുറയുമ്പോൾ, നിക്ഷേപകർക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കും. തൽഫലമായി, ഒരു യൂണിറ്റിന്റെ ശരാശരി ചെലവ് നിക്ഷേപകർ നടത്തുന്ന ലംപ്‌സം നിക്ഷേപത്തേക്കാൾ കുറവാണ്.
21 ലക്ഷം രൂപ കണ്ടെത്താം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി 21 ലക്ഷം രൂപ കണ്ടെത്തുക എന്നതാണ് സാമ്പത്തിക ലക്ഷ്യമെന്ന് കരുതുക. അതിനായി 500 രൂപ 25 വർഷം നിക്ഷേപിക്കേണ്ടതായി വരും. അതോടൊപ്പം എല്ലാ വർഷവും നിക്ഷേപിക്കുന്ന തുകയിൽ 10 ശതമാനം വർദ്ധനവും വരുത്തണം. ഉദാഹരണത്തിന്, നിക്ഷേപം 500 രൂപയിൽ തുടങ്ങി എന്ന് കരുതുക. അടുത്ത വർഷം തുക 10 ശതമാനം വർദ്ധിപ്പിക്കണം. 500 രൂപയുടെ 10 ശതമാനം 50 രൂപ. അതായത് 550 രൂപ നിക്ഷേപിക്കണമെന്ന് സാരം. അടുത്ത വർഷം 550 രൂപയുടെ 10 ശതമാനം അതായത് 55 രൂപ ഇതോടൊപ്പം ചേർക്കേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ, ആ വർഷം 605 രൂപ നിക്ഷേപിക്കേണ്ടിവരും. അതുപോലെ, എല്ലാ വർഷവും 10 ശതമാനം തുക ചേർത്തുകൊണ്ട് നിക്ഷേപം തുടരണം.
ഈ രീതിയിൽ, 25 നിക്ഷേപം തുടർന്നാൽ മൊത്തം നിക്ഷേപം 5,90,082 രൂപയാകും.
12 ശതമാനം റിട്ടേൺ കണക്കാക്കിയാൽ മൂലധന നേട്ടത്തിൽ നിന്ന് മാത്രം 15,47,691 രൂപ ലഭിക്കും. അതായത് 21വർഷം കഴിയുമ്പോൾ ആകെ 21,37,773 രൂപ ലഭിക്കും.
കുട്ടികൾക്ക് 1 വയസുള്ളപ്പോഴാണ്
എസ്ഐപി നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ 21 വയസാകുമ്പോഴേക്കും 21,37,773 രൂപ നേടാം. ആ തുക ഉന്നത വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാം.
30 വർഷത്തിനുള്ളിൽ 44,17,062 രൂപ
റിട്ടയർമെന്റ് സമയത്ത് 44 ലക്ഷം രൂപ കണ്ടെത്തുക എന്നതാണ് സാമ്പത്തിക ലക്ഷ്യമെന്ന് കരുതുക. അതിനായി മുകളിൽ സൂചിപ്പിച്ചത് പോലെ നിക്ഷേപം ക്രമീകരിക്കുക. അതായത് നിക്ഷേപം 500 രൂപയിൽ തുടങ്ങുകയും ഓരോ വർഷവും 10 ശതമാനം തുക വർദ്ധിപ്പിക്കുകയും ചെയ്യുക.
ഈ രീതിയിൽ 30 വർഷം നിക്ഷേപം തുടരണം. അങ്ങനെയെങ്കിൽ മൊത്തം നിക്ഷേപം 9,86,964 രൂപയാകും. 12 ശതമാനം റിട്ടേൺ ലഭിച്ചാൽ അതുവഴി 34,30,098 രൂപ നേടാം. അതായത് 30 വർഷത്തെ നിക്ഷേപം കൊണ്ട് ആകെ 44,17,062 ലക്ഷം രൂപ ലഭിക്കും.
30ആം വയസിൽ നിക്ഷേപം തുടങ്ങുന്ന വ്യക്തിക്ക് 60ആം വയസിൽ, റിട്ടയർമെന്റ് സമയത്ത് 44,17,062 രൂപ നേടാൻ കഴിയും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
