അമ്മയാകാൻ പോകുന്നവർ പ്രാഥമികമായി ചെയ്യേണ്ട ഒന്നാണ് അവർക്ക് പ്രത്യേകമായി തയ്യാറാക്കിയ ആരോഗ്യ ഇൻഷുറൻസുകളെ കുറിച്ച്.
ഇന്ത്യയിൽ സ്ത്രീകൾ രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 49% ആണെങ്കിലും, 2019 മുതൽ 2021 വരെ 15-49 വയസ്സുള്ളവരിൽ മിക്കവർക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ലെന്ന് മാത്രമല്ല, അതിനെ കുറിച്ച് വ്യക്തമായ ധാരണയുമില്ല എന്നതാണ് സത്യം.
ഒരു കുഞ്ഞ് ജനിക്കുക എന്നാൽ അത് യുവ ദമ്പതികൾക്ക് വലിയ ആശ്വാസം ഉണർത്തുന്ന ഒന്നാണ്. എന്നാൽ ആ സമയത്ത് എടുക്കേണ്ട മുൻകരുതലിനെ കുറിച്ച് അവരാരും ബോധവാന്മാരല്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒരുപാട് ബാധ്യതകൾ കൂടിയാണ് ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് ജനിച്ചുവീഴുന്നത്. അതുവരെ രണ്ടുപേർക്കും അല്ലെങ്കിൽ അതിൽ കൂടുതൽ പേർക്ക് മാത്രമായി ഒതുങ്ങിയിരുന്ന ചിലവുകൾ വീണ്ടും അധികരിക്കുക കൂടിയാണ് അതോടൊപ്പം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ശരിയായ മാതൃ ഇൻഷുറൻസ് പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് പ്രസവ ഇൻഷുറൻസ്?
പ്രസവ ഇൻഷുറൻസ് പോളിസി ഗർഭധാരണം, പ്രസവം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ കവർ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ളതാണ്.
ഇൻഷുറൻസിൽ ഉൾപ്പെടുന്ന ചെലവുകൾ:
*സാധാരണ പ്രസവത്തിനും സിസേറിയൻ വിഭാഗത്തിനും വരുന്ന ചെലവുകൾ.
*പ്രസവത്തിനു മുൻപും ശേഷവും ആവശ്യമായ പരിചരണ ചെലവുകൾ.
*ആശുപത്രിവാസ ചെലവുകൾ, മരുന്നുകൾ, ചികിത്സാ സേവനങ്ങൾ എന്നിവ.
*നവജാത ശിശുവിന്റെ ആരോഗ്യപരിരക്ഷയും അടിസ്ഥാന വാക്സിനേഷനുകളും.
ഇൻഷുറൻസിൽ കവർ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ കൂടുതൽ വിവരങ്ങൾ
പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾ:
*ശസ്ത്രക്രിയാ ചെലവുകൾ, ഡോക്ടറുടെ ഫീസുകൾ
ആശുപത്രി ചെലവുകൾ:
*മുറി വാടക, നഴ്സിംഗ് പരിചരണം, അനസ്തേഷ്യ ചെലവുകൾ.
ശിശു പരിചരണം:
*ശ്വാസകോശ പ്രശ്നങ്ങൾ പോലുള്ള കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ.
ആരോഗ്യ ഇൻഷുറൻസിൽ കവർ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ
*മുൻപേയുള്ള അസുഖങ്ങൾ.
*ഐവിഎഫ് പോലുള്ള വന്ധ്യത ചികിത്സകൾ.
*ജനിതക രോഗങ്ങൾ.
എങ്ങനെ ഒരു നല്ല ഇൻഷുറൻസ് തിരഞ്ഞെടുക്കാം?
ശരിയായ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിനായി പുതിയതും വിശ്വസനീയവുമായ ഇൻഷുറൻസ് കമ്പനികളുടെ പ്ലാനുകൾ നിങ്ങൾ പരിശോധിച്ചതിന് ശേഷം മികച്ചത് തിരഞ്ഞെടുക്കുക. നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് തന്നെ കസ്റ്റമൈസ്ഡ് പ്ലാനുകൾ ലഭ്യമാണ്. നിലവിൽ ഒട്ടുമിക്ക എല്ലാ ബാങ്കുകളിലും ലഭ്യമാണ്.
പ്രസവം ഒരു പ്രതിസന്ധി
സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ പ്രസവം സന്തോഷത്തോടൊപ്പം തന്നെ പ്രതിസന്ധികളും വിതയ്ക്കുന്നു. അതായത് ഒരു ലക്ഷം മുതൽ 5 ലക്ഷത്തിന്റെ വരെ ഡെലിവറി പാക്കേജുകൾ ആണ് പല വൻകിട ആശുപത്രികളും ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിലവുകൾ വഹിക്കാൻ വേണ്ട സാമ്പത്തികം നമുക്കുണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇവിടെയാണ് ഇൻഷുറൻസുകൾ സഹായകമാവുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications