ബാങ്ക് പലിശ നിരക്ക് കുറയുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? കാശ് സമ്പാദിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന സൂചകമാണ് പലിശനിരക്ക്. അവ ആളുകളുടെ ഉപഭോഗത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു, അതിനാൽ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇത് ബാധിക്കും. പലിശ നിരക്ക് വെട്ടിക്കുറവ് വായ്പയെടുത്തവർക്ക് ഗുണകരമാണെങ്കിലും നിക്ഷേപകരെയും കടം കൊടുക്കുന്നവരെയും പ്രതികൂലമായി ബാധിക്കും. പലിശനിരക്ക് കുറയുന്നത് വായ്പയെടുക്കലിനെ കൂടുതൽ താങ്ങാനാകുന്നതാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വായ്പകൾ വിലകുറഞ്ഞതായിത്തീരുന്നു.

 

പലിശ നിരക്ക് കുറയ്ക്കൽ ബാധിക്കുന്നത് എങ്ങനെ?

പലിശ നിരക്ക് കുറയ്ക്കൽ ബാധിക്കുന്നത് എങ്ങനെ?

ഭവനവായ്പകൾ ലഭിക്കുന്ന ആളുകളുടെ വർദ്ധനവിന് ഇത് കാരണമാകുന്നു. വീടുകളും കാറുകളും പോലുള്ള ചെറുതോ വലുതോ ആയ ക്രെഡിറ്റ് അധിഷ്ഠിത വാങ്ങലുകൾക്ക് ധനസഹായം നൽകുന്നതിനാൽ, അത്തരം വാങ്ങലുകൾ ആവശ്യകതയിലേക്ക് നയിക്കുന്നു. ഇത് മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ സഹായിക്കും. പലിശനിരക്ക് കുറയുന്നതിന്റെ നിലവിലെ പ്രവണതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാം. സമ്പാദ്യത്തിലും നിക്ഷേപത്തിലുമുള്ള സ്വാധീനം വിശകലനം ചെയ്യുകയും നിലവിലെ സാഹചര്യത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും പരിശോധിക്കാം.

എന്തുകൊണ്ടാണ് പലിശ നിരക്ക് കുറയുന്നത്?

എന്തുകൊണ്ടാണ് പലിശ നിരക്ക് കുറയുന്നത്?

കഴിഞ്ഞ 3-4 വർഷങ്ങളായി പലിശനിരക്ക് ക്രമാനുഗതമായി കുറയുകയാണ്. ഇത് പ്രാഥമികമായി ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള സെൻ‌ട്രൽ ബാങ്കുകൾ പലിശ കുറയ്ക്കുന്നതിനെ തുടർന്നുമാണ്. കുറച്ചു കാലമായി സമ്പദ്വ്യവസ്ഥയിൽ ഇടിവുണ്ടെങ്കിലും കൊവിഡ്-19 സാഹചര്യം ഇടിവ് രൂക്ഷമാക്കി. മഹാമാരി ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളെ പലിശനിരക്ക് കുറയ്ക്കാൻ പ്രേരിപ്പിച്ചു. തൽഫലമായി, പല രാജ്യങ്ങളും പൂജ്യത്തിനോ നെഗറ്റീവ് പലിശനിരക്കിനോ സമീപമാണ്.

നിക്ഷേപ പലിശനിരക്ക്

നിക്ഷേപ പലിശനിരക്ക്

പലിശനിരക്ക് കുറയുന്നത് നിക്ഷേപകർക്കും ഒരു ദോഷമാണ്. ഇത് വരുമാനത്തിൽ കുറവുണ്ടാക്കുന്നു. നിലവിലെ സാഹചര്യത്തിൽ, മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് കുറച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കിലും ബോണ്ട് നിരക്കിലും കുറവുണ്ടായതിനാൽ സ്ഥിര നിക്ഷേപങ്ങളും ബോണ്ടുകളും പോലുള്ള "സുരക്ഷിത" നിക്ഷേപ ഓപ്ഷനുകളെയും പ്രതികൂലമായി ബാധിക്കുന്നു. തൽഫലമായി, വരുമാനത്തിനായി ഈ ഉപകരണങ്ങളെ ആശ്രയിക്കുന്ന ആളുകൾക്ക് അവരുടെ വരുമാനത്തിൽ കുറവുണ്ടാകും. കൂടാതെ, പലിശയും ബോണ്ട് നിരക്കും കുറഞ്ഞതിനാൽ സമ്പാദ്യത്തിലെ വളർച്ചയും കുറയും.

നിക്ഷേപ മാർഗങ്ങൾ

നിക്ഷേപ മാർഗങ്ങൾ

പലിശനിരക്ക് കുറയുന്നതിന്റെ ഫലമായി നിക്ഷേപകർക്ക് വരുമാനത്തിൽ കുറവുണ്ടാകുമെങ്കിലും, ബോണ്ടുകൾ, സ്ഥിര വരുമാന മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ചില നിക്ഷേപ മാർഗങ്ങൾ ഈ കാലഘട്ടത്തിൽ നിക്ഷേപകർക്ക് പ്രയോജനപ്പെടും.

നികുതി ലാഭിക്കാൻ ചെയ്യേണ്ടതെന്ത്? ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..നികുതി ലാഭിക്കാൻ ചെയ്യേണ്ടതെന്ത്? ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..

സർക്കാർ ബോണ്ടുകൾ

സർക്കാർ ബോണ്ടുകൾ

ഇവ സർക്കാർ നൽകുന്ന ബോണ്ടുകളാണ്. അവ മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ എന്നിവയിൽ നേരിട്ട് നിക്ഷേപിക്കാം. ഈ ഉപകരണങ്ങളിലെ നിക്ഷേപകർക്ക് പലിശനിരക്ക് കുറയുന്നത് ഒരു പരിധി വരെ ബാധിക്കില്ല. എന്നാൽ, ദീർഘകാല നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ നിക്ഷേപം അനുയോജ്യമാകൂ.

ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ

ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ

ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ പോർട്ട്‌ഫോളിയോയുടെ 65 ശതമാനവും കുറഞ്ഞ ക്രെഡിറ്റ് ക്വാളിറ്റി ഡെറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളുടെ ഒരു വിഭാഗമാണ്. തൽഫലമായി, അവ നിക്ഷേപകർക്ക് ഉയർന്ന വരുമാനം ഉണ്ടാക്കുന്നു. താരതമ്യേന ഉയർന്ന പ്രയോജനം നേടുന്നതിന് നിക്ഷേപകർക്ക് അവരുടെ റിസ്കിനെ അടിസ്ഥാനമാക്കി ഈ വിഭാഗത്തിൽ അനുയോജ്യമായ നിക്ഷേപം നടത്താം.

ഫിക്സഡ് മെച്യൂരിറ്റി പ്ലാൻ (എഫ്എംപി)

ഫിക്സഡ് മെച്യൂരിറ്റി പ്ലാൻ (എഫ്എംപി)

എഫ്‌എം‌പി ഒരു ക്ലോസ്-എൻഡ്, ടൈം-ബൌണ്ട് മ്യൂച്വൽ ഫണ്ട് സ്കീമാണ്. അത് കോർപ്പസ് സ്ഥിര വരുമാന പേപ്പറുകളിലും ബോണ്ടുകളിലുമാണ് നിക്ഷേപിക്കുന്നത്. അതായത് മെച്യൂരിറ്റി സ്കീമിന്റെ കാലാവധിയുമായി യോജിക്കുന്നു. എഫ്എംപിയുടെ കാലാവധി മാസങ്ങൾ മുതൽ വർഷങ്ങൾ വരെ വ്യത്യാസപ്പെടാം. എഫ്‌എം‌പികൾ സാധാരണയായി നിലവിലുള്ള പലിശനിരക്കുകളിൽ നിക്ഷേപത്തെ ലോക്ക് ചെയ്യുന്നു, അതിനാൽ പലിശ നിരക്ക് കുറയുന്നതുമൂലം ഉണ്ടാകുന്ന വരുമാന ഇടിവിൽ നിന്ന് രക്ഷപ്പെടാൻ നിക്ഷേപകരെ സഹായിക്കുന്നു.

റോൾ ഡൗൺ മെച്യൂരിറ്റി ഫണ്ട്

റോൾ ഡൗൺ മെച്യൂരിറ്റി ഫണ്ട്

റോൾ ഡൗൺ മെച്യൂരിറ്റി ഫണ്ട് എഫ്‌എം‌പിക്ക് സമാനമായ ഒരു ഓപ്പൺ-എൻഡ് ഫണ്ടാണ്, അവിടെ നിക്ഷേപം കാലാവധി വരെ കൈവശം വയ്ക്കുന്നു. ഇത് ഒരു നിശ്ചിത സമയത്തേക്കാണ് കൈവശം വയ്ക്കുന്നത്.

നിങ്ങൾക്ക് മാസം 12,500 രൂപ മാറ്റി വയ്ക്കാനുണ്ടോ? 25 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ വഴിയിതാനിങ്ങൾക്ക് മാസം 12,500 രൂപ മാറ്റി വയ്ക്കാനുണ്ടോ? 25 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ വഴിയിതാ

ലോക്കിംഗ് ഡിപ്പോസിറ്റ്സ്/ സ്വീപ്പ് ഇൻ എഫ്ഡി

ലോക്കിംഗ് ഡിപ്പോസിറ്റ്സ്/ സ്വീപ്പ് ഇൻ എഫ്ഡി

ചില ബാങ്കുകൾ ലോക്കിംഗ് നിക്ഷേപം അല്ലെങ്കിൽ സ്വീപ്പ് ഇൻ എഫ്ഡി വാഗ്ദാനം ചെയ്യുന്നു. ഉയർന്ന പലിശനിരക്ക് നേടുന്നതിന് അക്കൌണ്ട് ഉടമകളെ അവരുടെ സമ്പാദ്യം എഫ്ഡി ആയി പരിവർത്തനം ചെയ്യാൻ ഇത് സഹായിക്കുന്നു. കൂടുതൽ സമയത്തേക്ക് ലോക്കുചെയ്യുന്നത് മികച്ച വരുമാനം ലഭിക്കാൻ സഹായിക്കും. ചില ബാങ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഈ ഫണ്ടുകൾ എടുക്കുന്നതിനുള്ള സൌകര്യം വാഗ്ദാനം ചെയ്യുന്നു.

അൾട്രാ ഷോർട്ട് ടേം ഫണ്ടുകൾ

അൾട്രാ ഷോർട്ട് ടേം ഫണ്ടുകൾ

6 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള ഹ്രസ്വ, ഇടത്തരം ഫണ്ടുകളാണ് ഇവ. ഭാവിയിൽ എപ്പോഴെങ്കിലും ആവശ്യമായേക്കാവുന്ന അധിക ഫണ്ടുകൾ നിക്ഷേപിക്കാൻ ഇത് അനുയോജ്യമാണ്. പണലഭ്യത നിലനിർത്തിക്കൊണ്ട് നിക്ഷേപകർക്ക് അൽപ്പം ഉയർന്ന വരുമാനം നേടാൻ ഇവ അനുവദിക്കുന്നു.

സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി)

സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി)

ഇവ സർക്കാർ പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടുകളാണ്. ബോണ്ടിന്റെ കാലാവധി 8 വർഷമാണെങ്കിലും, കൂപ്പൺ പേയ്‌മെന്റ് തീയതികളിൽ ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ചാം വർഷത്തിനുശേഷം ബോണ്ടിന്റെ ആദ്യകാല പിൻവലിക്കൽ അനുവദനീയമാണ്.

ജൂൺ 30-ന് മുമ്പ് ഈ സ്കീമുകളിൽ നിക്ഷേപിക്കൂ; നികുതി ലാഭിക്കാംജൂൺ 30-ന് മുമ്പ് ഈ സ്കീമുകളിൽ നിക്ഷേപിക്കൂ; നികുതി ലാഭിക്കാം

English summary

Concerned about falling interest rates? What do you need to do to earn money? | ബാങ്ക് പലിശ നിരക്ക് കുറയുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? കാശ് സമ്പാദിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

A deeper understanding of the current trend of declining interest rates. Analyze the impact on savings and investment and examine what you need to do to benefit from the current situation. Read in malayalam.
Story first published: Wednesday, July 1, 2020, 8:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X